കുറഞ്ഞ ചിലവിൽ ഊട്ടി കറങ്ങാം; പാക്കേജുമായി കെഎസ്ആർടിസി..നിരക്ക് ഇങ്ങനെ
അവധിക്കാലത്ത് കുറഞ്ഞ ചിലവില്‍ നാടുകാണാന്‍ അവസരം. കെ എസ് ആര്‍ ടി സി കൊല്ലം യൂണിറ്റിന്റെ ബജറ്റ് ടൂറിസം സെല്‍ ആണ് യാത്രയൊരുക്കുന്നത്. മെയ് മാസത്തിലെ യാത്രകളുടെ പട്ടികയും ബജറ്റ് സെൽ പുറത്തുവിട്ടിട്ടുണ്ട്.
പാക്കേജിൻ്റെ ഭാഗമായി ഊട്ടി കാണാൻ അവസരം ഉണ്ട്. ഊട്ടി യാത്ര മെയ് ഏഴിന് വൈകുന്നേരം ആരംഭിച്ച് ഒമ്പതിന് അര്‍ധരാത്രി തിരിച്ചെത്തും- 2250 രൂപയാണ് നിരക്ക്. ഏപ്രില്‍ 26 നും മെയ് 3, 16, 27 തീയതികളിൽ പുള്ളിക്കാനത്തേക്ക് യാത്ര. ഏപ്രില്‍ 28-ന് രാത്രിയുള്ള പാലക്കാട് യാത്രയില്‍ കോയമ്പത്തൂരിലെ ഇഷ യോഗി സെന്ററും ലേസര്‍ ഷോയും കാണാം. ഏപ്രില്‍ 30 ന് മൂകാംബിക ക്ഷേത്രദര്‍ശനത്തിനൊപ്പം ഉഡുപ്പി, അനന്തപുര, മധുര്‍, കാടാമ്പുഴ, വടക്കുംനാഥ, പറശ്ശിനിക്കടവ് തുടങ്ങിയ ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം; നിരക്ക് 3500 രൂപ.

മെയ് ഒന്നിനുള്ള വാഗമണ്‍, പൊ•ുടി ട്രിപ്പുകള്‍ക്ക് ഉച്ചഭക്ഷണവും യാത്രക്കൂലിയും ഉള്‍പ്പെടെ 1020 രൂപയാണ്് ഈടാക്കുന്നത്. കോയിക്കല്‍ കൊട്ടാരവും മീന്‍മുട്ടി കല്ലാറും സന്ദര്‍ശിക്കുന്ന പൊ•ുടി യാത്രയ്ക്ക് മെയ് ഒന്നിനും 24 നും അവസരമുണ്ട്; നിരക്ക് 650 രൂപ. മെയ് രണ്ടിന് റോസ്മല (520 രൂപ), ഇല്ലിക്കല്‍ക്കല്ല് (820 രൂപ) യാത്രകള്‍. റോസ്മല യാത്ര മെയ് 17, 27 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. മെയ് മൂന്നിന് ചോറ്റാനിക്കര, തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്രം ഉള്‍പ്പടെയാണുള്ളത്.
തിരുവനന്തപുരം നഗരത്തിന്റെ രാത്രിഭംഗിയും കന്യാകുമാരിയിലെ സൂര്യോദയവും ആസ്വദിക്കാനുള്ള യാത്ര മെയ് എട്ടിന് വൈകുന്നേരം പുറപ്പെടും; നിരക്ക് 1150 രൂപ. മെയ് ഒമ്പതിന് മൂന്നാര്‍-വട്ടവട, പഞ്ചാലിമേട് യാത്രകളും 10ന് പൂവാര്‍ ഐലന്റ്‌സ് (1200 രൂപ), രാമക്കല്‍മേട് യാത്രകളും നടക്കും.
മെയ് 12 ന് നിശ്ചയിച്ചിട്ടുള്ള നെഫര്‍റ്റിറ്റി കപ്പല്‍ യാത്രയില്‍ ബുഫെ ഡിന്നറും ഡി.ജെയും ഉള്‍പ്പെടെ 3540 രൂപയാണ് നിരക്ക്. മെയ് 13 ന് ഗുരുവായൂര്‍ ദര്‍ശന യാത്രയും 15 ന് രാമേശ്വരം യാത്രയുമുണ്ട്. മെയ് 15, 20, 30 തീയതികളില്‍ ഗവി യാത്രയും (1750 രൂപ) 16 ന് അംബാസമുദ്രം യാത്രയും 17 ന് കുമരകം കായല്‍ യാത്രയും (1760 രൂപ). ബുക്കിംഗിന്- 9747969768, 9495440444 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications