ഓളപ്പരപ്പിലെ ആവേശപ്പോരാട്ടം; ഇത് കളറാകും അമ്പാനെ..അപ്പോ എങ്ങനാ? കാണാൻ പോകുവല്ലേ
നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന ആലപ്പുഴയിലെ കനാലുകള്‍ ഇത്തവണ കളര്‍ഫുള്‍ ആക്കും. ഇതിനായി കനാലുകള്‍ വൃത്തിയാക്കി ദീപാലങ്കാരങ്ങള്‍ ഒരുക്കും. കളക്ടറേറ്റിൽ ചേര്‍ന്ന വള്ളംകളി പബ്ലിസിറ്റി കമ്മറ്റി യോഗത്തിലാണ് തീരുമാനം. പ്രചാരണത്തിന്റെ ഭാഗമായി ഡബിള്‍ഡക്കര്‍ ബസ്സും ആലപ്പുഴയിലെത്തും.
വള്ളംകളി കാണാന്‍ ഇത്തവണ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന പ്ലാറ്റിനം കോര്‍ണറില്‍ 25,000 രൂപയാണ് ഒരു കുടുംബത്തിന് ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പവലിയനിലേക്ക് വരുന്നതിനും പോകുന്നതിനും പ്രത്യേക ബോട്ട് സൗകര്യം ഉണ്ടാകും. കൂടാതെ കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടം എന്നിവ പ്രത്യേകം തിരിച്ച് ഉറപ്പാക്കും. ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകും.

ആലപ്പുഴ പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് തുഴത്താളം ഫോട്ടോപ്രദര്‍ശനം സംഘടിപ്പിക്കും. വി.ഐ.പി. പവലിയനില്‍ മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കും. ഇതിനായി എസ്.ഐ. തലത്തില്‍ കുറയാത്ത പോലീസിന്റെ നിയന്ത്രണം കര്‍ശനമാക്കും.
പരമ്പരാഗത ഭക്ഷണം ലഭ്യമാക്കാന്‍ ഫുഡ് കോര്‍ട്ട് തയ്യാറാക്കും. വിമാനത്താവളം, കെ.എസ്.ആര്‍.ടി.സി എന്നിവിടങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് എന്‍.ടി.ബി.ആര്‍.സൊസൈറ്റി തയ്യാറാക്കുന്ന കോഫി ടേബിള്‍ ബുക്ക് നല്‍കും. ബസുകളിലും ട്രയിനുകളിലും പരസ്യം നല്‍കുന്നതിനും നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. ജലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം വിവിധ മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റും, ടിക്കറ്റെടുത്തവർക്ക് ഇരിപ്പിടം ഉറപ്പാക്കും
ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കാൻ കളക്ടറ്റേറ്റിൽ ചേർന്ന നെഹ്‌റുട്രോഫി ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി യോഗം തീരുമാനിച്ചു. നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ല കളക്ടറുമായ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.പി.ചിത്തരഞ്ജൻ എം.എ.എയും പങ്കെടുത്തു. നെഹ്‌റു പവലിയന്റെ ചോർച്ച മാറ്റുന്നതിനു വേണ്ടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകുവാനും എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചു.
നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടു കർമ്മം ജൂലൈ മാസം എട്ടാം തീയതി തിങ്കളാഴ്ച 9.00 മണിക്ക് പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റ്‌റിൽ വെച്ച് ജില്ലാ കളക്ടർ നിർവ്വഹിക്കും. ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്സിൽ 300 ടിക്കറ്റ് നൽകുവാനും അവിടെ ഇരിക്കുന്നവർക്ക് പ്രത്യേക ഇരിപ്പിട സംവിധാനവും യാത്രാ സംവിധാനവും ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ വർഷത്തെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ തീയതി ജൂലൈ മാസം 10 ാം തീയതി ബുധനാഴ്ച മുതൽ ജൂലൈ മാസം 20 ാം തീയതി ശനിയാഴ്ച വരെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് നടത്തും.
നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജൂലൈ മാസം 26ാം തീയതി വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് വൈ.എം.സി.എ ഹാളിൽ ജില്ലാ കള്കർ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പ്രവൃത്തികളുടെ ടെണ്ടർ വ്യാഴാഴ്ച(ജൂൺ 27) മുതൽ തന്നെ അടിയന്തിരമായി ആരംഭിക്കാനും ജൂലൈ നാലിന് വ്യാഴാഴ്ച 3.30ന് കള്ക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് പരിശോധിക്കാനും തീരുമാനമായി. ടിക്കറ്റ് എടുത്ത് എത്തുന്ന വള്ളംകളി പ്രേമികൾക്ക് പരമാവധി സൗകര്യങ്ങൾ ചെയ്ത് നൽകണമെന്ന് സമിതിയംഗങ്ങൾ ചൂണ്ടിക്കാട്ടി. യോഗത്തിൽ മുൻ എം.എൽ.എമാരായ സി.കെ.സദാശിവൻ, കെ.കെ.ഷാജു, എൻ.ടി.ബി.ആർ.സൊസൈറ്റി സെക്രട്ടറി സബ്കളക്ടർ സമീർ കിഷൻ, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറും ഇറിഗേഷൻ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയറുമായ എം.സി.സജീവ്കുമാർ, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications