Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടമഞ്ഞിറങ്ങുമ്പോൾ കയറാം; സഞ്ചാരികളെ കൊതിപ്പിച്ച് ഈ ട്രക്കിങ് സ്പോട്ടുകൾ, വേഗം വിട്ടോ

ട്രെക്കിങ് ആസ്വദിക്കാൻ ഇഷ്ടമുള്ളവരാണോ? സാഹസിക സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തിലെ കണ്ണൂർ. പാലക്കയംതട്ട്, പൈതൽമല, പാല് കാച്ചിപ്പാറ, ശശിപ്പാറ എന്നിങ്ങനെ മലയും പ്രകൃതിയും സാഹസികതയുമെല്ലാം ഒരുപോലോ ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങളാണ് ജില്ലയിൽ ഉള്ളത്. ഇവിടങ്ങളെ കുറിച്ച് വിശദമായി അറിയാം

പൈതൽമല

മലകയറ്റമാണ് ലക്ഷ്യമെങ്കിൽ കണ്ണൂരിൽ ആദ്യം കാണേണ്ട സ്ഥലങ്ങളിലൊന്ന് പൈതൽമലയാണ്. സാഹസിക സഞ്ചാരികൾക്ക് കിടിലൻ അനുഭവം നല്കുന്ന ഇവിടേക്ക് സമീപ ജില്ലകളിൽ നിന്നും ആളുകളെത്തുന്നു. സമുദ്രനിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണ് പൈതൽമലയുള്ളത്. എപ്പോൾ വന്നാലും തണുപ്പും പിന്നെ പറയാതെയെത്തുന്ന കോടഞ്ഞും ഇവിടെ ആസ്വദിക്കാം.

 Trekking Spots In Kannur

PC: Kerala Tourism

കാടും മലയും പുൽമേടുകളും കടന്നാണ് ഈ യാത്ര പോകേണ്ടത്. നടന്നു മടുക്കുമെന്ന് പലപ്പോഴും തോന്നുമെങ്കിലും മുന്നില്‍ കാത്തിരിക്കുന്ന കാഴ്ചകൾ പിന്നെയും നടക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. വർഷത്തിൽ എപ്പോൾ വേണമെങ്കിലും വരാമെങ്കിലും വേനൽക്കാലത്ത് യാത്ര ഒഴിവാക്കാം.

പാലക്കയം തട്ട്

വളരെ വൈകി മാത്രം സഞ്ചാരികൾ തിരിച്ചറിഞ്ഞ പ്രദേശമാണ് പാലക്കയം തട്ട്. കണ്ണൂരിന്‍റെ ഊട്ടിയെന്നാണ് പാലക്കയം തട്ടിനെ സഞ്ചാരികൾ വിളിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരത്തിലാണ് പാലക്കയം തട്ടുള്ളത്. മലമുകളിൽ മഞ്ഞുവന്നു മൂടുന്ന കാഴ്ചയാണ് ഇവിടെ കാണാനുള്ളത്. മുകളിലോളം വരെ വാഹനമെത്തും. പിന്നെ വ്യൂ പോയിന്‍റിലേക്കാണ് നടന്നു കയറുവാനുള്ളത്. ഒരു അഡ്വഞ്ചർ പാർക്കും ഇവിടെയുണ്ട്.

ശശിപ്പാറ

കണ്ണൂരിൽ പ്രാദേശികമായി അറിയപ്പെടുന്ന ഇടമാണ് ശശിപ്പാറ. കാഞ്ഞിരക്കൊല്ലിയോട് ചേർന്നു കിടക്കുന്ന ഇവിടം ഒരു ദിവസ യാത്രയ്ക്ക് പറ്റിയ ഇടമാണ്. കർണ്ണാടക വനത്തിനോട് ചേർന്നു കിടക്കുന്ന ശശിപ്പാറയിലേക്ക് വരുമ്പോൾ കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം കൂടി കണ്ടേ മടങ്ങാവൂ. ഒരു ഓഫ്റോഡ് അനുഭവമാണ് ഈ യാത്ര നല്കുന്നത്.

പാലുകാച്ചിമല

കണ്ണൂരിലെ താരതമ്യേന പുതിയ ട്രെക്കിങ് ഇടമാണ് പാലുകാച്ചിമല. കൊട്ടിയൂർ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമല ശിവപുരം മാലൂരിൽ ആണുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 2347 അടി ഉയരത്തിലാണ് പാലുകാച്ചിമലയുള്ളത്. സെന്‍റ് തോമസ് മൗണ്ട് എന്ന സ്ഥലത്തു നിന്നുമാണ് ട്രെക്കിങ് ആരംഭിക്കുന്നത്. വലിയ ദുഷ്കരമല്ല ഇവിടേക്കുള്ള നടത്തം. എന്നാൽ കുത്തനെയുള്ള കയറ്റങ്ങൾ കുറേ നടന്നു കയറേണ്ടുണ്ട്.
മുകളിലെത്തിയാൽ വിശാലമായ പാറപ്പുറങ്ങളുണ്ട്. കോമഞ്ഞ് കയ്യിൽ തൊടുന്ന പോലെ വന്നു നിൽക്കും. എത്ര നേര വേണമെങ്കിലും മടുപ്പില്ലാതെ ഇവിടെ ചെലവഴിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+