ഓണം കഴിഞ്ഞാൽ നേരെ ഗോവ പിടിക്കാം; വെറും 6050 രൂപയ്ക്കൊരു കിടിലൻ ട്രിപ്പ്, കൂടുതൽ അറിയാം
ഓണം തകർത്ത് പൊളിച്ചോ? എങ്കിൽ ബാക്കി തകർപ്പ് ഗോവയിലാക്കിയാലോ? രണ്ട് പകലും മൂന്ന് രാത്രിയും അടിച്ച് പൊളിക്കാൻ വേണ്ടത് വെറും 6050 രൂപയും. കൊള്ളാമല്ലോ പാക്കേഡ് അല്ലേ? എന്നാൽ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ദി ട്രാവലർ' ഒരുക്കുന്ന ഗോവ യാത്രയെ കുറിച്ച് കൂടുതൽ അറിയാം.
ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ദി ട്രാവലർ' വനിത ടൂർ എന്റർപ്രൈസസിന്റെ പന്ത്രണ്ടാമത്തെ യാത്രയാണിത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്രയും. യാത്രകൾ ഇഷ്ട്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജിലൂടെ വിവിധ ഇടങ്ങളിൽ കൊണ്ടുപോവുകയാണ് ലക്ഷ്യം. സ്ത്രീകൾക്ക് മാത്രമായിട്ടാണ് യാത്രകൾ എന്ന തെറ്റിദ്ധാരണ വേണ്ട കേട്ടോ, ഫാമിലി ട്രിപ്പും കുട്ടികളുടെ ട്രിപ്പുമെല്ലാം ട്രാവലർ ഒരുക്കുന്നുണ്ട്.

ഇനി ഗോവ പാക്കേജിനെ കുറിച്ച്
ആഗസ്റ്റ് 30ന് വൈകീട്ട് കണ്ണൂരിൽനിന്നും ബസ് മാർഗം യാത്ര ആരംഭിക്കും. 31 ന് രാവിലെ ഗോവയിലെത്തും. ആദ്യ ദിവസം നോർത്ത് ഗോവയും-ബാഗ ബീച്ച്, അഞ്ജുന ബീച്ച്, കലാൻഗുട്ട് ബീച്ച്, അഗ്വാഡ ഫോർട്ട് പിറ്റേ ദിവസം സൗത്ത് ഗോവയുമാണ്-മിരാമർ ബീച്ച്, ഓൾഡ് ഗോവ ചർച്ച്, ബോം ജീസസ് ബസിലിക്ക സന്ദർശിക്കുക. സെപ്റ്റംബർ ഒന്നിന് വൈകീട്ട് മടങ്ങി രണ്ടിന് രാവിലെ നാട്ടിലെത്തും. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് ചെലവ് വരുന്നത് 6050 രൂപയാണ്. 45 സീറ്റുള്ള ബസാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇത്ര കുറഞ്ഞ തുകയ്ക്ക് ഭക്ഷണമൊക്കെയോ എന്ന സംശയം ബാക്കിയുണ്ടോ? പേടിക്കുകയേ വേണ്ട, കുക്കിനെ ഉൾപ്പെടെ യാത്രയിൽ ഇവർ കൊണ്ടുപോകുന്നുണ്ട്. അതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ ആശങ്കയേ വേണ്ട.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതുകൊണ്ട് ഒരുപാട് പേർ താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ദി ട്രാവലർ സെക്രട്ടറി ഷജിന രമേശ് പറയുന്നു. ഇതിനോടകം തന്നെ നിരവധി പേർ ബന്ധപ്പെട്ട് കഴിഞ്ഞു. ഇതാദ്യമായാണ് ഗോവയിലേക്ക് തങ്ങൾ ഒരു യാത്ര നടത്തുന്നത്. പലരും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എന്തുകൊണ്ട് പോയിക്കൂട എന്നായി. അങ്ങനെ കുറഞ്ഞ ചെലവിൽ പ്ലാൻ ചെയ്തതോടെ നിരവധി പേർ താത്പര്യം അറിയിച്ചു', അധികൃതർ പറഞ്ഞു. ഗോവൻ ട്രിപ്പിന് പോകാൻ താൽപര്യമുള്ളവർക്ക് 7012446759, 8891438390 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കുടുബശ്രീ 'ദി ട്രാവലർ'
യാത്രകളുടെ ആസൂത്രണവും നടത്തിപ്പുമെല്ലാം സ്ത്രീകൾ തന്നെയാണ് നിർവഹിക്കുന്നത്. ഇതിനായി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ്അംഗങ്ങളായ 15 പേർക്ക് തലശ്ശേരി കിറ്റ്‌സിൽ ടൂർ ആന്റ് ട്രാവൽ മാനേജ്‌മെന്റിൽ പരിശീലനം നൽകിയിരുന്നു. ഇതിൽ ഏഴ് പേർക്കാണ് സംരംഭത്തിന്റെ നടത്തിപ്പ് ചുമതല. ടൂർ ഗൈഡുമാരും സ്ത്രീകളായിരിക്കും.
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരമൊരു സ്ഥാപനം കേരളത്തിൽ ആദ്യമാണ്. ധർമശാലയിലാണ് ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications