കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി; ബാഗ് പാക്ക് ചെയ്തോളൂ, ആനവണ്ടി റെഡി
മഞ്ഞിൽ പുതഞ്ഞ തേയില തോട്ടങ്ങളും മലമേടുമൊക്കെ കാണാൻ സഞ്ചാരികൾ ആദ്യം വണ്ടി തിരിക്കുക മൂന്നാറേക്കാണ്. എന്നാൽ ഇത്തരം കാഴ്ചകൾ കേരളത്തിൽ മൂന്നാറ് മാത്രമല്ല കേട്ടോ, ഒട്ടും രസം ചോരാതെ തന്നെ മൂന്നാറിന് തുല്യമായ രസകരമായ കാഴ്ചകൾ കാണാൻ പോകാൻ പറ്റിയ ഇടമാണ് നെല്ലിയാമ്പതി.
നെല്ലിയാമ്പതിയിലേക്ക് എങ്ങനെ പോകുമെന്നാണ് ഇനി സങ്കടമെങ്കിൽ നിങ്ങൾ അധികം ബുദ്ധിമുട്ടേണ്ട. തൃശൂർ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിക്കാം. അടുത്ത നെല്ലിയാമ്പതി പാക്കേജുമായി കെഎസ്ആർടിസി ഒരുങ്ങിക്കഴിഞ്ഞു. നവംബർ 5 നും 11 നുമായി രണ്ട് യാത്രകലാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. സ്ഥലത്തെ കുറിച്ചും പാക്കേജിനെ കുറിച്ചുമെല്ലാം വിശദമായി വായിക്കാം.

പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയർത്തിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് നിൽക്കുന്ന ഈ വനപ്രദേശം ആരേയും ആകർഷിക്കുന്ന കാഴ്ചയാണ്. നെന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴി ഏകദേശം 10 ഓളം ഹെയർ പിൻ വളവുകൾ പിന്നിട്ട് കൊണ്ടാണ് നെല്ലിയാമ്പതിയിലേക്ക് എത്തേണ്ടത്. ഈ യാത്രയിലാകട്ടെ പാലക്കാടിന്റെ അതിമനോഹരമായ സമതല കാഴ്ചകൾ യാത്രക്കാർകക് ആസ്വദിക്കാൻ സാധിക്കും. മൂടൽ മഞ്ഞും ഇടക്ക് ചാറുന്ന മഴയും കൂടി ഉണ്ടെങ്കിൽ പിന്നെ നെല്ലിയാമ്പതി അതീവ സുന്ദരിയായിരിക്കുമെന്ന് പറയാതിരിക്കാനാകില്ല.
രാവിലെ 7 മണിയോടെയാണ് തൃശൂർ ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടുക. ഇവിടെ നിന്ന് നെൻമാറയിലെത്തി ഏകദേശം 30 കിമിയോളം യാത്ര ചെയ്താലാണ് നെൻമാറയിൽ എത്താനാകുക. പാലക്കാടൻ കാഴ്ചകഴെ വളരെ വിശാലമായി തന്നെ ആസ്വദിക്കാൻ പറ്റുന്ന കേശവൻപാറയാണ് യാത്രയിലെ പ്രധാന ആകർഷങ്ങളിൽ ഒന്ന്. നെല്ലിയാമ്പതി പോയാൽ പിന്നെ സീതാർക്കുണ്ട് കാണാതെ മടങ്ങാനാകുമോ അല്ലേ?വനവാസ കാലത്ത് രാമനും സീതയും ലക്ഷ്മണനും കഴിഞ്ഞിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഇത്. സീതാർകുണ്ട് ട്രെക്കിംഗ് സ്ഥലത്തേക്ക് ഏകദേശം 15 കിമിയോളം ജീപ്പ് ട്രെക്കിംഗ് ആയിരിക്കും. വരയാട്മല, പോത്തുംപാറ, പോത്തുണ്ടി ഡാം എന്നിവയെല്ലാം സഞ്ചാരികൾക്ക് യാത്രയിൽ കാണാം.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 9656018514 ഫോൺ നമ്പരിൽ ബന്ധപ്പെടാം. അതേസമയം, കാലാവസ്ഥ വ്യതിയാനമനുസരിച്ച് യാത്രകളുടെ തീയതികളിൽ മാറ്റം വരുത്തുമെന്ന് കെ എസ് ആർ ടിസി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications