വേണ്ടത് വെറും 348 രൂപ; ആനവണ്ടിയിൽ ഊട്ടി കണ്ട് മടങ്ങി വരാം..ഒരു അടിപൊളി യാത്ര,അറിയാം
മലപ്പുറം: മഞ്ഞ്, കോട എന്നൊക്കെ കേട്ടാൽ മനസിലേക്ക് ആദ്യം ഓടി വരുന്ന കാഴ്ച ഊട്ടി തന്നെ. പ്രത്യേകിച്ച് നവംബർ, ഡിസംബർ കാലത്ത്. മലനിരകളുടെ റാണിയാണ് ഊട്ടി. കാടും, വെള്ളച്ചാട്ടങ്ങളും പൂത്ത് വിളഞ്ഞ് നിൽക്കുന്ന പച്ചക്കറി പാടങ്ങളും എല്ലാമായി കൊതിപ്പിക്കുന്ന കാഴ്ചകളാണ് ഊട്ടിയിൽ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഊട്ടിയിൽ എത്തിയാൽ പിന്നെ ഊട്ടി-നീലഗിരി പൈതൃക തീവണ്ടി, ആരെയും അമ്പരപ്പിക്കുന്നത്രയും ചെടികളും പൂക്കളും മരങ്ങളുമെല്ലാം നിറഞ്ഞ് നിൽക്കുന്ന ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി തടാകം, റോസ് ഗാർഡൻ, കാമരാജ് സാഗർ ബൊട്ടാണിക്കൽ ഗാർഡൻ, പൈൻ ഫോറസ്റ്റ്, ടീ മ്യീസിയും, ദൊഡ്ഡ ബെട്ട ഇങ്ങനെ കാഴ്ചകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.

ഇതൊക്കെ കാണാൻ കുടുംബവുമായൊക്കെ ഒന്ന് ഊട്ടിയിൽ പോയി വരണമെങ്കിൽ പോക്കറ്റ് കാലിയാകം എന്നാണോ? ഏയ് ഇനി എളുപ്പത്തിൽ ഊട്ടി കണ്ട് മടങ്ങി വരാം. എങ്ങനെയെന്നല്ലേ? നമ്മുടെ സ്വന്തം കെഎസ്ആർടിസിയിൽ. മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക് കെഎസ്ആർടിസി സർവ്വീസുണ്ട്. അതും സൂപ്പർ ഫാസ്റ്റ് ബസ് സർവ്വീസ്.
മലപ്പുറം യൂണിറ്റിൽ നിന്നും എല്ലാ ദിവസവും ഊട്ടിയിലേക്ക് സർവ്വീസുണ്ടാകും. രാവിലെ 11 ഓടെ മലപ്പുറം യൂണിറ്റിൽ നിന്നും തിരിച്ച് നിലമ്പൂർ, വഴിക്കടവ്, ഗൂഡല്ലൂർ, നടുവട്ടം വഴി നാല് മണിയോടെയാണ് ഊട്ടയിൽ ബസ് എത്തിച്ചേരുക. ഊട്ടിയിൽ നിന്നും വൈകീട്ട് 4.45 നാണ് തിരിച്ചുള്ള സർവ്വീസ്.
മലപ്പുറത്ത് 9:50 ന് തിരികെ എത്തിച്ചേരുകയും ചെയ്യും.
സമയക്രമം ഇങ്ങനെ
മലപ്പുറം-ഊട്ടി
11:00 AM മലപ്പുറം
12:10 PM നിലമ്പൂർ
12:40 PM വഴിക്കടവ്
02:05 PM ഗൂഡല്ലൂർ
04:00 PM ഊട്ടി
ഊട്ടി-മലപ്പുറം
ഊട്ടി-മലപ്പുറം
04:45 PM ഊട്ടി
06:50 PM ഗൂഡല്ലൂർ
07:50 PM വഴിക്കടവ്
08:30 PM നിലമ്പൂർ
09:50 PM മലപ്പുറം
കെ എസ് ആർ ടി സി സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ് സൈറ്റിലുകയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799 18005994011 എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 9497722205
ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications