Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രിൽ ചൂടിൽ കാണാം നെല്ലിയാമ്പതിയും നിലമ്പൂരും.. സമ്മറിലെ കിടിലൻ ട്രിപ്പുകൾ, പാക്കേജ്

കോഴിക്കോട്: വേനലവധി ആഘോഷമാക്കാൻ ഇക്കുറി ഊട്ടിക്കും കൊടൈക്കനാലിലേക്കുമൊന്നും പോകേണ്ട, കൊടും ചൂടിലും തണുപ്പും കുളിരും ആസ്വദിക്കാനുള്ള നിരവധി സ്ഥലങ്ങൾ നമ്മുടെ കേരളത്തിൽ തന്നെയുണ്ട്. അത്തരത്തിലുള്ള ചില ഇടങ്ങളിലേക്ക് വിവിധ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെ എസ് ആർ ടി സി യുടെ ബജറ്റ് സെൽ. കോഴിക്കോട് സെൽ അവതരിപ്പിച്ച ഏപ്രിൽ മാസത്തിലെ പാക്കേജുകൾ പരിചയപ്പെടാം

പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലേക്കാണ് കോഴിക്കോട് നിന്നുള്ള ഒരു പാക്കേജ്. 13 , 20, 27 തീയതികളിലാണ് ഈ പാക്കേജുള്ളത്. പാലക്കാട് ചുട്ട് പൊള്ളുമ്പോഴും ആശ്വാസം പകരുന്ന കാലാവസ്ഥയാണ് നെല്ലിയാമ്പതിയിലേത്. അതിരാവിലെയുള്ള മഞ്ഞ് മൂടിയ കാഴ്ചകൾ തീർച്ചയായും സഞ്ചാരികളെ അത്ഭുതപ്പെടുത്തും.

nelli2-17

ഏപ്രിൽ 27 നുള്ള നിലമ്പൂർ പാക്കേജ് ആണ് മറ്റൊന്ന്. കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലപ്പൂർ ജില്ലയ്ലെ നിലമ്പൂർ. തേക്ക് മരങ്ങളും കോവിലകങ്ങളും പ്രകൃതി കാഴ്ചകളുമെല്ലാമായി വൈവിധ്യമാർന്ന പലതും ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

ഗവിയിലേക്കാണ് മറ്റൊരു യാത . ഒറ്റയടിക്ക് അടവി ,പരുന്തൻപാറ എന്നീ സ്ഥലങ്ങൾ കണ്ടുമടങ്ങാം. കുട്ടവഞ്ചി സവാരിയും കാടും മേടുമൊക്കെ കണ്ട് നടക്കാൻ കഴിയുന്നതാണ് ഈ പാക്കേജ്. 90 കിമിയാണ് വനത്തിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ഏറ്റവും ഹൈലൈറ്റ്. ഏപ്രിൽ 17 , 29 തീയ്യതികളിലാണ് യാത്ര ഉള്ളത്. തൃശൂരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ മലക്കപ്പാറയിലേക്കുള്ള പാക്കേജ് ഏപ്രിൽ 24 നാണ്. 26, 19 തീയതികളിൽ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കും പാക്കേജുണ്ട്. മൂന്നാറും കൂടി ചേർത്തുള്ളതാണ് ഈ യാത്ര.
കണ്ണൂരിനെ അറിയാൻ 27 നാണ് പാക്കേജ്.

മറ്റ് യാത്രകളുടെ വിവരങ്ങൾ ചുവടെ
ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് - ഏപ്രിൽ 15, 27
വാഗമൺ - മാംഗോ മെഡോസ് - ഏപ്രിൽ 17.
വയനാട് - ഏപ്രിൽ 20.
സൈലൻ്റ് വാലി - ഏപ്രിൽ 25.
നെഫർറ്റിറ്റി കൂയിസ് (കപ്പൽ) - ഏപ്രിൽ 26.
ഹൗസ് ബോട്ട് ആലപ്പുഴ - ഏപ്രിൽ 29.
കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും 9946068832 / 9544477954 ഈ നമ്പറുകളിൽ ബന്ധപ്പെടാം

ഇതര സംസ്ഥാനങ്ങളിലേക്കും ഇനി കെഎസ്ആർടിസി പാക്കേജ്

കൊല്ലം: ഇതര സംസ്ഥാന ഉല്ലാസ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ച് കെഎസ്ആർടിസി. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് ട്രിപ്പുകള്‍ ആരംഭിക്കുന്നത്.
കൊല്ലം ഡിപ്പോയില്‍നിന്ന് ഈ മാസത്തെ ട്രിപ്പുകള്‍: തീയതി, സ്ഥലം, നിരക്കുകള്‍ ക്രമത്തില്‍: ഏപ്രില്‍ 14, 20 -പൊ•ുടി (770), 17 -കന്യാകുമാരി (800), 18 -പാണിയേലി പോര് (1050), 19 -ഇല്ലിക്കല്‍ കല്ല് (820), 20 -വാഗമണ്‍ (1020) 21 ഗവി, 22, 26 കൃപാസനം (580), 23 കപ്പല്‍ യാത്ര, 26 മൂന്നാര്‍, ഏപ്രില്‍ 26 മാംഗോ മെഡോസ്, 27 രാമക്കല്‍മേട്, തെ•ല-ജടായു പാറ. ഫോണ്‍: 9747969768, 9995554409,7592928817.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+