720 രൂപ മുതൽ പാക്കേജുകൾ..വയനാട്, വാഗമൺ, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ..കെഎസ്ആർടിസിക്കൊപ്പം പോകാം
ഡിസംബർ എന്നാൽ യാത്രകളുടെ കൂടി മാസമാണ്. കോട മഞ്ഞും തണുപ്പും എല്ലാം ചേർന്നുള്ള മനോഹരമായ അനുഭവങ്ങൾ ആസ്വദിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തിലുള്ള സ്ഥലങ്ങളിലേക്ക് പോകാൻ ഇതാ മികച്ച പാക്കേജുകൾ അവതരിപ്പിക്കുകയാണ് കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് സെൽ. പാക്കേജുകളുടെ വിശദാംശങ്ങൾ ഇങ്ങനെ
അതിരപ്പിള്ളി-മലക്കപ്പാറ പാക്കേജ്- ഡിസംബർ 6, 20, 24, 27 തീയതികളിലാണ് പാക്കേജ്. ഒരാൾക്ക് 1,830 രൂപ നിരക്കിൽ സൂപ്പർ ഡീലക്സ് ബസുകളിലാണ് യാത്ര. 'ഇന്ത്യയുടെ നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, കോടമഞ്ഞിൽ മുങ്ങി നിൽക്കുന്ന മലക്കപ്പാറ കാഴ്ചകൾ എന്നിവയാണ് പാക്കേജിൽ ആസ്വദിക്കാനാകുക. രാവിലെഏഴ് മണിയോടെ കോഴിക്കോട് നിന്നും യാത്ര ആരംഭിക്കും. രണ്ട് ദിവസത്തേക്കാണ് പാക്കേജ്. ഒരാൾക്ക് 1830 രൂപയാണ് ചെലവ് വരുന്നത്.

ഗവി ഫോറസ്റ്റ് പാക്കേജ് (അടവി, ഗവി, പരുന്തുംപാറ)
ഡിസംബറിന്റെ തണുപ്പിൽ ആസ്വദിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങളിലൊന്നാണ് ഗവി. 90 കിമി വനത്തിലൂടെയുള്ള യാത്രയാണ് ഈ പാക്കേജിലെ പ്രധാന ആകർഷണം. ഗവികൊപ്പം പത്തനംതിട്ടയിലെ മറ്റൊരു മനോഹര ഇടമായ അടവിയും ഇടുക്കിയിലെ പരുന്തുംപാറയും കണ്ട് മടങ്ങാം.
ഡിസംബർ 6, 21, 26 തീയതികളിലാണ് യാത്ര. സൂപ്പർ ഡീലക്സ് ബസുകളിൽ ഒരാൾക്ക് 3,100 രൂപയാണ് നിരക്ക്. പ്രവേശന ഫീസും ഒരു നേരത്തെ ഉച്ചഭക്ഷണവും ഇതിൽ ഉൾപ്പെടും.
വാഗമൺ-ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽകല്ല്
ഇടുക്കി കോട്ടയം അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽസ്റ്റേഷൻ സമുദ്രനിരപ്പിൽ നിന്നും 1100-1200 കിമി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മൊട്ടക്കുന്നും, പൈൻ ഫോറസ്റ്റും സാഹസിക പാർക്കുമെല്ലാമാണ് പ്രധാനമായും ആസ്വദിക്കാനുള്ള കാഴ്ചകൾ. ഇതുകൂടാതെ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽകല്ലും കണ്ട് മടങ്ങാം.
ഡിസംബർ 13 ന് രാത്രി 10 മണിയോടെയാണ് യാത്ര തുടങ്ങുക. ഒരു പകലും രണ്ട് രാത്രിയും നീളുന്നതാണ് യാത്ര. ഒരാൾക്ക് വരുന്ന ചെലവ് 1500 രൂപയാണ്.
ഏകദിന മലയോര യാത്രകളായ നെല്ലിയാമ്പതി (1,000 രൂപ), മൈസൂർ (1,080 രൂപ), പൈതൽമല, വയനാട് (720), നെഫർറ്റിറ്റി-കപ്പൽ യാത്ര, സൈലന്റ് വാലി, അഞ്ചുരുളി-രാമക്കൽമട്, മൂകാംബിക തുടങ്ങിയ ഇടങ്ങളിലേക്കും ഡിസംബറിൽ പാക്കേജുണ്ട്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും. 9946068832, 9188938532.












Click it and Unblock the Notifications