മൈസൂരു കറങ്ങി , കൂർഗും തലക്കാവേരിയും കണ്ട് മടങ്ങിയാലോ?; കിടിൻ പാക്കേജുമായി കെഎസ്ആർടിസി
കേരളത്തിന് പുറത്ത് എളുപ്പത്തിൽ പോയി വരാൻ പറ്റുന്നൊരു യാത്ര എന്ന ചർച്ച വന്നാൽ തീർച്ചയായും മലയാളികൾ ആദ്യം പറയുന്ന പേരായിരിക്കും മൈസൂർ. പ്രത്യേകിച്ച് മലബാറുകാർ. അതിന് പ്രധാനകാരണം വളരെ വേഗത്തിൽ എത്തിപ്പെടാം എന്നത് തന്നെയാണ്. അതിനപ്പുറം മൈസൂർ ഒരുക്കുന്ന കാഴ്ച വിസ്മയും സഞ്ചാരികളെ നിരാശപ്പെടുത്തില്ലെന്നതും. മൈസൂർ കൊട്ടാരവും മൃഗശാലയും ചാമുണ്ഡി ഹിൽസും എല്ലാമായി ഒരു ദിവസം ആഘോഷിക്കാൻ വേണ്ടതെല്ലാം മൈസൂരുണ്ട്.
എന്നാൽ ഇക്കുറി മൈസൂരിലേക്ക് തന്നെ പിടിച്ചാലോ? മൈസൂർ മാത്രമാക്കേണ്ട, തലക്കാവേരിയും കൂർഗും സുവർണക്ഷേത്രവുമൊക്കെ കണ്ട് മടങ്ങിയേക്കാം. ഇവിടങ്ങളിലൊക്കെ പോകുക മെനക്കേടല്ലേ എന്നാണെങ്കിൽ ഇല്ലെന്നേ,ഐർസിടിസി പാക്കേജ് ഒരുക്കുന്നുണ്ട്. പിന്നെന്തിന് കൂടുതൽ ആലോചിക്കണം. കൂടുതൽ വിവരങ്ങൾ ഇതാ

മൈസൂർ-കൂർഗ് ഹോളിഡേ പാക്കേജ്-മൈസബർ ബസ്റ്റാന്റിലോ അല്ലെങ്കിൽ റെയിൽവെ സ്റ്റേഷനിലോ എത്തിയാൽ നിങ്ങളെ വന്ന് പിക്ക് ചെയ്യും. അതോടെ കൂടി യാത്രക്ക് തുടക്കമായി. ആദ്യ യാത്ര ചാമുണ്ഡി ഹിൽസിലേക്കാണ്. ഹിൽസിലേക്കുള്ള യാത്ര അതിമനോഹരമായ അനുഭവമായിരിക്കും. ഇടക്ക് മൈസൂർ കൊട്ടാരത്തിന്റെ ദൂരക്കാഴ്ചയൊക്കെ ആസ്വദിക്കാം. മുകളിലെത്തി ക്ഷേത്രത്തിൽ കയറി തൊഴുത് നേരെ മടക്കം. തിരിച്ചുവരുന്ന വഴിയിൽ വഴി മൈസൂർ സൂ, മൈസൂർ പാലസ്,സെന്‍റ് ഫിലോമിനാസ് ചർച്ച്, ശ്രീരംഗപട്ടണം, ടിപ്പുവിന്‍റെ കൊട്ടാരം
എന്നിവിടങ്ങൾ കൂടി കാണും. ആദ്യ ദിവസം ഇത്രയും കാഴ്ചകളാണ് പാക്കേജിൽ ഒരുക്കിയിരിക്കുന്നത്. രാത്രി ഹോട്ടലിൽ താമസം. രാവിലെയോടെ നേരെ വണ്ടി കൂർഗിലേക്ക്.
കൂർഗ് അങ്ങനെ ഒറ്റയോട്ടത്തിൽ കണ്ടുതീർക്കേണ്ട ഇടമല്ലെങ്കിലും പാക്കേജിൽ കൂർഗിലെ പ്രധാന സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വർണ്ണ ക്ഷേത്രം, കാവേരി നിസർഘധാമ,ആബി വെള്ളച്ചാട്ടം, രാജാസീറ്റ്, ഓംകാരേശ്വര എന്നിങ്ങനെ പോകുന്നു പാക്കേജിലെ കാഴ്ചകൾ.
മൂന്നാം ദിനം തലക്കാവേരിയിലേക്കാണ് യാത്ര. ഇവിടെ തലക്കാവേരി, ഭാഗമണ്ഡല എന്നിവിടങ്ങളിലേക്ക് പോകും. കാഴ്ചകൾ മതിയാവോളം കണ്ട് കഴിഞ്ഞ് വൈകുന്നേരത്തോടെ മൈസൂരെത്താം. സമയമൊത്താൽ മൈസൂർ കൊട്ടാരം ദീപാലങ്കൃതമായിരിക്കുന്ന കാഴ്ചയും കാണാം.
ഇനി പാക്കേജ് തുക അറിയാം
ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 8,300 രൂപയാണ് പാക്കേജ് തുക. ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 11,280 രൂപയും സിംഗിൾ ഷെയറിങ്ങിന് ഒരാൾക്ക് 21,760 രൂപയാണ് നിരക്ക്. എല്ലാ ദിവസവും ഈ പാക്കേജ് ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും- ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ- 8595931292,ഐആർസിടിസി- ബെംഗളൂരു- 080-43023088/ 9003140710, മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ - 8595931294, ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ - 8595931293












Click it and Unblock the Notifications