Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസിയിൽ മൈസൂർ യാത്ര, മലകയറി രാത്രി ട്രെക്കിങ്ങ്.. വമ്പൻ പാക്കേജുകളുമായി ബത്തേരി ഡിപ്പോ

കെഎസ്ആർടിസി ബജറ്റ് യാത്രകൾ വമ്പൻ ഹിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലകള്‍ പിന്നിട്ട് അതിർത്തി കടന്നുള്ള യാത്രകളിലേക്ക് വരെ മലയാളികളെ കൊണ്ടുപോകുവാൻ ബജറ്റ് ടൂറിസം സെല്ലിന് സാധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ യാത്രയെക്കുറിച്ചോ താമസം, ഭക്ഷണം തുടങ്ങിയ ആശങ്കകൾ ഒന്നുമില്ലാതെ, നമ്മളൊക്കെ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് നമ്മുടെ നാട്ടിൽ നിന്നുതന്നെ പോയി വരാം എന്നതാണ്
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനെ പ്രിയപ്പെട്ടതാക്കുന്നത്.

ഇപ്പോഴിതാ, വ്യത്യസ്ത യാത്രകളുമായി വയനാട്ടിലെ സുൽത്താൻ ബത്തേരി ഡിപ്പോ വന്നിരിക്കുകയാണ്. സാഹസിക സഞ്ചാരികൾ വയനാട്ടിൽ പോകാൻ കൊതിക്കുന്ന ചീങ്ങേരി മലയിൽ നൈറ്റ് ട്രെക്കിങ്ങും വയനാട്ടിലെ കാട്ടിലൂടെ ജംഗിൾ സഫാരിയും കൊട്ടാരങ്ങളുടെ നാടായ മൈസൂർ കണ്ടുള്ള പാക്കേജുമടക്കം നിരവധി യാത്രകളാണ് ബത്തേരി ഡിപ്പോ ഈ മെയ് മാസത്തിൽ ഒരുക്കുന്നത്. പാക്കേജുകളെക്കുറിച്ച് വിശദമായി അറിയാം.

Mysore KSRTC Journey

മൈസൂർ കാണാം
കേരളത്തിലെ ഏതെങ്കിലും ഒരു ഡിപ്പോയിൽ നിന്ന് ആദ്യമായാണ് മൈസൂർ യാത്ര ആരംഭിക്കുന്നത്. കൊട്ടാരങ്ങളുടെ നാടായ മൈസൂർ ബത്തേരിയിൽ നിന്ന് 114 കിമി അകലെയാണ്. കർണ്ണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂർ കുറഞ്ഞ ചെലവിൽ ഒരു ദിവസം കൊണ്ടു കണ്ടുമടങ്ങുന്ന യാത്ര വയനാട് ഭാഗത്തു നിന്നും മൈസൂർ കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്.
മെയ് 1, 8, 15, 22, 29 എന്നീ തിയതികളിലാണ് സുൽത്താൻ ബത്തേരി - മൈസൂർ യാത്ര ഒരുക്കിയിരിക്കുന്നത്.

അതിരപ്പിള്ളി- വാഴച്ചാൽ- സിൽവൽ സ്റ്റോം

കേരളത്തിന്‍റെ നയാഗ്ര എന്നു വിളിക്കപ്പെടുന്ന അതിരപ്പിള്ളി കാണാൻ വയനാട്ടിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ വാഴച്ചാലും സിൽവർ സ്റ്റോമും സന്ദർശിക്കും. ചാലക്കുടിപ്പുഴയിൽ 24 മീറ്റർ ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം വേനൽക്കാലത്ത് ഇത്തിരി ശക്തി കുറയുമെങ്കിലും മഴക്കാലത്ത് പൂർണ്ണമായും ജീവൻ വയ്ക്കും. വാഴച്ചാൽ വെള്ളച്ചാട്ടം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കിലോമീറ്റർ അകലെ വനങ്ങളോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൈവരിക്ക് സമീപത്ത് നിന്ന് പാറക്കെട്ടിലൂടെ ഒഴുതി വരുന്ന വെള്ളച്ചാട്ടം കണ്ടു നിൽക്കുകയെന്ന രസകരമായ കാഴ്ചയാണ്,

ഈ യാത്രയിൽ സന്ദർശിക്കുന്ന മൂന്നാമത്തെ ഇടം സില്‍വർസ്റ്റോം ആണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പാർക്കുകളിലൊന്നായ ഇവിടം അതിരപ്പിള്ളി യാത്രകളോട് കൂടെ സന്ദർശിക്കുവാൻ പറ്റിയ സ്ഥലം കൂടിയാണ്. മെയ്12, 30 എന്നീ തിയതികളിലാണ് പാക്കേജ്.

