ഒട്ടകത്തലമേട് കാത്തിരിക്കുന്നു, മഴയും മഞ്ഞും കൂടെ എത്തും; കണ്ടിരിക്കേണ്ട അത്യുഗ്രൻ സ്പോട്ട്
ഇടുക്കിയെന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്ന ചിലയിടങ്ങളുണ്ട്. തേക്കടി, മൂന്നാർ, ഇരവികളും കട്ടപ്പന എന്നിങ്ങനെ നമുക്ക് പരിചയമുള്ള സ്ഥലങ്ങൾ. എന്നാൽ ഇത്തവണത്തെ കറക്കത്തിന് പുതിയൊരു സ്ഥലം പരിചയപ്പെട്ടാലോ. പേര് മുതൽ കൗതുകം ഒളിപ്പിച്ചിരിക്കുന്ന ഒട്ടകത്തലമേട്. കുമളിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേട് അധികമാർക്കും അറിയാത്ത ഇടമാണ്.
തൊട്ടടുത്ത കുമളി പോലെ തന്നെ കോടമഞ്ഞും തണുപ്പും മനോഹര കാഴ്ചകളും തന്നെയാണ് ഇവിടെയുമുള്ളത്. ആരെയും നിരാശപ്പെടുത്താത്ത ഇവിടെ ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് അറിയണമെങ്കിൽ അല്പം റിസ്ക് എടുത്ത് തന്നെ ഇവിടേക്ക് വരണം. കുമളിയില്‍ നിന്നും വെറും നാലര കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര അത്ര എളുപ്പമല്ല. കുമളിയിലെ ഒന്നാം മൈലിൽ നിന്നുമാണ് ഇവിടേക്ക് വരേണ്ടത്.

ഒട്ടകത്തലമേട്ടിൽ കാണാനുള്ളത് ഇവിടുത്തെ വ്യൂ പോയിന്‍റ് ആണ്. സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ തണുപ്പും കോടമഞ്ഞം സ്ഥിരം അതിഥികളാണ്. വ്യൂ പോയിന്‍റില് നിന്ന് നോക്കിയാൽ ഈ പ്രദേശത്തിന്‍റെ മൊത്തം ഭംഹി ആസ്വദിക്കുകയും ചെയ്യാം. ഇനി വെറും 200 മീറ്റർ കൂടി മുന്നോട്ട് നടക്കാൻ മടിയൊന്നുമില്ലെങ്കിൽ വാച്ച് ടവർ കൂടി കണ്ടിട്ട് വരണം.
വ്യൂ പോയിന്‍റിൽ നിന്നുള്ള കാഴ്തകൾക്ക് അല്പംകൂടി ക്ലാരിറ്റി വരുന്നത് വാച്ച് ടവറിൽ കയറി കാണുമ്പോഴാണ് . കുമളി, തേക്കടി തടാകം, തമിഴ്നാടിന്‍റെ ചില പ്രദേശങ്ങൾ തുടങ്ങിയവ ഇവിടെ നിന്നാൽ കാണാം. നാല് നിലയുള്ള വാച്ച് ടവറിനു മുകളിൽ കയറിയാൽ 360 ഡിഗ്രിയില്‍ ആണ് കാഴ്ചകള്‍ നിങ്ങളെ കാത്തിരിക്കുന്നത്. മുഴുവൻ നിർത്താതെ കാറ്റു വീശുന്ന ഇടംകൂടിയാണ് ഒട്ടകത്തലമേട്. അതുകൊണ്ടു തന്നെ ഇവിടേക്കുള്ള യാത്ര ക്ഷീണപ്പിക്കില്ല.
തേക്കടിയിൽ വന്ന് ബോട്ടിങ്ങും അത്യാവശ്യം കാഴ്ചകാണലും കഴിഞ്ഞാൽ അടുത്തത് ഇനി എങ്ങോട്ടു പോകും എന്ന ചോദ്യത്തിനുത്തരം കൂടിയാണ് ഒട്ടകത്തലമേട്. നിങ്ങളുടെ മൂന്നാര്, കുമളി പോലുള്ള ഇടക്കിയിലെ സ്ഥലങ്ങൾ തേടിയുള്ള യാത്രയിൽ ഒട്ടകത്തലമേട് ഉൾപ്പെടുത്തുന്നത് വ്യത്യസ്തമായ യാത്രാനുഭവം ആയിരിക്കും. ഇവിടെ വരുമ്പോൾ ശ്രദ്ധിക്കേണ്ടത് സൂര്യോദയമോ സൂര്യാസ്തമയമോ കാണാൻ കഴിയുന്ന വിധത്തിൽ വേണം യാത്ര പോകാൻ. എങ്കിൽ മാത്രമേ ഈ പ്രദേശത്തിന്‍റ ഭംഗി ആസ്വദിക്കാന്‍ സാധിക്കൂ.












Click it and Unblock the Notifications