Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓറഞ്ച്,സബർജെല്ലി തോട്ടങ്ങൾ കാണാം,കോടമഞ്ഞ് പുതച്ച മലനിരകളും; നെല്ലിയാമ്പതി പാക്കേജ് ഇതാ

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്ന യാത്രകൾ വൻ ഹിറ്റാവുന്നതിന് കാരണം യാത്ര പോകാനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ കൂടിയാണ്. യാത്രികർ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിലൊരു യാത്ര എന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഇതാ ഇപ്പോൾ അത്തരത്തിലൊരു പാക്കേജ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസിയുടെ മലപ്പുറം ബജറ്റ് ടൂറിസം സെൽ. നെല്ലിയാമ്പതിയിലേക്കാണഅ യാത്ര.
ഡിസംബർ 03 ഞായറാഴ്ച രാവിലെ
5 മണിക്ക് ഡിപ്പോയിൽ നിന്നും പുറപ്പെട്ട് രാത്രി 11 ഓടെ തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ്. യാത്രാ പാക്കേജിനെ കുറിച്ചും നെല്ലിയാമ്പതിയെന്ന സ്ഥലത്തെ കുറിച്ചും കെഎസ്ആർടിസി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ.

KSRTC

'പാലക്കാട് ജില്ലയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് നെല്ലിയാമ്പതി.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ് സമ്മാനിക്കുക.
467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൗഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക.

കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. ഇത് കൂടാതെ പേരക്ക, സബർജിൽ ഉൾപെടെ നിരവധി പഴത്തോട്ടങ്ങൾ വേറെയും ഇവിടെയുണ്ട്.
നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വഴിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടെ കാണാനാകും.
ഇത് കൂടാതെ മോഹൻലാലിന്റെ ഭ്രമരം സിനിമയുടെ ലൊക്കേഷനായ മിന്നാംപാറ ഉൾപെടെയുള്ള സ്ഥലങ്ങളിലേക്കുള്ള ട്രക്കിംഗും ഇവിടെയുണ്ട്.

കാപ്പിത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഓറഞ്ച് ഫാം, രാമവര്‍മ എസ്റ്റേറ്റ്, സീതാര്‍കുണ്ട് എസ്റ്റേറ്റ്, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ തുടങ്ങി നിരവധി മനോഹരമായ സ്ഥലങ്ങൾ നെല്ലിയാമ്പതിയില്‍ വന്നാല്‍ കാണാം.നെന്മാറയില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാടാണ് തൊട്ടടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍.
പാലക്കാട് നിന്ന് 55 കിലോ മീറ്റര്‍ അകലെയുള്ള കൊയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.ബസ് ചാർജ് മാത്രം ഒരാൾക്ക് 830 രൂപയാണ്. ബുക്കിങ്ങിന് 9446389823,
9995726885 നമ്പറുകളിൽ ബന്ധപ്പെടാം.

1. പോകേണ്ട ടൂറിന്റെ പേര്
2. യാത്ര പോകേണ്ട തിയ്യതി
3. അഞ്ചു വയസ്സിന് മുകളിലുള്ള യാത്രക്കാരുടെ എണ്ണം
4. കയറുന്ന സ്ഥലം എന്നിവ നൽകണം.

കൂടുതൽ വിവരങ്ങൾക്ക്- ജില്ലാ കോ കോർഡിനേറ്റർ KSRTC BTC മലപ്പുറം
9447203014'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+