Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് അല്ല, വേഗത്തിൽ പറക്കുന്ന മറ്റൊരു ട്രെയിൻ..എസി യാത്രക്ക് ചാർജ് വെറും 150 രൂപ

ഡൽഹി: ഇന്ത്യയിൽ റെയിൽ യാത്രയിലെ ഗെയിം ചേഞ്ചറാണ് വന്ദേഭാരത് ട്രെയിൻ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വളരെ വേഗത്തിൽ സുഖകരമായ യാത്ര, അതാണ് വന്ദേഭാരത് ഉറപ്പ് നൽകുന്നത്. ഇനി വന്ദേങാരതിന്റെ സ്ലീപ്പർ സർവ്വീസുകൾ കൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവെ. സുഖകരമായ രാത്രിയാത്ര കൂടി ഇതോടെ സാധ്യമാകും.

അതേസമയം വളരെ വേഗത്തിൽ എന്ന് പറയുമ്പോൾ വന്ദേഭാരത് ആണോ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിനുകൾ? അല്ല, വന്ദേഭാരത്, രാജധാനി, ജനശതാബ്ദി എക്സ്പ്രസുകളെകാളൊക്കെ വളരെ വേഗത്തിൽ പോകുന്ന മറ്റൊരു ട്രയിൻ ഉണ്ട്. ഏതാണെന്നല്ലേ? മണിക്കൂറിൽ 160 കിമി വേഗതിയിൽ സഞ്ചരിക്കുന്ന നമോ ഭാരത് ട്രെയിൻ. ഡൽഹി, ഗാസിയാബാദ്, മീററ്റ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ഓടുന്ന യാത്രക്കാർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

namo1-

മുമ്പ് വന്ദേ ഭാരത്, ഗതിമാൻ എക്സ്പ്രസ് എന്നിവയായിരുന്നു രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളായി കണക്കാക്കിയിരുന്നത്. എന്നാൽ, 2024 ജൂണിൽ റെയിൽവേ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇവയുടെ വേഗത 130 കിലോമീറ്ററായി കുറച്ചു. എന്നാൽ, നമോ ഭാരത് ട്രെയിനിന് അതിന്റെ പ്രത്യേക രൂപകൽപ്പനയും ആധുനിക സാങ്കേതികവിദ്യയും കാരണം 160 കിലോമീറ്റർ വേഗതയിൽ ഓടാൻ അനുമതിയുണ്ട്.

ഡൽഹിയിലെ ന്യൂ അശോക് നഗർ മുതൽ മീററ്റ് സൗത്ത് വരെയുള്ള 55 കിലോമീറ്റർ ദൂരത്താണ് നിലവിൽ ഈ ട്രെയിൻ സർവീസ് നടത്തുന്നത്. സരായി കാലെ ഖാൻ മുതൽ മോഡിപുരം വരെ 82.15 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. യാത്രയിൽ 16 സ്റ്റേഷനുകളാണ് ഉള്ളത്.

ഈ ട്രെയിനിന്റ പ്രധാന ആകർഷണം ഇതിന്റെ നിരക്ക് തന്നെയആണ്. ഡൽഹി NCR-ൽ നിന്ന് മീററ്റിലേക്കുള്ള സ്റ്റാൻഡേർഡ് എസി കോച്ചിന്റെ ടിക്കറ്റ് നിരക്ക് ഏകദേശം 150 രൂപയാണ്. പ്രീമിയം കോച്ചിന് സ്റ്റേഷൻ അനുസരിച്ച് 180 രൂപ മുതൽ 225 രൂപ വരെയാണ് നിരക്ക്.

നമോ ഭാരത് പുലിയാണ് കേട്ടാ

ആധുനിക എയറോഡൈനാമിക് രൂപകൽപ്പന, ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP), ഓട്ടോമാറ്റിക് ട്രെയിൻ കൺട്രോൾ (ATC), ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (ATO) തുടങ്ങിയ സാങ്കേതികവിദ്യയാണ് ഈ ട്രെയിനിന് ഉപയോഗിച്ചത്.ഹൈദരാബാദിൽ രൂപകൽപ്പന ചെയ്ത് അൽസ്റ്റോമിന്റെ സാവ്ലിയിലെ ഫാക്ടറിയിലാണ് ഇവ നിർമ്മിച്ചത്.

മെട്രോ സർവീസുകൾ പോലെ ഇടയ്ക്കിടെയുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി, ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് ഓരോ 15 മിനിറ്റിലും സർവീസ് നടത്തുന്ന ആറ് കോച്ചുകളുള്ള ട്രെയിനുകളാണ് നമോ ഭാരത്. ഇത് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നു.

വന്ദേഭാരത് സ്ലീപ്പർ എന്ന് വരും?

വന്ദേഭാരത് സ്ലീപ്പറുകൾ ഈ വർഷം തന്നെ ഇറക്കുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ ഏത് റൂട്ടിലായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങളിൽ യാതൊരു വ്യക്തതയും വരുത്തിയിട്ടില്ല. എൻ ഡി എയ്ക്ക് ഏറ്റവും നിർണായകമായ , നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലായിരിക്കും സ്ലീപ്പർ ആദ്യമായി അവതരിപ്പിക്കുകയെന്ന അഭ്യൂഹങ്ങൾ ഉണ്ട്. ന്യൂഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് ആയിരിക്കും സർവ്വീസ് എന്നാണ് അഭ്യൂഹങ്ങൾ. ഇക്കാര്യത്തിൽ റെയിൽവെ പ്രതികരിച്ചിട്ടില്ല. ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് ഏകദേശം 1000 കിലോമീറ്ററുണ്ട്. പുതിയ സർവ്വീസ് എത്തുന്നതോടെ ഇത് കുറഞ്ഞ സമയം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. ഉയർന്ന നിരക്ക് ഈടാക്കുമോയെന്ന ആശങ്കയുണ്ടെങ്കിലും മിതമായ നിരക്കിലായിരിക്കും സർവ്വീസ് എന്നാണ് റെയിൽവേയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഡൽഹി-ബിഹാർ റൂട്ട് അല്ലെങ്കിൽ ഡല്‍ഹി മുംബൈ, ഡല്‍ഹി സെക്കന്തരാബാദ്, ഡല്‍ഹി ചെന്നൈ എന്നീ റൂട്ടുകളിലും സ്ലീപ്പർ അവതരിപ്പിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+