ഒമാന്‍ വിസയില്ലാതെ വിളിക്കുന്നു; 5 റിയാല്‍ മാത്രം ഫീസുള്ള വിസയും, നിബന്ധന അറിയാം
മസ്‌കത്ത്: വിദേശികളെ മാടിവിളിക്കുകയാണ് ഒമാന്‍ ഭരണകൂടം. വിസ ഫ്രീ എന്‍ട്രിയും ഇ-വിസ സംവിധാനവുമെല്ലാം കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണ്. പ്രകൃതി മനോഹരമായ ഒമാന്റെ ഭംഗി ആസ്വദിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നാണ് പുതിയ കണക്ക്. മറ്റു ജിസിസി രാജ്യങ്ങളെ പോലെ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഒമാനും.
ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രണ്ടാഴ്ച്ചത്തേക്ക് വിസയില്ലാതെ ഒമാനില്‍ വരാനും സന്ദര്‍ശിച്ച് മടങ്ങാനും അവസരം ഒരുക്കിയിരിക്കുകയാണ്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഈസ്റ്റ് ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കിയിരിക്കുന്നത്. നിബന്ധനകളോടെയാണ് വിസ അനുവദിക്കുന്നത്. വിശദമായി അറിയാം...

AI Image
ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് യാത്രക്കാരന് ആവശ്യമാണ്. ഹോട്ടല്‍ ബുക്ക് ചെയ്ത രേഖ വേണം. വരാനും തിരിച്ചുപോകാനുമുള്ള വിമാന ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ്, കൈവശം മതിയായ പണമുണ്ട് എന്ന് തെളിയിക്കുന്ന രേഖ എന്നിലയാണ് വേണ്ടത്. 14 ദിവസത്തേക്ക് മാത്രമുള്ള വിസയ്ക്കാണ് ഈ നിബന്ധനകള്‍. അതേസമയം, ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒമാനില്‍ വരാന്‍ വിസ ആവശ്യമില്ല. അവര്‍ക്ക് നിബന്ധനകളുമില്ല.
ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്
അന്‍ഡോറ, അര്‍ജന്റീന, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബൊളീവിയ, ബ്രസീല്‍, ബ്രൂണെ, ബള്‍ഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, എസ്‌റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ഗിനിയ, ജോര്‍ജിയ, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, ഇ്‌ന്തോനേഷ്യ, ഇറാന്‍, അയര്‍ലാന്റ്, ഇറ്റലി, ജപ്പാന്‍, ലാത്വിയ, ലബ്‌നാന്‍, ലിഷ്റ്റന്‍സ്റ്റൈന്‍, ലിത്വാനിയ, ലക്‌സംബര്‍ഗ്...
മകഡോണിയ, മലേഷ്യ, മാള്‍ട്ട, മൊള്‍ദോവ, മൊണാകോ, നെതര്‍ലാന്റ്, ന്യൂസിലാന്റ്, നോര്‍വെ, പരാഗ്വെ, പോളണ്ട്, പോര്‍ച്ചുഗല്‍, റുമാനിയ, റഷ്യ, സന്‍മരിനോ, സെര്‍ബിയ, സീഷെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ, ദക്ഷിണാഫ്രിക്ക, തെക്കന്‍ കൊറിയ, സ്‌പൈന്‍, സുരിനേം, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, തായ്‌ലാന്റ്, തുര്‍ക്കി, ഉക്രെയ്ന്‍, ബ്രിട്ടന്‍, അമേരിക്ക, ഉറുഗ്വെ, വത്തിക്കാന്‍, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്ക്ക് അനുമതിയുള്ളത്.
ഈ രാജ്യങ്ങളിലെ താമസക്കാര്‍ക്കും അനുമതി
പ്രമുഖ രാജ്യങ്ങളിലെ താമസക്കാര്‍ക്കും നിബന്ധനകളോടെ ഒമാന്‍ 14 ദിവസം താമസിക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. ഈ രാജ്യങ്ങളുടെ വിസയുള്ളവര്‍, അല്ലെങ്കില്‍ താമസ രേഖയുള്ളവര്‍ എന്നിവര്‍ക്കാണ് ഇളവ്. അമേരിക്ക, ബ്രിട്ടന്‍, കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് വരാം. കൂടാതെ ജിസിസി രാജ്യങ്ങളിലെ സ്ഥിരതാമസ രേഖയുള്ളവര്‍ക്കും ഒമാനിലേക്ക് വിസ ആവശ്യമില്ല.
മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ-വിസ സംവിധാനം ഉപയോഗപ്പെടുത്താം. റോയല്‍ പോലിസിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അക്കൗണ്ട് തയ്യാറാക്കുക, ഓണ്‍ലൈന്‍ ഫോറം പൂരിപ്പിക്കുക, പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കുക, ഫീസ് അടയ്ക്കുക എന്നിവയാണ് അപേക്ഷിക്കുമ്പോള്‍ ചെയ്യേണ്ടത്. ഒരു തവണ പ്രവേശിച്ച് 10 ദിവസം വരെ താമസിക്കാനുള്ള വിസയുടെ ഫീസ് അഞ്ച് റിയാല്‍ ആണ്. 30 ദിവസം വരെ താമസിക്കാന്‍ സാധിക്കുന്ന വിസയ്ക്ക് 20 റിയാല്‍ ആണ് ഫീസ്. 30 ദിവസം വരെ താമസിക്കാനും ഒന്നിലധികം തവണ പ്രവേശിക്കാനുമുള്ള വിസയുടെ ഫീസ് 50 റിയാല്‍ ആണ്.












Click it and Unblock the Notifications