Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ മാത്രമാക്കേണ്ട, വട്ടവടയും മാട്ടുപെട്ടുയും കണ്ട് മടങ്ങാം; ഇതാ ചെലവ് കുറഞ്ഞ പാക്കേജ്

തൊടുപുഴ: നവംബറിൽ തീർച്ചയായും യാത്ര ചെയ്തിരിക്കേണ്ട കേരളത്തിലെ സ്ഥലമേതെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ പറയാം ഇടുക്കിയെന്ന്. മഞ്ഞും തണുപ്പും പുതഞ്ഞ് നിൽക്കുന്ന വാഗമണ്ണും മൂന്നാറും കാന്തല്ലൂരുമെല്ലാമാണ് ഈ തണുപ്പ് കാലത്ത് ഇടുക്കിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ആവേശം കൊള്ളിക്കുന്നത്. എന്നാൽ ഈ സ്ഥലങ്ങളെല്ലാം ഒറ്റ ദിവസം കൊണ്ട് കണ്ട് തീർക്കുകയെന്നത് ഒട്ടും എളുപ്പം അല്ല.

പ്രധാനപ്പെട്ട ഇടങ്ങൾ ഒറ്റയോട്ടത്തിൽ കണ്ട് തീർക്കണമെങ്കിൽ ഏതെങ്കിലും പാക്കേജിന്റെ ഭാഗമായി പോകുന്നതാകും നല്ലത്. ഇപ്പോഴിതാ അത്തരത്തിലൊരു പാക്കേജ് അവതരിപ്പിക്കുകയാണ് തൊടുപുഴ കെഎസ്ആർടിസി. ഒറ്റദിവസം കൊണ്ട് ഇടുക്കിയിലെ മനോഹര പ്രദേശങ്ങളിലൊന്നായ മൂന്നാറും വട്ടവടയും മാട്ടുപെട്ടി ഡാമുമെല്ലാം കണ്ട് മടങ്ങിവരാവുന്ന തരത്തിലാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. വിശദമായി അറിയാം

 vattavada2

നവംബർ 19 ന് രാവിലെ 10 മണിക്കാണ് യാത്ര ആരംഭിക്കുന്നത്. ആദ്യ യാത്ര മൂന്നാറിലേക്കാണ്. തേയില തേട്ടങ്ങളുടെ ഭംഗി മതിയാവോളം ആസ്വദിച്ച് കഴിഞ്ഞാൽ വണ്ടി നേരെ പോകുന്നത് മാട്ടുപെട്ടി ഡാമിലേക്കായിരിക്കും. മൂന്നാറിന്റെ സൗന്ദര്യത്തിന്റെ തുടർച്ചയാണ് മാട്ടുപെട്ടിയിലെ കാഴ്ചകൾ. മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലാണ് മാട്ടുപെട്ടി ഡാം സ്ഥിതി ചെയ്യുന്നത്.സമുദ്രനിരപ്പില്‍ നിന്നും 1700 മീറ്റര്‍ ഉയരത്തിലാണ് പ്രദേശ.പാലാറിനു കുറുകെയാണ് ഡാം. ഇവിടെ ബോട്ടിങ്ങും ആളുകൾക്ക് ആസ്വദിക്കാനാകും.കുണ്ടള ഡാം ആണ് അടുത്ത കാഴ്ച. അടുത്ത ലക്ഷ്യ സ്ഥാനം എക്കോ പോയിന്റും ടോപ്സ്റ്റേഷനുമാണ്.

അവസാന കാഴ്ചയാണ് വട്ടവട.ശീതകാല പച്ചക്കറികളുടെ കൃഷിയ്ക്ക് പേര് കേട്ട സ്ഥലമാണ് വട്ടവട. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. മൂന്നാറിൽ നിന്നും നാൽപ്പത്തിയഞ്ച് കിമി യാത്ര ചെയ്താൽ തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന ഈ ഗ്രാമത്തിലെത്താം.വർഷത്തിൽ മുഴുവനും മിതമായ കാലാവസ്ഥ ആയതിനാൽ തന്നെ ഏത് കാലത്തും ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. അതുമാത്രമോ? പലവിധത്തിൽ തട്ട് തട്ടുകളായി വിളഞ്ഞ് നിൽക്കുന്ന പച്ചക്കറികളും പഴങ്ങളുമെല്ലാമായി സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളാണ് വട്ടവട ഒരുക്കിയിരിക്കുന്നത്. ക്യാരറ്റും കാബേജും ബീൻസും സ്ട്രോബറിയുമെല്ലാം ഈ സമയത്ത് പോയാൽ കൺകുളിർക്കെ കാണാനാകും.

ഗോത്രവർ​ഗജനതയുടെ ആദിമകഥകളാണ് വട്ടവടയുടെ തനിമ. അവരുടെ ആചാരങ്ങൾ, കലാരൂപങ്ങൾ, നാട്ടുവൈദ്യം, ജീവിതരീതി എന്നിവയെല്ലാം സഞ്ചാരികളെ സംബന്ധിചച് പുതുമയുള്ള അനുഭവമായിരിക്കും. ‌‌

യാത്രയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9400262204, 90741 36560 നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+