നെല്ലിയാമ്പതി, അതിരപ്പിള്ളി, ഒപ്പം ഇടുക്കിയും... കളർ ആക്കാം യാത്രകൾ; പാക്കേജ് ഇതാ
ജനവരി പോലെ യാത്ര ചെയ്യാൻ ഇത്രയും സുഖമമായ കാലവസ്ഥയുള്ള മറ്റൊരു മാസം ഇല്ല. മലയോര മേഖലകളിലേക്കാണെങ്കിൽ തണുപ്പ് പുതച്ച് മഞ്ഞ് മൂടി നിൽക്കുന്ന കാഴ്ചകൾ കാണാം. ട്രെക്കിങ്ങ് ആണ് പ്രിയമെങ്കിലും ചൂടുകൊള്ളാതെ മടുപ്പിക്കാതെ ട്രെക്കിങ് ആസ്വദിക്കാം. ഇനി അല്ലാത്ത യാത്രകളാണെങ്കിലും കാലവസ്ഥ വലിയ പണി തരില്ലെന്ന് സാരം. ഇനി ഇവിടേക്കെല്ലാം പോകുന്ന യാത്രയുടെ ചെലവ് ആലോചിച്ചാണ് ടെൻഷൻ എങ്കിൽ അതിന് പരിഹാരം കെ എസ് ആർ ടി സി കാണും. വകുപ്പിന്റെ കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലുകൾ ജനവരി മാസത്തൽ ചിലവ് കുറച്ച് പോകാവുന്ന നിരവധി യാത്രകൾ അവതരിപ്പിച്ചിട്ടുണ്ട്.
മലപ്പുറം ബജറ്റ് സെൽ അവതരിപ്പിച്ചതാകട്ടെ ജനവരിയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പാക്കേജുകളാണ്. സ്ഥലങ്ങളും പാക്കേജ് തുകയുമൊക്കെ വിശദമായി നോക്കിയാലോ?

ഈ മാസം 10 ന് വാഗമൺ-ചെറുതോണി-ഇടുക്കി പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. 10 ന് രാത്രി 9 മണിയോടെ പുറപ്പെട്ട് രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. ഫാസ്റ്റ് പാസഞ്ചർ ബസിലായിരിക്കും യാത്ര. ആദ്യ ദിവസത്തെ ഭക്ഷണം അടക്കമുള്ള ചെലവുകൾ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ദിവസത്തെ ഉച്ചഭക്ഷണവും അത്താഴവും പാക്കേജിൽ ഇല്ല, ഇതിന്റെ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കണം. ഒരാൾക്ക് 3420 രൂപയാണ് പാക്കേജ് തുക.
ജനവരി 11 ന് പുറപ്പെടുന്ന യാത്ര നെല്ലിയാമ്പതിയിലേക്കാണ്. എകദിന യാത്രയാണിത്. ബസ് ചാർജ് മാത്രം 830 രൂപായാണ് പാക്കേജിന് ഈടാക്കുന്നത്. പുലർച്ചെ അഞ്ചിന് പുറപ്പെട്ട് മടങ്ങിയെത്താവുന്ന രീതിയിലുള്ളതാണ് പാക്കേജ്.
ഇതേ ദിവസം തന്നെ അടവി-ഗവി-പരുന്തുംപാറ പാക്കേജും ബജറ്റ് സെൽ നടത്തുന്നുണ്ട്. ഇതും ഒരു ദിവസത്തെ പാക്കേജ് ആണ്. 3000 രൂപ വരുന്ന ഈ പാക്കേജിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടില്ല. 12 ന് നെഫർറ്റിറ്റി ക്രൂസ് ഷിപ്പ് യാത്രയുണ്ട്. ഒരു ദിവസം കടലിൽ അടിച്ച് പൊളിക്കാനുള്ള ഈ യാത്രക്ക് 3870 രൂപയാണ് ഒരാൾക്ക് ചെലവ് വരുന്നത്. ഉച്ചഭക്ഷണം ഇതിൽ ഉൾപ്പെടുന്നില്ല. 12 നുള്ള മറ്റൊരു പാക്കേജ് അതിരപ്പിള്ളിയിലേക്കാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തോടൊപ്പം വാഴച്ചാലും മലക്കപ്പാറയും കണ്ടുമടങ്ങി വരാൻ കഴിയുന്നതാണ് പാക്കേജ്. ആ ഏകദിന പാക്കേജിന് 920 രൂയാണ് ഒരാൾക്കുള്ള ചെലവ്. കൂടുതൽ വിവരങ്ങൾക്ക് -9400128856,8547109115, 9447386308, 04832734950












Click it and Unblock the Notifications