Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലിക്ക് തിരക്ക് കൂട്ടേണ്ട; ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍; കൊച്ചിയിലേക്കും ഉണ്ട്

ദീപാവലി നാളുകള്‍ ട്രെയിനുകളിലും ബസുകളിലും അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്ന സമയം കൂടിയാണ്. കുടുംബ സമേതം നാട്ടിലേക്കു പോകാനും വിനോദ യാത്രയ്ക്കുമായി ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന സമയമാണിത്. പലപ്പോഴും അനിയന്ത്രിതമായ തിരക്ക് മൂലം ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ കിട്ടാതെ നിരാശരാകുന്നവരും ഉണ്ട്. ഉത്സവ സീസണിലെ തിരക്ക് മുന്‍കൂട്ടി കണ്ട് റെയില്‍വേ നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളും ദീപാവലിക്ക് ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

അവധിക്കാല യാത്രാ തിരക്ക് പരിഗണിച്ച്, കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) ബെംഗളൂരുവില്‍ നിന്ന് 2,500 അധിക ബസുകള്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെംഗളൂരുവിലെ വിവിധ ബസ് സ്റ്റേഷനുകളില്‍ നിന്ന് വ്യത്യസ്ത റൂട്ടുകളിലേക്ക് ഈ ബസുകള്‍ സര്‍വീസ് നടത്തും. ഇതുകൂടാതെ, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും ഉത്സവ യാത്രാതിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപിച്ച ബസുകളില്‍ ഒന്ന് കൊച്ചിയിലേക്കായതിനാല്‍ കേരളത്തിലേക്കു പോകുന്ന ബെംഗളൂരു മലയാളികള്‍ക്ക് പ്രയോജനപ്പെടും.

ksrtc

ബെംഗളൂരുവില്‍ നിന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 17 മുതല്‍ 20 വരെയാണ് നടത്തുന്നത്. തിരിച്ചുള്ള യാത്രകള്‍ ഒക്ടോബര്‍ 22 നും 26 നും ഇടയിലാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയോ അല്ലെങ്കില്‍ www.ksrtc.karnataka.gov.in എന്ന വെബ്‌സൈറ്റ് വഴിയോ മുന്‍കൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ ഉറപ്പാക്കാം.

ഈ കാലയളവില്‍ ബെംഗളൂരു കെമ്പെഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് ധര്‍മ്മസ്ഥല, മംഗളൂരു, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തും.

മൈസൂരു റോഡ് ബസ് സ്റ്റേഷനില്‍ നിന്ന് മടിക്കേരി, കുടക് മേഖല എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ, കോയമ്പത്തൂര്‍, മധുര, എറണാകുളം എന്നിവയുള്‍പ്പെടെ തമിഴ്നാട്ടിലെയും കേരളത്തിലെയും നഗരങ്ങളിലേക്ക് ശാന്തിനഗര്‍ ടിടിഎംസി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബെംഗളൂരു ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ യാത്ര പുറപ്പെടും.

കെഎസ്ആര്‍ടിസിക്കൊപ്പം, ഉത്സവ യാത്ര സുഗമമാക്കുന്നതിനായി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയും പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ ബെംഗളൂരു-കൊല്ലം എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-തൂത്തുക്കുടി എക്‌സ്പ്രസ്, യശ്വന്ത്പൂര്‍-മംഗളൂരു ജംഗ്ഷന്‍ എക്‌സ്പ്രസ് എന്നിവയാണ് അധികമായി അനുവദിച്ച ട്രെയിനുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+