Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാടൻ കാഴ്ചകളിലേക്ക് ഈ മഴയത്ത് ഒരു 'ആനവണ്ടി' യാത്ര; കുറഞ്ഞ പാക്കേജ്

പാലക്കാട്: ഒരൊറ്റ യാത്രയിലൊന്നും കണ്ടു തീർക്കാൻ പറ്റുന്ന നാടല്ല പാലക്കാട്.. പാലക്കാട് കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന മനസിനെ ഏറെ സന്തോഷിപ്പിക്കുന്ന ഇഷ്ടംപോലെ കാഴ്ചകൾ. ഇതിനിടയിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത വേറെയും സ്ഥലങ്ങളും. എല്ലാം ഒറ്റയടിക്ക് കണ്ടുതീർക്കുക എളുപ്പമല്ലല്ലോ അല്ലേ. അതുകൊണ്ട് തന്നെ പാലക്കാട്ടെ ചില കാഴ്ചകളിലേക്ക് നിങ്ങളെ ക്ഷണിക്കുകയാണ് മലപ്പുറം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ.

ഒരൊറ്റ ദിവസം കൊണ്ട് മലമ്പുഴ ഡാം,കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട എന്നിവ കണ്ട് മടങ്ങുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 23 നാണ് മലപ്പുറത്ത് നിന്ന് യാത്ര പുറപ്പെടുക. വിശദമായി അറിയാം.

palakkad

രാവിലെ ഏഴ് മണിയോടെയാണ് യാത്ര ആരംഭിക്കുക. ആദ്യ കാഴ്ച കാഞ്ഞിരപ്പുഴ ഡാം ആണ്.കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നതാണ് കാഞ്ഞിരപ്പുഴ അണക്കെട്ട്. ഇവിടെ നിന്ന് കുറഞ്ഞ ചെലവിൽ ബോട്ട് യാത്രയും നടത്തിക്കഴിഞഅഞാൽ പാലക്കാട് കോട്ടയിലേക്കാണ് അടുത്ത യാത്ര.

പാലക്കാടിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കോട്ടയാണ് ടിപ്പുവിന്റെ കോട്ടയെന്നറിയപ്പെടുന്ന പാലക്കാടന്‍ കോട്ട. 1766 ല്‍ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചിട്ടുളളത്. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് സാമ്രാജ്യം കോട്ട പിടിച്ചെടുക്കുകയും 1790 ല്‍ ആയത് പുതുക്കി പണിയുകയും ചെയ്യതു. ഇപ്പോള്‍ കോട്ട ആര്‍ക്കിയോളിജക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.

കോട്ട ആവോളം ആസ്വദിച്ച് കഴിഞ്ഞാൽ പിന്നെ യാത്ര മലമ്പുഴയിലേക്കാണ്. കേരളത്തിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മലമ്പുഴ ഡാം.പാലക്കാട് നഗരത്തില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. ശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച യാത്ര പ്രേമികൾ ഒരിക്കലെങ്കിലും കണ്ടിരിക്കണം. വൈകീട്ട് മുതൽ രാത്രി 8 വരെ ഇവിടുത്തെ കാഴ്ചകൾ യാത്രക്കാർക്ക് കാണാൻ കെ എസ് ആർ ടി സി അവസരമൊരുക്കും. മലമ്പുഴയിലെ റോപ് വേ പോലുള്ള സാഹസിക വിനോദങ്ങൾ വേണമെങ്കിൽ സ്വന്തം ചെലവിൽ യാത്രക്കാർക്ക് ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും
ജില്ലാ കോ ഓർഡിനേറ്റർ കെ എസ് ആർ ടി സി BTC മലപ്പുറം 9447203014

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+