അകലാപ്പുഴ - കാപ്പാട് പാക്കേജ്
കോഴിക്കോട് ജില്ലയിലേക്ക് ഒരു ദിവസം കാണാൻ പറ്റിയ സ്ഥലം ഏതാണെന്ന് ചോദിച്ചാൽ പുതിയതായി സഞ്ചാരികളുടെ ലിസ്റ്റിൽ ഇടം നേടിയ സ്ഥലമാണ് അകലാപ്പുഴ. കോഴിക്കോട് ജില്ലയിലെ കുട്ടനാട് എന്നറിപ്പെടുന്ന അകലാപ്പുഴ കാഴ്ചയിൽ ശരിക്കും ഒരു കുട്ടനാട് തന്നെയാണ്. വർഷത്തിൽ ആറുമാസത്തോളം കാലം ഉപ്പുവെള്ളം കയറുന്ന സ്ഥലം കൂടിയാണിത്. സഞ്ചാരികള്‍ക്ക് അകലാപ്പുഴയുടെ സൗന്ദര്യം കാണാൻ ശിക്കാര ബോട്ടിലുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. തെങ്ങിൻതലപ്പ്, ബണ്ട്, കണ്ടൽത്തോട്ടം, മീൻ വിഭവങ്ങൾ തുടങ്ങിയവ കുട്ടനാട് പോലെ ഇവിടെ കിട്ടും.

വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാട് തുറമുഖം ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. കൊയിലാണ്ടിക്ക് സമീപമുള്ള ഇവിടം വൈകുന്നേരങ്ങൾ ചെലവഴിക്കാൻ പറ്റിയ ഇടമാണ്. ബത്തേരിയിൽ നിന്ന് മെയ് 5, 12, 14, 19, 26 എന്നീ തിയതികളിലാണ് യാത്ര.

ചീങ്ങേരിമല നൈറ്റ് ട്രെക്കിങ്
വയനാട്ടിൽ നൈറ്റ് ട്രെക്ക് ചെയ്യാനുള്ള സൗകര്യമുള്ള ഇടമാണ് ചീങ്കേരി മല. പച്ചപ്പു നിറഞ്ഞു നിൽക്കുന്ന സാധാരണ ട്രെക്കിങ് സ്പോട്ടുകളിൽ നിന്ന് വ്യത്യസ്തമായി പാറക്കെട്ടു നിറഞ്ഞ വഴിയിലൂടെയ കയറിയുള്ള നടത്തമാണ് ഈ യാത്രയുടെ ആകർഷണം. സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍
സ്ഥിതി ചെയ്യുന്ന ചീങ്ങേരി മല അമ്പലവയലിന് അടുത്താണുളളത്. രണ്ട് കിമി ദൂരം മാത്രമേ ഇവിടെ ട്രെക്ക് ചെയ്തു കയറുവാനുള്ളൂ.
ബത്തേരിയിൽ നിന്ന് ദിവസവും ഈ പാക്കേജ് ലഭ്യമാണ്. ഡിടിപിസിയുമായി സഹകരിച്ചുള്ള യാത്രിൽ 10 പേരുടെ സംഘത്തിന് ഒരു ഗൈഡിന്റെ സഹായം ലഭിക്കും.

ഇത് കൂടാതെ മെയ് 18 ന് നെല്ലിയാമ്പതി- പാലക്കാട് യാത്ര, എല്ലാ ദിവസവും വയനാട് ജംഗിൾ സഫാരി യാത്ര എന്നിവയും നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9497303307, 7907305828 എന്നീ നമ്പറിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+