Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട് ആസ്വദിക്കാം, കടലിൽ ഇറങ്ങാം..കറങ്ങി വരാം മിനി ഊട്ടി.. കെഎസ്ആർടിസി അവധിക്കാല പാക്കേജ്

വേനലവധി കളറാക്കാൻ ഇക്കുറി എവിടേക്കാണ് യാത്ര? തീരുമാനിച്ചില്ലെന്നാണോ? എങ്കിൽ അധികം ആലോചിച്ച് സമയം കളയേണ്ട, കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് സെല്ലിലേക്ക് വിഴിക്കാം. പെരുന്നാളും വേനലവധിയും വിഷുവുമൊക്കെ അതിഗംഭീരമായി ആഘോഷിക്കാൻ കഴിയുന്ന നിരവധി പാക്കേജുകളാണ് കോഴിക്കോട് കോഴിക്കോട് സെൽ ഇക്കുറി അവതരിപ്പിച്ചിരിക്കുന്നത്. അതായത് കാട് കറങ്ങി , കടൽ കണ്ട്, മലകയറി അങ്ങനെ യാത്രയുടെ ഓരോ അനുഭവങ്ങളും മികച്ചതാക്കാൻ കഴിയുന്ന നിരവധി പാക്കേജുകൾ. ഏതൊക്കെയാണെന്ന് നോക്കാം

kumarakam2

ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽ കല്ല് പാക്കേജ്

ട്രക്കിംഗും സാഹസികതയുമാണ് താത്പര്യമെങ്കിൽ ഏപ്രിൽ ഒന്നിന് പുറപ്പെടുന്ന ഈ പാക്കേജ് തിരഞ്ഞെടുക്കാം. കോട്ടയം ജില്ലയിലുടെ അതിർത്തിയിലാണ് ഇലവീഴാപൂഞ്ചിറ. കടയന്നൂർമല, താന്നിപ്പാറ എന്നീ മലനിരകൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് . ഇല്ലിക്കൽക്കല്ല് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. അതിരാവിലെയുള്ള മഞ്ഞുമൂടിയ കാഴ്ചകൾ ആരേയും അത്ഭുതപ്പെടുത്തും. ഏപ്രിൽ 1 ന് കൂടാതെ 15 നും 27 നും ഇതേ പാക്കേജ് ഉണ്ട്.

അതിരപ്പിള്ളി-മൂന്നാർ

കേരളത്തിന്റെ നയാഗ്രയായ അതിരപ്പിള്ളിയും കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറും കൂടി കണ്ട് മടങ്ങാൻ കഴിയുന്നതാണ് ഈ പാക്കേജ്. അതിരപ്പിള്ളിയിൽ പോയാൽ വാഴച്ചാലും തുമ്പൂർമുഴു ഡാമും കാണും. മൂന്നാറേക്കുള്ള യാത്രയിൽ ഇരവികുളം നാഷ്ണൽ പാർക്ക്, കുണ്ടള ഡാം, മാട്ടുപ്പെട്ടി, ഷൂട്ടിംഗ് പോയിന്റ് , മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക.

മലപ്പുറത്തൊന്ന് കറങ്ങി വരാം

മലപ്പുറത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ആദ്യ ഉത്തരം നിലമ്പൂരായിരിക്കും. ഇവിടെ കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, മിനി ഊട്ടി, ബംഗ്ലാവ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം.

വാഗമണ്ണും കുമരകവും

കുന്നും കായലും ഒരുപോലെ ആസ്വദിച്ച് മടങ്ങാൻ പറ്റുന്നതാണ് പാക്കേജ്. കോട്ടയം ജില്ലയിലെ സാഹസിക സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്ക് വേനലവധി തുടങ്ങിയതോടെ ആളുകളുടെ ഒഴുക്കാണ്. മൊട്ടക്കുന്നും പൈൻ വാലിയും കൂടാതെ ചില്ല് പാലം അടക്കമുള്ള അഡ്വഞ്ചറസ് യാത്രകളും ഈ പോക്കിൽ ആസ്വദിക്കാം. കുമരകത്ത് കായൽ കാഴ്ചകളും ഹൗസ് ബോട്ടുമൊക്കെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് ഈ പാക്കേജ്. ഏപ്രിൽ 3 നാണ് ഈ യാത്ര.

സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9946068832, 9544477954 നമ്പറുകളിൽ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+