മൂന്നാറിലെ മഞ്ഞ് കാണണ്ടേ? വയനാട്ടിലും ഉണ്ട് കിടിലൻ കാഴ്ചകൾ; പാക്കേജ് ഇതാ
ഡിസംബറിൽ യാത്ര ചെയ്ത് മതിയായില്ലേ? എങ്കിൽ ഇതാ ജനവരിയിലും യാത്ര ആഘോഷമാക്കാം. പുതുവർഷത്തിലും ചിലവ് കുറഞ്ഞ നിരവധി പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ. ജനവരി നാല് മുതൽ 26 വരെ വിവിധ പാക്കേജുകളാണ് കോഴിക്കോട് ബജറ്റ് സെൽ തയ്യാറാക്കിയിട്ടുള്ളത്. യാത്ര പാക്കേജുകളെ കുറിച്ച് വിശദമായി അറിയാം
മഞ്ഞ് മൂടി നിൽക്കുന്ന മൂന്നാറിലേക്കാണ് ആദ്യ യാത്ര. ജനവരി നാലിനാണ് ഈ പാക്കേജ് . മൂന്നാറിനൊപ്പം അതിരപ്പിള്ളി വെള്ളച്ചാട്ടവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യാത്രക്ക് 1830 രൂപയാണ് ചെലവ് വരിക. നാലിന് കൂടാതെ 11, 18, 25 തുടങ്ങിയ തിയതികളിലെല്ലാം യാത്ര തയ്യാറാക്കിയിട്ടുണ്ട്.

കോട്ടയും ജില്ലയുടെ അതിർത്തി പ്രദേശമായ വാഗമണിലേക്കും ഇടുക്കിയുടെ അതിർത്തി പ്രദേശമായ കുമുളിയിലേക്കുമുള്ളതാണ് മറ്റൊരു പാക്കേജ്. കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് ഇവ. വാഗമണ്ണിലെ മൊട്ടക്കുന്നും പൈൻ കാടും ചില്ലുപാലവുമെല്ലാം യാത്രക്കാർക്ക് ആസ്വദിക്കാം. ഇടുക്കി തമിഴ്നാട് അതിർത്തി ഗ്രാമമായ കുമളി മറ്റൊരു യാത്രാ അനുഭവമായിരിക്കും യാത്രക്കാർക്ക് സമ്മാനിക്കുക. 3 ദിവസം നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. ജനവരി 10, 24 തീയതികളിലാണ് ഇവിടേക്കുള്ള യാത്ര.
പത്തനംതിട്ടയിലെ പ്രശസ്തമായ ഗവിയിലേക്കും ജനവരിയിൽ പാക്കേജുണ്ട്. നവംബർ മുതൽ ജനവരി വരെയാണ് ഗവിയിലേക്ക് പോകാനുള്ള മികച്ച സമയം. 90 കിലോമീറ്ററോളം കാട്ടിലൂടെയുള്ള യാത്രയാണ് ഗവി നൽകുന്ന അനുഭവം. ഇപ്പോഴാണെങ്കിലും കോടയും കാറ്റുമെല്ലാം അകമ്പടി നൽകും ഇവിടെ നിന്ന് പരുന്തുംപാറയും കണ്ട് മടങ്ങുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. 2 ദിവസത്തെ പാക്കേജിന് 3600 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്. 7,19, 29 തീയതികളിലാണ് ഇവിടേക്കുള്ള യാത്ര.
14 ന് സൈലന്റഅ വാലി, 30 ന് കൊച്ചിൻ നെഫർറ്റിറ്റി ക്രൂയിസ് യാത്ര, 5, 19, 13, 26 തുടങ്ങിയ തീയതികളിൽ നെല്ലിയാമ്പതി, ജനവരി 12 , 26 തീയതികിൽ കണ്ണൂരിലെ പ്രശസ്തമായ പൈതൽമല -ഏഴരക്കുണ്ട് വെള്ളച്ചാട്ടം, 5, 12, 19, 26 തുടങ്ങിയ തീയതികളിൽ ജാനകിക്കാട്, കരിയത്തൻപാറ, പെരുവണ്ണാമുഴി, 5,12, 19, 26 തീയതികളിൽ വയനാട്, 1,4, തീയതികളിൽ കോഴിക്കോട്-ഗുരുവായൂർ-പമ്പ, 5 , 12 തീയതികളിൽ കണ്ണൂർ ഫോർട്ട്-അറക്കൽ മ്യൂസിയം യാത്രകളും തയ്യാറാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് -7907627645












Click it and Unblock the Notifications