Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടും മേടും കറങ്ങാം,മഞ്ഞും മഴയും കാണാം, ആനവണ്ടിയിലെ കിടിലൻ യാത്രകൾ; ഇനി സംസ്ഥാനത്തിന് പുറത്തേക്കോ?

ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും വെളളച്ചാട്ടങ്ങളിലേക്കും ചരിത്രപ്രധാന ഇടങ്ങളിലേക്കും കടൽ കാണാനുമെല്ലാം പ്രത്യേക പാക്കേജുകൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്.

മലക്കപ്പാറ,ഗവി നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൂന്നാർ, വാഗമൺ തുടങ്ങി യാത്രാ പ്രേമികൾ പോകാൻ ഏറെ ഇഷ്ടപ്പെടുന്ന കാഴ്ചകളിലേക്കാണ് കെഎസ്ആർടിസി പാക്കജുകൾ നടത്തുന്നത്. കൂടാതെ ചില ഡിപ്പോകളിൽ നിന്നും അടുത്തുളള ഡാം, ബീച്ച് , മറ്റ് പ്രധാന ഇടങ്ങളിലേക്കും യാത്ര നടത്താറുണ്ട്.മൂന്നാർ, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ തന്നെ താമസ സൗകര്യം ഉൾപ്പെടുത്തിയാണ് പാക്കേജുകൾ നൽകുന്നത്. മറ്റിടങ്ങളിൽ ആവശ്യമെങ്കിൽ താമസ സൗകര്യം ക്രമീകരിച്ചു നൽകുകയും ചെയ്യും. സർവീസുകളിൽ 80 ശതമാനവും താമസ സൗകര്യം ആവശ്യമില്ലാത്ത ഏകദിന സർവീസുകളാണ്.

ksrcttrip

പൂർത്തിയാക്കിയത് 7500 ഉല്ലാസ യാത്രകൾ

നാളിതുവരെ 7500 യാത്രകളാണ് തങ്ങൾ പൂർത്തിയാക്കിയതെന്ന് കെഎസ്ആർടിസി അധികൃതർ.'ടൂറിസം എന്ന വാക്ക് എല്ലാവരേയും ആവേശഭരിതരാക്കുന്നു എന്നതാണ്. വിനോദസഞ്ചാരം നമുക്ക് പുതിയ അനുഭവങ്ങളോടൊപ്പം ആസ്വാദ്യകരവും അവിസ്മരണീയവുമായ ഒത്തിരി ഓർമ്മകൾ നൽകുന്നു. അറിയപ്പെടാത്ത പല ചെറുതും വലുതമായ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്ക് കെ എസ് ആർ ടി സി ഉരുണ്ടെത്തി കൊണ്ടിരിക്കുകയാണ്. വരുമാനത്തിനപ്പുറം സാധാരണക്കാർക്കും കുറഞ്ഞ ചിലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം', കെഎസ്ആർടിസി ഒഫീഷ്യൽ പേജിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു.

ഇനി കേരളത്തിന് പുറത്തേക്കോ?

ബജറ്റ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അന്തർ സംസ്ഥാന യാത്രകൾ കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നതായി കെഎസ്ആർടിസി നേരത്തേ വ്യക്തമാക്കിയിരുന്നു. കർണാടകയിലെ വിനോദ സഞ്ചാര മേഖലകളിലേക്ക് പ്രത്യേക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള പ്രാരംഭഘട്ട ചർച്ചകൾ പൂർത്തിയായതായും അധികൃതർ പറഞ്ഞിരുന്നു. രാജ്യത്തെ മുഴുവൻ വിനോദ സഞ്ചാര മേഖലകളെയും കോർത്തിണക്കുന്ന രീതിയിൽ പ്രത്യേക പാക്കേജുകൾ നടപ്പാക്കുന്നതിന് ഐ ആർ സി ടി സി യുമായി ആദ്യഘട്ട ചർച്ചകൾ പൂർത്തിയായതായും അധികൃതർ അറിയിച്ചിരുന്നു. കേരള യാത്രകൾ ഹിറ്റായ സാഹചര്യത്തിൽ അന്യസംസ്ഥാന യാത്രകളും ഉടൻ കെഎസ്ആർടിസി അവതരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രാ പ്രേമികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+