'മംഗലശേരി നീലകണ്ഠന്റെ' വരിക്കാശേരി മന, മഞ്ഞു മൂടിയ നെല്ലിയാമ്പതി, സൈലന്റ് വാലി..പാക്കേജ് ഇതാ
ഫെബ്രുവരിയിലെ യാത്രകൾ പ്ലാൻ ചെയ്തോ? ഇല്ലെങ്കിൽ കണ്ണൂർ കെഎസ്ആർടിസിയുടെ ബജറ്റ് പാക്കേജിൽ പോകാം? മേഘങ്ങൾ കൂടുകൂട്ടിയ, മഞ്ഞുമൂടിയ നെല്ലിയാമ്പതി, കാട്ടകം അറിയാൻ സൈലന്റ് വാലി, തെക്കിന്റെ കാശ്മീരായ മൂന്നാർ, ഇതൊന്നും പോരാതെ നിരവധി തീർത്ഥാടന യാത്രകളും ബജറ്റ് സെൽ ഇത്തവണ ഒരുക്കിയിട്ടുണ്ട്. പാക്കേജുകൾ വിശദമായി നോക്കാം
ആദ്യ യാത കന്യാകുമാരിയിലേക്ക്
കന്യാകുമാരിയിലെ ദേവീക്ഷേത്രവും വിവേകാനന്ദപാറയും സൂര്യാസ്തമനവുമെല്ലാമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഫെബ്രുവരി ഒന്നിനാണ് ഇവിടേക്കുള്ള യാത്ര.
2 ന് കോട്ടയത്തിന്റേയും ഇടുക്കിയുടേയും അതിർത്തി പ്രദേശമായ വാഗമണിലേക്ക്. പാക്കേജിന് ഒരാൾക്ക് 1020 രൂപയാണ് വരുന്നത്. തീർന്നില്ല എട്ടിന് കപ്പൽ യാത്ര, അന്നേ ദിവസം തന്നെ മൂന്നാർ, ഇടുക്കിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലേക്കും പാക്കേജ് ഉണ്ട്. , ഒമ്പതിന് മാംഗോ മെഡേസിലേക്കാണ് യാത്ര. ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കാണ് ഇത്. ഒരാൾക്ക് 1790 രൂപയാണ് ചെലവ് വരുന്നത്. അന്നേ ദിവസം തിരുവനന്തപുരത്തെ ഏറ്റവും രസകരമായ ട്രക്കിംഗ് സ്പോട്ടുകളിൽ ഒന്നായ പൊൻമുടി യാത്രയും ഉണ്ട്. സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമായ ഗവിയിലേക്കും ഇവിടെ നിന്ന് യാത്ര ഉണ്ട്. 1750 രൂപയാണ് ഒരാൾക്ക് പാക്കേജിന് വരുന്നത്.

സൈലന്റ് വാലിയിലേക്ക് പോകാം, വരിക്കാശേരി മനയും കാണം
ദേവാസുരത്തിലെ 'മംഗലശേരി നീലകണ്ഠന്റെ' വരിക്കാശേരി മനയും ഭാരതപ്പുഴ,കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം, സൈലന്റ് വാലി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. ഫെബ്രുവരി 12 നാണ് ഇവിടേക്കുള്ള യാത്ര. രാത്രി 9 മണിക്കാണ് ഇവിടെ നിന്ന് യാത്ര പുറപ്പെടുന്നത്. 15ന് വാഗമണ്‍, റോസ്മല , 16 ന് പാണിയേലിപ്പോര്, 20 ന് നെല്ലിയാമ്പതി, പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം പാക്കേജ്, 24 ന് കണ്ണൂര്‍ അറക്കല്‍ മ്യൂസിയം, പെറ്റ് സ്റ്റേഷന്‍, സെന്റ്ആഞ്ചലോ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാര്‍ക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
തീർത്ഥാടന യാത്രകളും
16 ന് പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കല്‍, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. 850 രൂപയാണ് നിരക്ക്. 19 ഗുരുവായൂര്‍ ( 1500 ), പറവൂര്‍ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, മമ്മിയൂര്‍ പാക്കേജും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9747969768, 9995554409


Click it and Unblock the Notifications