Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ,വാഗമൺ, വയനാട് ,നെല്ലിയാമ്പതി..; ആനവണ്ടിയിലെ യാത്രകൾ അവസാനിക്കുന്നേയില്ല..പ്രത്യേക പാക്കേജുകൾ

അധിക വരുമാനം ലക്ഷ്യമിട്ട് കെ എസ് ആർ ടി സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി കോഴിക്കോട് ജില്ലയിൽ കൂടുതൽ ജനപ്രിയമാകുന്നു. കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര സാധ്യമാകുമെന്നതിനാൽ കെ എസ് ആർ ടി സിയുടെ ടൂർ പാക്കേജുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള യാത്ര ഉറപ്പാക്കുന്നതോടൊപ്പം കെ എസ് ആർ ടി സിക്ക് അധികവരുമാനം കണ്ടെത്തുക കൂടിയാണു പദ്ധതിയുടെ ലക്ഷ്യം.

കഴിഞ്ഞ ഒരു വർഷത്തിനകം ബജറ്റ് ടൂറിസത്തിലൂടെ ജില്ലയിൽ നിന്ന് ഒരു കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. ഇപ്പോഴിതാ ഒക്ടോബറിൽ ജില്ലയിൽ നിന്ന് പുതിയ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. മൂന്നാർ, വാഗമൺ, ഗവി, വയനാട്, പെരുവണ്ണാമൂഴി, സൈലന്റ്‌വാലി, മലമ്പുഴ, നെല്ലിയാമ്പാതി എന്നിവിടങ്ങളിലേക്കാണ് യാത്ര.

 wayand

മൂന്നാർ (രാവിലെ 7 ന് പുറപ്പെടും 2 ദിവസം)

നാല് ദിവസങ്ങളിലാണ് മൂന്നാറിലേക്കുള്ള യാത്ര. ഒക്ടോബർ-6, ഒക്ടോബർ-13, ഒക്ടോബർ-20, ഒക്ടോബർ-27 എന്നീ തീയതികളിലാമ് യാത്ര സംഘടിപ്പിക്കുന്നത്. കെ എസ് ആർ ടി സി ബസിൽ പോയി, കെ എസ് ആർ ടി സിയുടെ തന്നെ സ്ലീപ്പർ ബസില്‍ താമസിച്ച് പകൽ സൈറ്റ് സീയിങ് ബസിൽ മൂന്നാർ കണ്ട് മടങ്ങുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

നെല്ലിയാംപതി (രാവിലെ നാലിന് പുറപ്പെടും. ഏകദിന യാത്ര)

ട്രക്കിംഗ് താത്പര്യപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് ഈ പാക്കേജ്. ഒക്ടോബർ-1, ഒക്ടോബർ-8 , ഒക്ടോബർ-15 ,ഒക്ടോബർ-22, ഒക്ടോബർ-29 എന്നീ ദിവസങ്ങളിലാണ് യാത്ര.

വയനാട് : (രാവിലെ ആറിന് പുറപ്പെടും. ഏകദിന യാത്ര)

മഴയത്ത് വയനാടൻ കാഴ്ചകൾ കണ്ട് മടങ്ങാം. വയനാട് യാത്രയ്ക്ക് ആളുകൾ പൊതുവെ ഏറെയാണ്. ഒക്ടോബർ-8 ,ഒക്ടോബർ-14, ഒക്ടോബർ-24, ഒക്ടോബർ-29 ദിവസങ്ങളിലാണ് യാത്ര.

വാഗമൺ : (രാവിലെ 10 ന് പുറപ്പെടും. 2 ദിവസത്തെ യാത്ര)

ഒക്ടോബർ-13
ഒക്ടോബർ-21

പെരുവണ്ണാമുഴി : (രാവിലെ 6 ന് പുറപ്പെടും. ഏകദിന യാത്ര)

ഒക്ടോബർ-15
ഒക്ടോബർ-23

മലമ്പുഴ: (രാവിലെ 5 ന് പുറപ്പെടും. ഏകദിന യാത്ര)

ഒക്ടോബർ-14

സൈലന്റ് വാലി : (രാവിലെ 4 ന് പുറപ്പെടും. ഏകദിന യാത്ര)

ഒക്ടോബർ-14
ഒക്ടോബർ-21

ഗവി : (രാവിലെ 10 ന് പുറപ്പെടും. 2 ദിവസം)
.
രാവിലെ 9:30 മുതൽ രാത്രി 9:00 വരെയാണ് ബുക്കിംഗിനായി ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് - 9544477954, 9846100728 .ജില്ലാ കോഡിനേറ്റർ :9961761708

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+