കൊച്ചിയിലേക്ക് വാ.. ആഡംബര കപ്പലിലേറി അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാം: കുറഞ്ഞ ചിലവ്
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ നെഫരർറ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സർവീസ് ആരംഭിക്കുന്നു. ഡ്രൈ ഡോക്ക് റിപ്പയർ വർക്കുകൾക്കായി ഗോവയിൽ ആയിരുന്ന കപ്പലിന്റെ ആദ്യ ട്രിപ്പ് ജനുവരി 13 മുതൽ കൊച്ചിയിൽ നിന്നും ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് വരുകയാണ്.
കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പൽ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂർ ദൈർഘ്യത്തിൽ ആഹാരവും വിനോദവും ഉൾപ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികൾക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകൾ ഇപ്പോൾ മുൻകൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവിൽ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവർണ്ണ അവസരമാണ് കെ.എസ്.ഐ.എൻസി ഉറപ്പു നൽകുന്നത്.

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ ആകർഷകമായ സൗകര്യങ്ങൾ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബർത്ത് ഡേ ഫംഗ്ഷൻ, എൻഗേജ്മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങൾക്കും അനുയോജ്യമായ ഈ കപ്പൽ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.
വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റിയിൽ ലഭ്യമാണ്.
ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9744601234/9846211144
കഴിഞ്ഞ അവധിക്കാലത്ത് റെക്കോർഡ് വരുമാനമായിരുന്നു നെഫര്‍റ്റിറ്റി സ്വന്തമാക്കിയത്. മേയ് മാസം മാത്രം ഒരു കോടി രൂപ വരുമാനം ആഡംബരക്കപ്പല്‍ നേടി. മെയ് മാസത്തില്‍ മാത്രം മുപ്പതിലേറെ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ഒരു കോടിയിലധികം വരുമാനം നേടിയത്. സീസണില്‍ എല്ലാ ട്രിപ്പുകളും ഫുള്‍ ബുക്കിങ് ആയിരുന്നു. സീസണിലെ അവസാന യാത്ര പൂര്‍ത്തിയാക്കി നെഫ്രിറ്റിറ്റി മടങ്ങുകയായിരുന്നു.
വ്യക്തിഗത ടിക്കറ്റ് യാത്രകള്‍ക്കൊപ്പം ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ക്രൂയിസിലെ ഹാള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ പുറം കടലില്‍ പോകാന്‍ ഐആര്‍എസ് ക്ലാസ്സിലാണ് പണി തീര്‍ത്തത്. 12 നോട്ടിക്കല്‍ മൈല്‍ വരെ ഉള്‍ക്കടലിലേക്ക് ക്രൂയിസിന് സഞ്ചരിയ്ക്കാന്‍ അനുമതിയുണ്ട്. ചുരുങ്ങിയ ചിലവില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ആവും എന്നത് തന്നെയാണ് ഈ ആഡംബരക്കപ്പലിനെ പ്രിയമുള്ളതാക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കുടുംബസമേതം നെഫര്‍റ്റിറ്റിയില്‍ യാത്ര ചെയ്തിരുന്നു.












Click it and Unblock the Notifications