മഴ മാറി, ഓണം അവധിയും എത്തി; അടിച്ചു കേറി വായെന്ന് കെഎസ്ആർടിസി..ചെലവ് കുറഞ്ഞ കിടിലൻ പാക്കേജുകൾ
കേരളത്തിൽ പെരുമഴയായതോടെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചിരുന്നു. ട്രെക്കിങ് സ്പോട്ടുകളിലെല്ലാം സർക്കാർ താത്കാലിക നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. മഴ മാറിയതോടെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറന്ന് കഴിഞ്ഞു, സഞ്ചാരികൾ ഒഴുകാനും തുടങ്ങി. അതോടെ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ വീണ്ടും ചിലവ കുറഞ്ഞ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
സപ്റ്റംബർ മാസത്തിൽ ഈ മഴക്കാലത്ത് കേരളത്തിൽ നിർബന്ധമായും ആസ്വദിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള പാകേജ് ആണ് കണ്ണൂർ കെ എസ് ആർ ടി സി അറിയിച്ചിരിക്കുന്നത്. പാക്കേജ് വിശദാംശങ്ങൾ അറിയാം

റാണിപുരം, സഞ്ചാരികളുടെ ട്രക്കിങ് പറുദീസ
കാസർഗോഡുകാരുടെ ഊട്ടി, അതാണ് റാണിപുരം. നല്ല കോടയും ഇടയ്ക്ക് പെയ്യുന്ന മഴയുമെല്ലാമായി മനോഹര കാഴ്ചയാണ് ഈ കുന്നിൻ മുകളിൽ സഞ്ചാരികൾക്ക് കാണാൻ സാധിക്കുക. സപ്റ്റംബറിൽ രണ്ട് തവണ മാത്രമാണ് റാണിപുരത്തേക്ക് പാക്കേജ് ഉള്ളത്. 1 നും 29 നും. റാണിപുരം മാത്രമല്ല പാക്കേജിൽ ആസ്വദിക്കാനാകുക. ബേക്കൽ കോട്ടയും ബേക്കൽ ബീച്ചും പാക്കേജിൽ സന്ദർശിക്കാം. രാവിലെ ആറിന് പുറപ്പെട്ട് വൈകീട്ട് ആറിന് എത്തുന്ന രീതിയിലാണ് പാക്കേജ്.
ഗവി-കുമളി
ആനവണ്ടിയിൽ 90 കിമി കാട്ടിലൂടെയുള്ള യാത്രയാണ് ഗവിയിലേക്കുള്ള പ്രധാന ആകർഷണം. കെഎസ്ഇബിയുടെ കീഴിലുള്ള 8 ഡാമുകൾ ഈ വഴിയിൽ ഉണ്ട്. ഇതിൽ മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവയും യാത്രക്കാർക്ക് കാണാൻ അവസരം ഉണ്ട്. വന്യത ആസ്വദിച്ച് ഗവിയിൽ എത്തിയാൽ ഇവിടെ നിന്ന് ബോട്ട് സവാരിയും നടത്താം. കുമളിയിൽ രാമക്കൽമേടും കമ്പവും കറങ്ങിയാകും മടക്കം.സപ്റ്റംബറിൽ ഒരു തവണ മാത്രമാണ് ഇവിടേക്ക് പാക്കേജ് ഉള്ളത്. 6 ന് രാവിലെ 7 നാണ് യാത്ര പുറപ്പെടുക.
മൂന്നാർ
കേരളത്തിന്റെ കാശ്മീർ ആണ് മൂന്നാർ. മഴ മാറിയതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകി തുടങ്ങിയിട്ടുണ്ട്. 6,16, 20, 26 എന്നീ തീയതികളിലാണ് പാക്കേജ് ഉള്ളത്.
കോഴിക്കോട്
നാല് സ്ഥലങ്ങളാണ് പ്രധാനമായും പാക്കേജിൽ ഉള്ളത്. ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം എന്നീ സ്ഥലങ്ങൾ കാണ്. 8ത16, 22 ദിവസങ്ങളിലാണ് പാക്കേജ്.
ഇത് കൂടാതെ വൈതൽ മല, വയനാട് ജംഗിൾ സഫാരി, കൊല്ലൂർ മൂകാംബിക, എന്നിവിടങ്ങളിലേക്കും യാത്രയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8089463675,9497007857












Click it and Unblock the Notifications