കോട മഞ്ഞ് ഓമനിക്കുന്ന നെല്ലിയാമ്പതിയിലേക്ക്; ഇടുക്കിയും വാഗമണ്ണും മതിയാവോളം കാണാം..പാക്കേജ്
ശൈത്യകാലത്ത് കേരളത്തിലൂടെ ഒരു യാത്ര പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിപ്പോൾ തന്നെ ആയിക്കോട്ടെ. കാരണം കോട മഞ്ഞ് ഓമനിക്കുന്ന കാടുകളും മലയോരങ്ങളും ഫെബ്രുവരിയിൽ കാണാം എന്ന് കരുതിയാൽ നടപ്പില്ല, ഇപ്പോൾ തന്നെ ചിലയിടങ്ങളിൽ പകൽ ചൂട് കൂടി തുടങ്ങി.
ജനവരി മാസത്തിൽ മനോഹരമായ ചില പാക്കേജുകൾ കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്ലുകൾ അവതരിപ്പിച്ചിട്ടുള്ളത് കൊണ്ട് തന്നെ എവിടേക്കെന്ന ആശങ്കയില്ലാതെ തന്നെ യാത്ര പുറപ്പെടാം. നിലമ്പൂർ സെൽ ഈ മാസം അവതരിപ്പിച്ചിരിക്കുന്ന ചിലവ് കുറഞ്ഞ ചില പാക്കേജുകൾ ഇന്ന് അറിയാം.

ഡിസംബർ-ജനവരി കാലങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന ഇടങ്ങളാണ് വയനാടും ഇടുക്കിയും. ഈ സമയത്തെ മലയോര ജില്ലകളുടെ ഭംഗി പറഞ്ഞറിയിക്കാനാകില്ല. എങ്ങും കോടയും തണുപ്പും,സാഹസികത നിറഞ്ഞ ചില ട്രെക്കിങ് സ്പോട്ടുകളും ഒക്കെയായി മനസിനും ശരീരത്തിനും ഒരുപോലെ കുളിരണിയിക്കുന്ന നിരധി കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാം. നിലമ്പൂര് നിന്നുള്ള ഈ മാസത്തെ പാക്കേജിൽ ഇടുക്കി ഉണ്ട്. ഒപ്പം കോട്ടയത്തെ ഏറ്റവും മനോഹരമായ ട്രെക്കിങ് സ്പോട്ടുകളിലൊന്നായ വാഗമണും. മൊട്ടക്കുന്ന്, പൈൻ വാലി, ചില്ല് പാലം എല്ലാം സഞ്ചാരികൾക്ക് ഇവിടെ കാണാം. രണ്ട് ദിവസത്തെ ഈ പാക്കേജിന് വരുന്ന ചെലവ് 2810 രൂപയാണ്. ആദ്യ ദിവസത്തെ ഉച്ചഭക്ഷണം പാക്കേജിൽ ഉൾപ്പെടില്ല. 18 ന് രാവിലെ നാലിനാണ് യാത്ര പുറപ്പെടുക. ഫാസ് പാസഞ്ചർ ബസിലായിരിക്കും യാത്ര.
19 ന് മലക്കപ്പാറയിലേക്ക് ഒരു ഏകദിന പാക്കേജ് ഉണ്ട് 1050 രൂപയാണ് പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ്. ഇത് ബസ് ചാർജ് മാത്രമാണ് കേട്ടോ. കാടിന് നടുവിലൂടെ ഏറെ നേരത്തെ യാത്ര കഴിഞ്ഞെത്തുന്ന മലക്കപ്പാറയെന്ന അതിമനോഹരമായ ഗ്രാമത്തിലാണ്. തേയിലത്തോട്ടങ്ങൾക്ക് നടുവിൽ നിന്ന് ഒരു ചായ കൂടി ആസ്വദിച്ച് കഴിഞ്ഞാൽ ശുഭം. 19 ന് പാലക്കേട്ടെ നെലിയാമ്പതിയിലേക്ക് മറ്റൊരു പാക്കേജ് ഉണ്ട്. കോടയും മേഘവും ഓമനിക്കുന്ന നെല്ലിയാമ്പതിയെ കണ്ട് തന്നെ അറിയണം. ഒരു ദിവസത്തെ പാക്കേജിന് 840 രൂപയാണ് ചെലവ് വരുന്നത്. ഈ യാത്രകൾ കൂടാതെ നെഫർറ്റിറ്റി, ആലപ്പുഴ ബോട്ട് യാത്ര എന്നിവയും ജനവരിയിലെ പാക്കേജിലുണ്ട്. സീറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9447436967,9447386308












Click it and Unblock the Notifications