മൂന്നാർ മുഴുവൻ കാണാം; വട്ടവട മുതൽ മാങ്കുളം വരെ, നാല് സൈറ്റ്സീയിങ് ബസുകളുമായി കെഎസ്ആർടിസി
വേനലിലും തണുപ്പിലും സഞ്ചാരികള ഒരുപോലെ സ്വീകരിക്കുന്ന ഇടമാണ് മൂന്നാർ. ഏതു കാലാവസ്ഥയിലും ആളുകൾ മൂന്നാറിലേക്ക് ഒഴുകിയെത്തുന്നത് ഇവിടുത്തെ കാഴ്ചകളെ അത്രയധികം സ്നേഹിക്കുന്നതു കൊണ്ടാണ്. ഏതുദിശയിലേക്ക് പോയാലും മൂന്നാറിൽ കാണാൻ ഒരുപാട് ഇടങ്ങളുണ്ട്. പ്ലാനിങ്ങില്ലാതെ പോയാൽ ചിലപ്പോൾ ഇതെല്ലാം കാണാന്‍ സാധിച്ചെന്നു വരില്ല. എന്നാൽ ഇനി ഇക്കാര്യമോർത്ത് പേടിക്കേണ്ട
മൂന്നാറിൽ എത്തുന്ന സന്ദര്‍ശകർക്ക് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ ചുരുങ്ങിയ ചെലവിൽ കണ്ടുവരാൻ അവസരമൊരുക്കുകയാണ് കെ എസ് ആർ ടി സി. റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് വൻ വിജയമായതിന് പിന്നാലെയാണ് മൂന്നാർ സൈറ്റ് സീയിങ്ങിന് കെഎസ്ആർടിസി പ്രത്യേക സർവീസ് കൊണ്ടുവന്നിരിക്കുന്നത്. മറയൂർ, മാങ്കുളം, വട്ടവട തുടങ്ങിയ സ്ഥലങ്ങൾ കാണാനുള്ളതാണ് ഈ ബസുകൾ.

മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള സൈറ്റ് സീയിങ് ബസാണ് ഇിൽ ഒന്നാമത്തേത്. മാട്ടുപ്പട്ടി ഡാം, കുണ്ടള ഡാം, കോവിലൂർ, വട്ടവട എന്നിവിടങ്ങള് കണ്ടുവരുന്ന ബസ് രാവിലെ 8.45 ന് മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് പുറപ്പെടും.
മൂന്നാര്‍- സൈലന്‍റ് വാലി സൈറ്റ് സീയിങ് ബസ് ഇവിടുത്തെ മനോഹരമായ പ്രകൃതിഭംഗിയും തേയിലത്തോട്ടങ്ങളും ആസ്വദിക്കാനുള്ള മാർഗമാണ്. നെറ്റിക്കുടി, സൈലന്റ് വാലി, സിഗ്നൽ പോയിന്റ്, ദേവികുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങള്‍ സന്ദർശിക്കുന്ന ട്രിപ്പ് രാവിലെ 10.00 മണിക്ക് തുടങ്ങും.
മൂന്നാർ- സൂര്യനെല്ലി ബസ് ദേവികുളം, പെരിയക്കനാൽ വെള്ളച്ചാട്ടം, സൂര്യനെല്ലി, ലക്ഷ്മി എസ്റ്റേറ്റ്, ടൈഗർ കേവ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. ഈ യാത്ര രാവിലെ 9.30 മൂന്നാർ ഡിപ്പോയിൽ നിന്ന് ആരംഭിക്കും,
മൂന്നാർ- മാങ്കുളം യാത്ര ആനകൾ വെള്ളം കുടിക്കുവാനെത്തുന്ന ആനക്കുളം, മാങ്കുളം തുടങ്ങിയ സ്ഥലങ്ങൾ കാണാനുള്ള യാത്രയാണ്. മൂന്നാറിൽ നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് തുടങ്ങുന്ന ട്രിപ്പിൽ ൽ ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ, ടൈഗർ കേവ്, മാങ്കുളം, ആനക്കുളം എന്നിവിടങ്ങളാണ് കാണുന്നത്.
കൂടൂതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും മൂന്നാർ കെ എസ് ആർ ടി സിയുമായി ബന്ധപ്പെടാം. ഫോൺ 9847027060, 9895086324, 9495235727
മൂന്നാർ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് വഴിയും സന്ദർശകർക്ക് മൂന്നാർ കാഴ്ചകൾ ആസ്വദിക്കാം, ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ, ലോക്ക്ഹാർട്ട്, മലയില്‍ കള്ളന്‍ ഗുഹ, പെരിയകനാൽ വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളുൾപ്പെടുത്തിയാണ് ഇതിന്‍റെ ട്രിപ്പ്.












Click it and Unblock the Notifications