സാമ്പ്രാണിക്കൊടിയും മൺറോതുരുത്തും; എസി ബോട്ടിൽ ഒരുഗ്രൻ ഓണസദ്യയും, യാത്ര പോകാം?
ഓണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് മലയാളികൾ. ഓണ പ്ലാനിൽ തീർച്ചയായും ഒരു യാത്ര കൂടി ഉൾപ്പെടുത്തിയിട്ടുണ്ടാകുമല്ലോ. എന്നാൽ ആ യാത്ര സാമ്പ്രാണിക്കൊടിയിലേക്ക് വിടാം. കോട്ടയം കെ എസ് ആർ ടി സി ബജറ്റ് സെൽ ഒരുക്കുന്ന സാമ്പ്രാണിക്കൊടി- മൺറോതുരുത്ത് യാത്രയിൽ ആസ്വദിക്കാൻ ഏറെയുണ്ട്. വിശദമായി നോക്കിയാലോ
ആദ്യം ഈ സ്ഥലങ്ങളെ കുറിച്ചറിയാം
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിന്റെ തെക്കേ അറ്റത്തുള്ള മനോഹരമായ കായൽ ടൂറിസം കേന്ദ്രമാണ് സംബ്രാണിക്കോടി. പച്ചപ്പ് നിറഞ്ഞ കണ്ടൽക്കാടുകളും ശാന്തമായ ജലാശയങ്ങളും ആണ് ഈ പ്രദേശത്തിന്റെ സൗന്ദര്യം.പ്രകൃതി സൗന്ദര്യവും പ്രാദേശിക ജീവിതവും ഒരുമിച്ച് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരിടമാണിത്.സാഹസിക വിനോദങ്ങൾക്കും പ്രകൃതി പര്യവേഷണത്തിനും സാധ്യതകളുമുള്ള സാംബ്രാണിക്കോടി വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
മൺറോ തുരുത്ത്
അഷ്ടമുടി കായലിന്റെയും ശാസ്താംകോട്ട കായലിന്റെയും സംഗമസ്ഥാനത്തുള്ള തുരുത്താണ് മൺറോ.നിരവധി ചെറിയ ദ്വീപുകൾ ലയിച്ചുണ്ടായ ഈ പ്രദേശം കനാലുകൾ, നദികൾ, തടാകങ്ങൾ എന്നിവയുടെ ശൃംഖലകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, 'കേരളത്തിന്റെ വെനീസ്' എന്ന് കൂടി ഈ പ്രദേശം അറിയപ്പെടുന്നു.
ഹൗസ്ബോട്ട് യാത്രകൾ, കനോയിംഗ്, കായൽ ടൂറുകൾ എന്നിവ ആസ്വദിക്കാനായി നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഗ്രാമീണ ജീവിതത്തെ അടുത്തറിയാനും ഈ യാത്രകൾ ധാരാളം.

ഇനി പാക്കേജിനെ കുറിച്ച്
സപ്റ്റംബർ ഏഴിനാണ് യാത്ര. രാവിലെ ആറിനാണ് കോട്ടയത്ത് നിന്നും യാത്ര പുറപ്പെടുന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് 10 മണിയോടെ കൊല്ലം ബട്ട് ജെട്ടിയിലെത്തും. അവിടെ നിന്നും എസി ഹൗസ് ബോട്ടിൽ അഞ്ച് മണി വരെ അഷ്ടമുടി കായലിൽ കറങ്ങു. മണ്രോത്തുരുത്, സംപ്രാണികൊടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു മടങ്ങും. യാത്രയിൽ വിഭവ സമൃദ്ധമായ സദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. കപ്പയും മീൻ കറിയും ഊണ്, കരിമീൻ ,കോഴി ,
വെജിറ്റേറിയൻ വിഭവങ്ങൾ, ഐസ്ക്രീം, ഫ്രൂട്ട് സലാഡ്, ചായയും സ്നാക്ക്സും , കേക്ക് കട്ടിംഗ് എന്നിവയെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ലൈവ് മ്യൂസിക് പ്രോഗ്രാമുകളും ഗെയിമുകളും ഉണ്ടാകും.
ഒരാൾക്ക് 1730 രൂപയാണ് യാത്രയ്ക്ക് ചെലവ് വരുന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള തുകയാണിത്. യാത്രകൾ ബുക്ക് ചെയ്യാൻ 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.
കോട്ടയത്ത് നിന്ന് ഗവി യാത്രയും ഉണ്ടേ
മഴ ഒഴിഞ്ഞതോടെ സഞ്ചാരികളെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് ഗവി. കോട മഞ്ഞും ഇടക്ക് പെയ്യുന്ന മഴയും കാറ്റും എല്ലാം ആസ്വദിച്ച് വനത്തിലൂടെയൊരു കിടിലൻ യാത്ര, അതാണ് ഗവി പാക്കേജ്. ഏകദേശം 90 കിമിയോളമാണ് കാട്ടിലൂടെ കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യേണ്ടത്. രാവിലെ 8.30 ഓടെ ആങ്ങാമുഴി ചെക്ക്പോസ്റ്റ് കവർ ചെയ്യുന്നതിനാൽ മൃഗങ്ങളെ കാണാൻ സഞ്ചാരികൾക്ക് അവസരം ലഭിക്കും. ജീപ്പ് സവാരിയും ഗവി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീസൺ ആയതിനാൽ പരിമിതമായ സീറ്റുകൾ മാത്രമാണ് ഉള്ളതെന്നും താത്പര്യമുള്ളവർ ഉടൻ ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു. ബുക്ക് ചെയ്യുന്നതിന് 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആറൻമുള വള്ള സദ്യ മിസ് ആക്കേണ്ട, പോകാം യാത്ര
ലോക പ്രശസ്ത സൽക്കാരമായ ആറന്മുള വളള സദ്യ ഒരു തവണയെങ്കിലും ആസ്വദിച്ചില്ലെങ്കിൽ ജീവിതത്തിലെ വലിയ നഷ്ടമായിപ്പോകും അത്. ഇനിയും പോകാൻ അവസരം ലഭിക്കാതിരുന്നവർക്ക് ഇതാ കൊട്ടാരക്കര കെ എസ് ആർ ടി സി ബജറ്റ് സെൽ പ്രത്യേക പാക്കേജ് നൽകുന്നുണ്ട്. ആറന്മുള വള്ളസദ്യയും പാണ്ഡവ ക്ഷേത്ര ദർശനവും ചേർത്താണ് പാക്കേജ്. സപ്റ്റംബർ 3 നാണ് യാത്ര. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് ഈ ദിവസത്തിൽ seat ലഭ്യമാവുക. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി 9567124271,9447281459എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications