Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട മഞ്ഞ് കാഴ്ച മറക്കുന്ന പൈതൽ മലയിലേക്ക്,വയനാടും മൂന്നാറുമെല്ലാം കറങ്ങാം; ഫെബ്രുവരി മുഴുവൻ യാത്രകൾ

കോഴിക്കോട്: ഒരു ദിവസം കോഴിക്കോടൻ നഗരത്തിലെ പ്രധാന ടൂറിസ്റ്റ് പൈതൃക കേന്ദ്രങ്ങൾ കറങ്ങിയാലോ? രണ്ടാമതൊന്ന് ആലോചിക്കേണ്ട ബുക്ക് ചെയ്യാം കോഴിക്കോട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലൊരുക്കുന്ന യാത്രാ പാക്കേജ്. ഫെബ്രുവരി 11 നും 25 നുമാണ് സെൽ സഞ്ചാരികൾക്കായി കോഴിക്കോട് സിറ്റി ടൂർ ഒരുക്കുന്നത്. ഇതുകൂടാതെ ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര പ്രദേശങ്ങളായ ജാനകിക്കാടും പെരുവണ്ണാമുഴിയുമൊക്കെ കണ്ടുമടങ്ങാനുള്ള പാക്കേജുകളും ഫെബ്രുവരിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പം മൂന്നാർ, വാഗമൺ, വയനാട് തുടങ്ങി സഞ്ചാരികൾ ഏറ്റവും കൂടുതൽ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലേക്കും പാക്കേജ് ഉണ്ട്. വിശദമായി അറിയാം

മൂന്നാറിലേക്ക് നാല് യാത്രകളാണ് ഈ മാസം കോഴിക്കോട് നിന്ന് നടത്തുന്നത്. 3, 10, 17, 24 തീയതികളിലാണ് ഈ യാത്രകൾ. രണ്ട് ദിവസം കൊണ്ട് മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ട് മടങ്ങുകയാണ് ലക്ഷ്യം. രാവിലെ 7 മണിക്കാണ് യാത്ര പുറപ്പെടുക. ഇടുക്കിയിലെ തന്നെ മറ്റൊരു പ്രധാന സ്ഥലമായ വാഗനണ്ണിലേക്കും പാക്കേജുണ്ട്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന രണ്ട് പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 9, 23 എന്നീ ദിവസങ്ങളിലാണ് യാത്ര. പത്തനംതിട്ടയിലെ അതിമനോഹര പ്രദേശമായ ഗവിയിലേക്കും പാക്കേജ് ഉണ്ട്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യാത്ര. 7, 17, 27 തീയതികളിലാണ് ഒരുക്കിയിരിക്കുന്നത്.

munnar2-1

കോഴിക്കോട് ജില്ലയുടെ തൊട്ടടുത്ത് കിടക്കുന്ന വയനാട് കാണാതെ എന്ത് യാത്ര അല്ലേ? വയനാട്-കാരാപ്പുഴ ഡാം- പൂക്കോട് ഡാം എന്നിവ കോർത്തിണക്കിയുള്ളതാണ് വയനാട് പാക്കേജ്. ഫെബ്രുവരി 10, 18, 25 തീയതികളിലാണ് ഈ ഏകദിന യാത്രകള്‍. രാവിലെ 6 മണിക്കാണ് ഡിപ്പോയിൽ നിന്നും യാത്രകൾ പുറപ്പെടുന്നത്.

പാലക്കാട് ജില്ലയിലെ മലമ്പുഴ, നെല്ലിയാമ്പതി എന്നിവടങ്ങളിലേക്ക് ഏകദിന പാക്കേജാണ്. മലമ്പുഴയിലേക്ക് 11, 25 തീയതികളിലും നെല്ലിയാമ്പതിയിലേക്ക് 4, 11, 18, 25 തിയതികളിലുമാണ് യാത്ര . ഇതുകൂടാതെ കണ്ണൂരിൽ നിന്നുള്ള ഹിൽ സ്റ്റേഷനായ പൈതല്‍ മലയും ഫെബ്രുവരി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 18നാണ് യാത്ര. ജാനകിക്കാട്, പെരുവണ്ണാമൂഴിയിലേക്ക് 4, 11, 18, 25 എന്നിങ്ങനെ നാല് തീയതികളിലാണ് പാക്കേജ്.

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും: 9544477954, 9061817145

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+