Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടിൽ തണുപ്പിക്കുന്ന മിനി ഊട്ടി, പച്ചപ്പിലലിഞ്ഞ് നിലമ്പൂർ,കാണാൻ കൗതുക കാഴ്ചകൾ,മാർച്ച് യാത്ര പാക്കേജ്

വീടിനകത്തും പുറത്തും ഇരിക്കാന് പറ്റാത്ത ചൂടാണ് കേരളത്തിൽ. വരും ദിവസങ്ങളിലും താപനില കുറയുന്ന ലക്ഷണമൊന്നുമില്ല. ചൂടിൽ പുറത്തു പോകുന്നത് അത്ര നല്ലതല്ലെങ്കിലും തണുപ്പിലേക്കാണ് യാത്രയെന്നറിഞ്ഞാൽ ഒപ്പം കൂടാനിരിക്കുന്നവരാണ് മിക്കവരും. മാർച്ചിലെ ചൂടിൽ അങ്ങനെയൊരു യാത്ര പോകാൻ താല്പര്യമുള്ളവർക്കായി കെ എസ് ആർ ടി സി പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്.

മഴക്കാടുകളും ചാലിയാൽ നദിയും ചരിത്രവും പാരമ്പര്യവും നിറഞ്ഞു നില്‌ക്കുന്ന നിലമ്പൂരിലെ തണുത്ത അന്തരീക്ഷത്തിലേക്ക് പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കാഴ്ചകളിലേക്കാണ് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്‍റെ ഏകദിന യാത്ര. ഒറ്റദിവസത്തിൽ നിലമ്പൂർ കണ്ടുതീരുമോ എന്ന സംശയത്തിനിടവരുത്താതെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജാണിത്. പ്രായഭേദമന്യേ ആർക്കും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

nilambur-

കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യാത്രയിൽ ആദ്യം കാണുന്നത് തേക്കിൻതോട്ടങ്ങളുടെ കാഴ്ചയൊരുക്കുന്ന കനോലി പ്ലോട്ട് ആണ്. നട്ടുപിടിപ്പിച്ച തേക്കുകള് വളർന്നു നിൽക്കുന്ന കാഴ്ച ഉറപ്പായും അത്ഭുതപ്പെടുത്തും. നിലമ്പൂരിലെ തേക്കുകളുടെ ചരിത്രം പറയുന്ന തേക്ക് മ്യൂസിയവും കാണുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമാണ് ഇവിടെയുള്ളത്.

തുടർന്ന് ബംഗ്ലാവ് കുന്നിലേക്ക് പോകും. ബ്രിട്ടീഷുകാർ നിർമ്മിച്ച ഈ ബംഗ്ലാവ് അത്രനല്ല അവസ്ഥയിലല്ല ഉള്ളത്. യാത്രയിലെ ഏറ്റവും ആകർഷണം മിനി ഊട്ടിയാണ്., മലപ്പുറം അരിമ്പ്രയിലുള്ള മിസ്റ്റി ലാൻഡ് പാർക്ക് ആണ് നിങ്ങൾ സന്ദർശിക്കുന്നത്. സിപ് ലൈൻ ഉൾപ്പെടെ നിരവധി ആക്ടിവിറ്റികളും ചില്ലുപാലം കയറലും അടക്കം കുറേ ന്രം ഇവിടെ ചെലവഴിക്കാം. ചില്ലുപാലം പാക്കേജിൽ ഉൾപ്പെട്ടതാണ്. മറ്റു വിനോദങ്ങൾക്ക് കെഎസ്ആർടിസി വഴി വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. തുടർന്ന് ഇവിടുന്ന് കണ്ണൂരിന് മടക്കം.
മാർച്ച് മാസത്തിൽ മൂന്ന് ട്രിപ്പുകളാണ് നിലമ്പൂരിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 3,8, 23 എന്നീ മൂന്ന് തിയതികളിലാണ്രാ യാത്ര. മാർച്ച് എട്ടാം തിയതിയിലെ യാത്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമുള്ള പാക്കജാണ്. രാവിലെ 5.30 ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെട്ട് രാത്രി 1.30 ന് തിരികെ എത്തും.
1660 രൂപയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ,ഭക്ഷണം, മിനി ഊട്ടിയിലേക്കുള്ള പ്രവേശന ടിക്കറ്റ്, ചില്ലുപാലം കയറൽ എന്നിവ ഉൾപ്പെടെയാണിത്. ബുക്കിങ്ങിന് - 9497007857, 8089463675

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+