Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഡല്‍ഹിയിലേക്കുള്ള യാത്ര എളുപ്പമാകും: ഈ സംസ്ഥാനത്തേക്ക് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസുകള്‍

ഉത്സവ സീസണ് മുന്നോടിയായി ബീഹാറിന് ഇന്ത്യന്‍ റെയില്‍വേയുടെ സമ്മാനം. സംസ്ഥാനത്തിന് ലഭിച്ചത് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍. മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും ഏറെ പ്രിയപ്പെട്ട ട്രെയിനുകളായ അമൃത് ഭാരത് എക്‌സ്പ്രസാണ് ബീഹാറിന് ലഭിച്ചത്. ദീപാവലിയോട് അനുബന്ധിച്ചാണ് ബീഹാറിന് മൂന്ന് ട്രെയിനുകള്‍ കേന്ദ്രം സമ്മാനിച്ചത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ട്രെയിന്‍ സര്‍വീസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ബീഹാറിലെ ട്രെയിന്‍ കണക്ടിവിറ്റിക്ക് വലിയ ഉത്തേജനം നല്‍കുന്നതാണ് ഈ ട്രെയിന്‍ സര്‍വീസുകളെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.

Amrit Bharat

സുരക്ഷിതവും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതുമാണ് അമൃത് ഭാരത് സര്‍വീസുകള്‍. രാജ്യത്താകെ 12 അമൃത് ഭാരത് ട്രെയിനുകളാണ് സര്‍വീസുകള്‍ നടത്തുന്നത്. അതില്‍ പത്തെണ്ണം ബീഹാറില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് കൂടി ആരംഭിക്കുന്നതോടെ രാജ്യത്തൊട്ടാകെയുള്ള മൊത്തം സര്‍വീസുകള്‍ 15 ആയി ഉയരും അതില്‍ 13 എണ്ണം ബീഹാറില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.

ബീഹാറിലെ പ്രധാന പട്ടണങ്ങളെ മറ്റു സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിനുകള്‍. നീണ്ട യാത്രകളായതിനാല്‍ സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ട്രെയിനിലെ ഇരിപ്പിടങ്ങള്‍. മടക്കാവുന്ന ലഘുഭക്ഷണ മേശകള്‍, മൊബൈല്‍ ഹോള്‍ഡര്‍ എന്നിവ കോച്ചുകളില്‍ ഉള്‍പ്പെടുന്നു. പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ഉപയോഗിക്കാന്‍ സൗകര്യപ്രദമായ ബാത്‌റൂമുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക.

ബീഹാറിലെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജം പകരാനും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും പുതിയ സര്‍വീസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ ട്രെയിന്‍ ബീഹാറിലെ മുസാഫര്‍പൂരില്‍ നിന്ന് ഹൈദരാബാദിലെ ചാര്‍ലപ്പള്ളിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. മറ്റ് രണ്ടെണ്ണം ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് രാജസ്ഥാനിലെ അജ്മീറിന് സമീപമുള്ള മദര്‍ ജംഗ്ഷനിലേക്കും ബീഹാറിലെ ഛപ്ര മുതല്‍ രാജ്യതലസ്ഥാനത്തെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. ഛപ്ര-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍ അമൃത് ഭാരത് ട്രെയിന്‍ ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കും.

മുസാഫര്‍പൂര്‍-ചാര്‍ലപ്പള്ളി അമൃത് ഭാരത് ട്രെയിന്‍ ഹാജിപൂര്‍, പട്‌ലിപുത്ര, അറ, ബക്‌സാര്‍, പ്രയാഗ്രാജ്, ജബല്‍പൂര്‍, നാഗ്പൂര്‍, കാസിപേട്ട് എന്നിവിടങ്ങളിലൂടെയാണ് സര്‍വീസ് നടത്തുന്നത്.

ഛപ്ര-ആനന്ദ് വിഹാര്‍ ടെര്‍മിനല്‍: ഈ അമൃത് ഭാരത് സര്‍വീസ് ഗോരഖ്പൂര്‍, ലഖ്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളിലൂടെ ആഴ്ചയില്‍ രണ്ടു തവണയാണ് സര്‍വീസ് നടത്തുന്നത്. ഏകദേശം 21 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെത്തും. 952 കിലോമീറ്ററാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

ദര്‍ഭംഗ-മദര്‍ ജംഗ്ഷന്‍ ട്രെയിന്‍ സര്‍വീസ് സീതാമര്‍ഹി, റക്‌സോള്‍, ഗൊറാഖ്പൂര്‍, കാണ്‍പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലൂടെയാണ് ഓടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+