കോട മൂടിയ നെല്ലിയാമ്പതി, മറയൂരും മലക്കപ്പാറയും കണ്ട് പൊളിച്ച് വരാം; 1000 രൂപ പോലും വേണ്ട, പാക്കേജ്
യാത്ര പോകാൻ സമയവും ഒരിത്തിരി കാശും മാറ്റിവെക്കാനുണ്ടെങ്കിൽ കേരളത്തിലെവിടെ വേണമെങ്കിലും പോകാൻ പറ്റിയ പാക്കേജുകളാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസത്തിന്‍റെ പ്രത്യേകത. പോകണമെന്ന് ആഗ്രഹിച്ച, ഒരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന, പല വീഡിയകളിൽ നിന്നും ഫോട്ടോകളിൽ നിന്നുമായി മനസ്സിൽ കയറിക്കൂടിയ ഇടങ്ങളിലേക്ക് കുറഞ്ഞ ചെലവിലാണ് കെ എസ് ആർ ടി സി പാക്കേജുകൾ ഒരുക്കുന്നത്.
ഇതാ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബജറ്റ് ടൂറിസം സെല്ലും ബജറ്റ് യാത്രകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഡിസംബറിലെ വാരാന്ത്യങ്ങളിൽ ആലപ്പുഴ, മലക്കപ്പാറ, മറയൂര്‍ നെല്ലിയാമ്പതി തുടങ്ങിയ ഇടങ്ങളിലക്കാണ് ഇവിടുന്ന് പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം എന്ന് മാത്രമല്ല അവധി ദിനങ്ങളും ഫലപ്രദമായി യാത്രക്ക് ഉപയോഗിക്കാമെന്നത് തന്നെയാണ് പാക്കേജുകളുടെ പ്രത്യേകത .എന്നാൽ പിന്നെ ഒന്ന് പോയി വരാം അല്ലേ? വിശദമായി പാക്കേജ് നോക്കാം
ഡിസംബർ 1, 8, 14, 22, 28 എന്നീ ദിവസങ്ങളിലാണ് യാത്രകൾ ഉണ്ടാകുക. ഒന്നിനും എട്ടിനും നെല്ലിയാമ്പതിയിലേക്കാണ് യാത്ര പോകുന്നത്. പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് നിൽക്കുന്ന ഈ വനപ്രദേശം പാവങ്ങളുടെ ഊട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്.നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴി ഏകദേശം 10 ഓളം ഹെയർ പിൻ വളവുകൾ പിന്നിട്ട് നെല്ലിയാമ്പതിയിൽ എത്താം. ഡിസംബറിലെ മൂടൽ മഞ്ഞ് പുതഞ്ഞ് നിൽക്കുന്ന നെല്ലിയാമ്പതി കാഴ്ചകൾ മനസിനെ കുളിരണിയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
രാവിലെ ആറ് മണിക്കാണ് ഇവിടേക്കുള്ള യാത്ര തിരിക്കുക. സീതാര്‍കുണ്ട്, കേശവന്‍പാറ, വരട്ടുമല, പോത്തുണ്ടി ഡാം എന്നീ സ്ഥലങ്ങൾ പാക്കേജിന്റെ ഭാഗമായി സന്ദർശിക്കും. രാത്രി 8 ഓടെ മണ്ണാർക്കാടേക്ക് തിരിച്ചെത്തും. 590 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് തുക.

മലക്കപ്പാറ യാത്ര 22 ന്
തമിഴ്നാട് -കേരള അതിർത്തിഗ്രാമമായ മലക്കപ്പാറയിലേക്ക് ഒരാൾക്ക് ഈടാക്കുന്നത് 970 രൂപയാണ്. മലക്കപ്പാറ മാത്രമല്ല കേട്ടോ ഈ പാക്കേജിൽ കാണാനകുക. കേരളത്തിന്റെ നയാഗ്രയെന്ന് അറിയപ്പെടുന്ന വാഴച്ചാൽ, ഷോളയാർ ഡാം എന്നിവിടങ്ങളിൽ കൂടി സന്ദർശിക്കാം. രാവിലെ 5 നായിരിക്കും യാത്ര പുറപ്പെടുക. രാത്രി 10 ഓടെ തിരിച്ചെത്താം.
മറയൂരും കാണാം
ദ്വിദിന പാക്കേജ് ആണിത്. 28 ന് രാത്രി പുറപ്പെട്ട് 29 ന് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരക്കുന്നത്. 1,880 രൂപയാണ് പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക് : 9446353081, 8075347381, 04924 225150.












Click it and Unblock the Notifications