Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ മാറി, അവധികളും വന്നു; കുറഞ്ഞ ചെലവിൽ വീണ്ടും യാത്രകൾ.. നോ പറയാൻ പറ്റാത്ത പാക്കേജുകളുമായി കെഎസ്ആർടിസി

മഴ മാറി യാത്ര പോകാമെന്ന് കരുതി സപ്റ്റംബറിൽ ബാഗ് പാക്ക് ചെയ്തവർക്കെല്ലാം വലിയ നിരാശയായിരുന്നു. ഓണനാളിൽ പോലും സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ പെയ്തു, അതോടെ യാത്രകളും വെള്ളത്തിലായി. എന്നാൽ ഇനി വിഷമിക്കേണ്ടി വരില്ല, മഴ ഏകദേശം മാറി തുടങ്ങിയിട്ടുണ്ട്, ശൈത്യകാലത്തിന്റെ വരവറിയിച്ച് മലയോരങ്ങളിൽ കോട ഇറങ്ങിത്തുടങ്ങിയിട്ടുമുണ്ട്. അപ്പോൾ പിന്നെ യാത്രയ്ക്ക് വീണ്ടും തയ്യാറെടുക്കാലോ അല്ലേ.

മഴ മാറിയതോട അടഞ്ഞുകിടന്നിരുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നുകഴിഞ്ഞു. ഇവിടങ്ങളിലേക്ക് ചിലവ് കുറഞ്ഞ യാത്ര പാക്കേജുകളുമായി കെഎസആർടിസി ബജറ്റ് സെല്ലുകളും തയ്യാറായി നിൽക്കുകയാണ്. കൊട്ടാരക്കര കെഎസ്ആർടിസി ഒക്ടോബറിൽ അതിമനോഹരമായ നിരവധി പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യവാരം മാത്രം അഞ്ച് പാക്കേജുകളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബർ രണ്ടിനാണ് ആദ്യ യാത്ര, കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ഒരു ക്രൂസ് എന്ന യാത്ര സഞ്ചാരികളുടെ സ്വപ്നം സാധ്യമാക്കുന്ന നെഫർറ്റിറ്റി കപ്പൽ യാത്രയാണിത്. പാട്ടും ആഘോഷങ്ങളുമായി ഭക്ഷണമൊക്കെ വയർ നിറയെ കഴിച്ച് സൂര്യാസ്തമയും ആസ്വദിച്ചുകൊണ്ടുള്ള ഗംഭീരമൊരു യാത്രയാണ് ലഭിക്കുക. ഒരു ദിവസത്തെ പാക്കേജ് ആണ്.

ഇതേ ദിവസം തന്നെ റോസ്മലയിലേക്ക് മറ്റൊരു യാത്രയുമുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതതത്തിലൂടെയുള്ള വനയാത്ര ആസ്വദിച്ച് ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളുമൊക്കെ കണ്ട് റോസ്മലയിൽ എത്താം. റോസ്മല വ്യൂ പോയിന്റിൽ നിന്നും വേണ്ടുവോളം കാഴ്ചകൾ ആസ്വദിക്കാം. പരപ്പാർ ഡാമിനുള്ളിലെ പച്ചത്തുരുത്തുകളാണ് ഇവിടെ നിന്ന് കാണാൻ സാധിക്കുക. റോസാപൂക്കളുടെ ഇതളുകൾ കൊഴിഞ്ഞ് കിടക്കുന്നത് പോലെയായിരുക്കും ഈ പച്ചത്തുരുത്തുകൾ. അതുകൊണ്ടാണത്രേ റോസ്മലയ്ക്ക് ഈ പേര് കിട്ടിയത്.

ആറൻമുള വള്ളസദ്യ കഴിച്ച് പാണ്ഡവ ക്ഷേത്രങ്ങളും കണ്ട് വരാൻ സാധിക്കുന്നതാണ് മൂന്നാമത്തെ പാക്കേജ്.തൃച്ചിറ്റാറ്റ് ,തിരുവൻ വണ്ടൂർ ,
ത്രിപുലിയൂർ , തിരു:ആറന്മുള , തൃക്കോടിത്താനം എന്നീ പാണ്ഡവ ക്ഷേത്രങ്ങളും ഒപ്പം കവിയൂർ ഗുഹാക്ഷേത്രം, പാണ്ഡവർകാവ് ദേവീക്ഷേത്രം എന്നിവയുമാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറൻമുള്ള വള്ള സദ്യ തന്നെയാണ് ഈ യാത്രയിലെ പ്രധാന ഹൈലൈറ്റ്. ഒക്ടോബർ 2 വരെ മാത്രമാണ് വള്ള സദ്യ ഉള്ളത്. അതുകൊണ്ട് തന്നെ അറുപത് കൂട്ടം കറിയും കൂട്ടിയുള്ള അത്യുഗ്രൻ സദ്യ കഴിക്കാൻ താത്പര്യമുണ്ടെങ്കിൽ അത് നഷ്ടപ്പെടുത്തേണ്ട.

അഞ്ചാമത്തെ പാക്കേജ് ഇലവീഴാപൂഞ്ചിറയിലേക്കാണ്. ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ യാത്ര തിരഞ്ഞെടുക്കാം. ആയിരക്കണക്കിന് ഏക്കറിൽ പരന്ന് കിടക്കുന്ന മനോഹരമായ താഴ്വരയാണിത്. ഈ പ്രദേശത്ത് വൃക്ഷങ്ങൾ ഒന്നും ഇല്ല. അതിനാലാണ് ഇലവീഴാ പൂഞ്ചിറയെന്ന് പേര് വന്നത്.

ഒക്ടോബർ 6 ന് പൊൻമുടി യാത്രയാണ്. ഹെയർപിൻ വളവുകളിലൂടെ കോടമഞ്ഞിനെ വകഞ്ഞ് മാറ്റിയാണ് പൊൻമുടിയിലെത്തുക. ഇവിടുത്തെ മനോഹരമായ ഭൂപ്രകൃതി തീർച്ചയായും സഞ്ചാരികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പാക്കേജുകൾ ബുക്ക് ചെയ്യാനായി 9567124271,9447281459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+