നേപ്പാള്‍ യാത്രയ്ക്ക് വിസ വേണ്ട; ബസ്, ട്രെയിന്‍, വിമാന സര്‍വീസ് റെഡി, യുപി-ബിഹാര്‍ വഴി പോകാം
നേപ്പാള്‍ സംഘര്‍ഷ കലുഷിതമാണ്. കൗമാരക്കാര്‍ തെരുവിലിറങ്ങിയതോടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവച്ചു. അദ്ദേഹത്തിന്റെ വസതി സമരക്കാര്‍ അഗ്നിക്കിരയാക്കി. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യുദ്ധ സമാനമാണ് സാഹചര്യം. കോഴിക്കോട് നിന്ന് വിനോദ സഞ്ചാരത്തിന് പോയ സംഘം നേപ്പാളില്‍ കുടുങ്ങിയിരിക്കുകയാണ് എന്ന വിവരവും വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നേപ്പാള്‍ യാത്ര വെല്ലുവിളി നിറഞ്ഞതാണ്.
അതേസമയം, ഇന്ത്യയുടെ അയല്‍രാജ്യമായ നേപ്പാളിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. നേപ്പാളിലേക്ക് എങ്ങനെ പോകാമെന്ന് സെര്‍ച്ച് ചെയ്യുന്നവരുമുണ്ട്. ലോകത്തെ ഏക ഹിന്ദു രാഷ്ട്രമാണ് നേപ്പാള്‍. രാജഭരണ വാദികളും ജനാധിപത്യ വാദികളുമുള്ള ഈ രാജ്യത്തേക്ക് പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട. സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ പതിച്ച രേഖ കാണിച്ചാല്‍ യാത്ര സാധ്യമാകും. അറിയാം കൂടുതല്‍ വിവരങ്ങള്‍...

പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, മറ്റേതെങ്കിലും സര്‍ക്കാര്‍ രേഖ എന്നിവ കൈവശമുണ്ടെങ്കില്‍ നേപ്പാളിലേക്ക് യാത്ര ചെയ്യാം. അതിര്‍ത്തിയിലെ പരിശോധന വേളയില്‍ ഈ രേഖകള്‍ കാണിച്ചാല്‍ മതി. കുട്ടികളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖയാണ് നല്ലത്. വാഹനം കൊണ്ടുപോകുന്നവര്‍ ബന്ധപ്പെട്ട രേഖ കരുതണം. ഡ്രൈവിങ് ലൈസന്‍സ്, നേപ്പാളില്‍ അംഗീകാരമുള്ള ഇന്‍ഷുറന്‍സ്, വാഹനം പ്രവേശിക്കാനുള്ള നേപ്പാള്‍ കസ്റ്റംസിന്റെ അനുമതി എന്നിവ ആവശ്യമാണ്.
ഇന്ത്യയും നേപ്പാളും 1750 കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് വിമാന സര്‍വീസുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അല്ലാത്തവര്‍ക്ക് വിമാന യാത്രയാണ് എളുപ്പം. സംഘര്‍ഷ സാഹചര്യത്തില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളെല്ലാം സര്‍വീസ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
കരാതിര്‍ത്തി വഴി ഇങ്ങനെ പോകാം
ബിഹാര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലൂടെ നേപ്പാളിലേക്ക് കര മാര്‍ഗം കടക്കാം. ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ സനോലി അതിര്‍ത്തി കടന്നാല്‍ നേപ്പാളിലെത്തും. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കുന്ന പ്രധാന അതിര്‍ത്തി മേഖലയും ഇതാണ്. പകല്‍ സമയം മാത്രമേ വാഹനം പ്രവേശിപ്പിക്കുകയുള്ളൂ. ഇന്ത്യയുടെ ഒരു രൂപയ്ക്ക് നേപ്പാളിലെ 1.60 രൂപയുടെ മൂല്യമുണ്ട്. ഇന്ത്യയില്‍ നിന്ന് നേപ്പാൡലേക്ക് ബസ് സര്‍വീസുണ്ട്.
ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ റക്സോള്‍ അതിര്‍ത്തി വഴിയും നേപ്പാളേക്ക് കരമാര്‍ഗം പോകാം. ബിഹാറിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്ക് ട്രെയിന്‍ സര്‍വീസുണ്ട്. നേപ്പാളിലെ കുര്‍ത്തയിലേക്കാണ് ട്രെയിന്‍. ജയനഗര്‍ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കാം. ഇവിടെ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ യാത്ര ചെയ്്താല്‍ നേപ്പാളിലെ സ്റ്റേഷനിലെത്തും. ഇന്ത്യയുടെ സഹായത്തോടെയാണ് ഈ പാത നിര്‍മിച്ചത്. റെയില്‍പാത വിപുലീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചിരുന്നു.
നേപ്പാളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ നിരോധിച്ച നേപ്പാള്‍ ഭരണകൂടത്തിന്റെ നടപടിയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയത്. സര്‍ക്കാരിലെ ഉന്നതര്‍ നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സമരം ശക്തമായതോടെ പ്രധാനമന്ത്രി രാജിവയ്ക്കുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications