വന്ദേഭാരത് ഇല്ല, പക്ഷെ ചെന്നൈയിൽ നിന്നും ബെംഗളൂരിൽ നിന്നും കെഎസ്ആർടിസി സ്പെഷ്യൽ ഉണ്ട്..ബുക്ക് ചെയ്യാം
ക്രിസ്തുമസിന് സകല ട്രെയിനുകളും ബുക്കിംഗ് പൂർത്തിയായതിൻ്റെ നിരാശയിലാണ് മലയാളികൾ. നാട്ടിലേക്ക് വരാൻ ഇക്കുറി സ്പെഷ്യൽ ട്രെയിനുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചില്ലെന്ന് പരിതപിക്കുകയാണ് മലബാറിലെ മലയാളികൾ. ബെംഗളൂരിൽ നിന്നും സ്പെഷ്യൽ വന്ദേഭാരതോ അല്ലെങ്കിൽ നിലവിലെ വന്ദേഭാരതിൻ്റെ കോച്ചുകൾ കൂട്ടുമോയെന്ന് ഉറ്റുനോക്കിയെങ്കിലും അതും ഉണ്ടായില്ല. എന്തായാലും ഇത്തവണയും കെ എസ് ആർ ടി സി യാത്രക്കാരെ നിരാശപ്പെടുത്തിയിട്ടില്ല. ക്രിസ്തുമസ്, പുതുവത്സര അവധി അവധി പ്രമാണിച്ച് ജനവരി 5 വരെ കെഎസ്ആർടിസി സ്പെഷ്യൽ ബസുകൾ സർവ്വീസ് നടത്തും.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.

ബെംഗളൂരിൽ നിന്നും
1. 19.45 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
2. 20.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
3. 21.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
4. 23.15 ബാംഗ്ലൂര്‍ - കോഴിക്കോട് (SF) - കുട്ട, മാനന്തവാടി വഴി
5. 20.45 ബാംഗ്ലൂര്‍ - മലപ്പുറം (SF) - മൈസൂര്‍, കുട്ട വഴി
6. 17.00 ബാംഗ്ലൂര്‍ - സുല്ത്താ ന്ബിത്തേരി(SFP)- മൈസൂര്‍ വഴി
7. 19.15 ബാംഗ്ലൂര്‍ - തൃശ്ശൂര്‍ (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
8. 18.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
9. 19.30 ബാംഗ്ലൂര്‍ - എറണാകുളം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
10. 19.45 ബാംഗ്ലൂര്‍ - എറണാകുളം (Multi Axle) - കോയമ്പത്തൂര്‍, പാലക്കാട് വഴി
11. 17.30 ബാംഗ്ലൂര്‍ - കൊല്ലം (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
12. 18.20 ബാംഗ്ലൂര്‍ - കൊട്ടാരക്കര (AC Seater) - കോയമ്പത്തൂര്‍, പാലക്കാട് വഴി
13. 18.00 ബാംഗ്ലൂര്‍ - പുനലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
14. 19.10 ബാംഗ്ലൂര്‍ - ചേര്ത്തlല (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
15. 19.30 ബാംഗ്ലൂര്‍ - ഹരിപ്പാട് (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
16. 19.10 ബാംഗ്ലൂര്‍ - കോട്ടയം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
17. 19.50 ബാംഗ്ലൂര്‍ - കോട്ടയം (S/Exp.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
18. 19.20 ബാംഗ്ലൂര്‍ - പാല (S/Dlx.) - കോയമ്പത്തൂര്‍, പാലക്കാട് വഴി
19. 20.30 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി
20. 21.45 ബാംഗ്ലൂര്‍ - കണ്ണൂര്‍ (SF) - ഇരിട്ടി, മട്ടന്നൂര്‍ വഴി
21. 21.15 ബാംഗ്ലൂര്‍ - കണ്ണൂര്‍ (S/Dlx.) - ഇരിട്ടി, മട്ടന്നൂര്‍ വഴി
22. 22.00 ബാംഗ്ലൂര്‍ - പയ്യന്നൂര്‍ (S/Dlx.) - ചെറുപുഴ വഴി(alternative days)
23. 22.10 ബാംഗ്ലൂര്‍ - പയ്യന്നൂര്‍ (S/Exp.) - ചെറുപുഴ വഴി(alternative days)
24. 21.40 ബാംഗ്ലൂര്‍ - കാഞ്ഞങ്ങാട് (S/Dlx.) - ചെറുപുഴ വഴി
25. 19.30 ബാംഗ്ലൂര്‍ - തിരുവനന്തപുരം (Multi Axle) - നാഗര്‍കോവില്‍ വഴി
ചെന്നൈയിൽ നിന്നും
26. 18.30 ചെന്നൈ - തിരുവനന്തപുരം (S/Dlx.) - നാഗര്‍കോവില്‍ വഴി
27. 19.30 ചെന്നൈ - എറണാകുളം (S/Dlx.) - സേലം, കോയമ്പത്തൂര്‍ വഴി
ബെംഗളൂരുവിലേക്ക്
1. 20.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം - ബാംഗ്ലൂര്‍ (SF) - മാനന്തവാടി, കുട്ട വഴി
6. 20.00 സുല്താ ് ന്ബ്ത്തേരി - ബാംഗ്ലൂര്‍(SF) - മൈസൂര്‍ വഴി
7. 21.15 തൃശ്ശൂര്‍ - ബാംഗ്ലൂര്‍ (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി
8. 19.00 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
9. 19.30 എറണാകുളം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
10. 20.00 എറണാകുളം - ബാംഗ്ലൂര്‍ (Multi Axle) - കോയമ്പത്തൂര്‍, സേലം വഴി
11. 18.00 കൊല്ലം - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
12. 15.10 പുനലൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
13. 17.20 കൊട്ടാരക്കര - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
14. 17.30 ചേര്ത്ത്ല - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
15. 17.40 ഹരിപ്പാട് - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
16. 18.10 കോട്ടയം - ബാംഗ്ലൂര്‍ (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി
17. 18.30 കോട്ടയം - ബാംഗ്ലൂര്‍ (S/Exp.) - കോയമ്പത്തൂര്‍, സേലം വഴി
18. 19.00 പാല - ബാംഗ്ലൂര്‍ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
19. 20.10 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി
20. 21.40 കണ്ണൂര്‍ - ബാംഗ്ലൂര്‍ (SF) - മട്ടന്നൂര്‍, ഇരിട്ടി വഴി
21. 21.30 കണ്ണൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) - മട്ടന്നൂര്‍, ഇരിട്ടി വഴി
22. 20.15 പയ്യന്നൂര്‍ - ബാംഗ്ലൂര്‍ (S/Dlx.) -ചെറുപുഴ, മൈസൂര്‍ വഴി(alternative days)
23. 20.25 പയ്യന്നൂര്‍ - ബാംഗ്ലൂര്‍ (S/Exp.) - ചെറുപുഴ, മൈസൂര്‍ വഴി(alternative days)
24. 18.40 കാഞ്ഞങ്ങാട് - ബാംഗ്ലൂര്‍ (S/Dlx.) - ചെറുപുഴ, മൈസൂര്‍ വഴി
25. 18.00 തിരുവനന്തപുരം-ബാംഗ്ലൂര്‍ (Multi Axle) - നാഗര്‍കോവില്‍, മധുര വഴി
ചെന്നൈയിലേക്ക്
26. 18.30 തിരുവനന്തപുരം - ചെന്നൈ (S/Dlx.) - നാഗര്‍കോവില്‍ വഴി
27. 19.30 എറണാകുളം - ചെന്നൈ (S/Dlx.) - കോയമ്പത്തൂര്‍, സേലം വഴി
ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് :
തിരുവനന്തപുരം
ഫോൺനമ്പർ- 9188933716
എറണാകുളം
ഫോൺ നമ്പർ - 9188933779
കോഴിക്കോട്
ഫോൺ നമ്പർ - 9188933809
കണ്ണൂർ
ഫോൺ നമ്പർ - 9188933822
ബാംഗ്ലൂർ
ഫോൺ നമ്പർ - 9188933820












Click it and Unblock the Notifications