പുതിയ വന്ദേഭാരത് സ്ലീപ്പർ ഒക്ടോബർ 31 ന്? ബെംഗളൂരുവിന് മുൻപ് ഈ റൂട്ടിൽ..സമയം അറിയാം

രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ ബെംഗളൂരു-മുംബൈ റൂട്ടിലായിരിക്കുമെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. നവംബർ 1 ന് ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ബെംഗളൂരിന് മുൻപ് വാരണാസി-ഡൽഹി റൂട്ടിൽ രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഒക്ടോബർ 31 ന് തന്നെ ട്രെയിൻ സർവ്വീസ് നടത്തിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവും ചേർന്ന് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.ട്രെയിനിൻ്റെ റൂട്ടും , നിരക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാം

and-2

വാരണാസി-ഡൽഹി വന്ദേഭാരത് സ്ലീപ്പർ (27421)

വാരണാസിയിൽ നിന്നും രാത്രി 8.50 ഓടെ യാത്ര ആരംഭിക്കും. രാത്രി 10.35 ന് പ്രയാഗ് രാജ് ജങ്ഷൻ, കാണ്‍പൂർ പുലർച്ചെ 12.40 പിറ്റേന്ന് രാവിലെ 5.55 ഓടെ ഡൽഹി.

ഡൽഹി-വാരണാസി ട്രെയിൻ (27422)

രാത്രി 9.40 ഓടെ ന്യൂഡൽഹിയിൽ നിന്നും പുറപ്പെടും. പുലർച്ചെ 4.45 ഓടെ പ്രയാഗ് രാജിലെത്തും. രാവിലെ 6.45 ഓടെ ഡൽഹിയിൽ.ശനിയാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും.

16 കോച്ചാണ് വന്ദേഭാരത് സ്ലീപ്പറിന് ഉണ്ടാകുക. 823 പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകും. 11 എസി ത്രീടയർ കോച്ചുകളും 4 ടു ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ട്രെയിനിന് ഉണ്ടാകും

യാത്രക്കാരുടെ എണ്ണത്തിനും കിലോമീറ്ററിനും അനുസരിച്ചാണ് ട്രെയിനിൻ്റെ നിരക്ക് നിശ്ചയിക്കുക. എസി 3 ടയറിന് കിലോ മീറ്ററിന് 2.40 രൂപയായിരിക്കും ഈടാക്കുക. ജിഎസ്ടി ഇല്ലാതെയാണിത്. അതായത് 1000 കിമിയ്ക്ക് ഏകദേശം 2400 രൂപ വരും, നികുതി ഇല്ലാതെ. അതേസമയം പുതിയ സർവ്വീസ് സംബന്ധിച്ച് ഇതുവരേയും റെയിൽവെ മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ നവംബർ 1 ന്

കർണാടക രാജ്യോത്സവ ദിവസമായ നവംബർ 1 ന് പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് കേന്ദ്ര റെയിൽവെ സഹമന്ത്രി ജൽ ശക്തി വി സോമണ്ണയാണ് പ്രഖ്യാപിച്ചത്. കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഉള്ള ദീപാവലി സമ്മാനമാണ് ഇതെന്നാണ് ബിജെപി വ്യക്തമാക്കിയത്.

മുംബൈയ്ക്കും ബെംഗളൂരിനും ഇടിയിൽ 1118 കിമി യാണ് ദൂരം. 16 മണിക്കൂർകൊണ്ടായിരിക്കും ട്രെയിൻ യാത്ര പൂർത്തിയാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+