Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടമഞ്ഞിറങ്ങുന്ന പാലുകാച്ചിമല; കണ്ണൂരുകാരുടെ സ്വന്തം മീശിപ്പുലിമല കാണാം

കണ്ണൂർ: ആകാശം മുട്ടിനിൽക്കുന്ന വൻമരങ്ങൾക്കു നടുവിലൂടെ, ആളൊപ്പം വളർന്നു നിൽക്കുന്ന പുല്ലും പാറക്കെട്ടും കടന്നെത്തുന്ന സ്വർഗ്ഗം, അതാണ് കണ്ണൂരിലെ പാലുകാച്ചിമല. പൈതൽ മലയും പാലക്കയം തട്ടും കയറിക്കഴിഞ്ഞ് ഇനി കണ്ണൂരിൽ എവിടേക്ക് ട്രെക്കിങ് പോകണമെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം കൂടിയൊരുക്കിയ ഈ മനോഹര ഇടം.

കണ്ണൂരിന്‍റെ മീശപ്പുലിമലയെന്നാണ് സഞ്ചാരികൾ പാലുകാച്ചിമലയെ വിളിക്കുന്നു. കോടമഞ്ഞ് മൂടിക്കെട്ടി നിൽക്കുന്ന ആ കാഴ്ച മാത്രം മതി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ. കാറ്റും കോടമഞ്ഞും മേഘങ്ങളും ഒക്കെയായി യാത്രക്കാർക്ക് ആഘോഷിക്കാൻ വേണ്ടതെല്ലാം ഇവിടെ നിങ്ങൾക്ക് ലഭിക്കും.

palukachimalanew

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് ശിവപുരം മാലൂരിലാണ് പാലുകാച്ചിപ്പാറ സ്ഥിതി ചെയ്യുന്നത്. പുരളിമലയുടെ ഭാഗമായ പാലുകാച്ചിമല സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മുകളിലാണ്. മാലൂരിൽ നിന്നും 2 കിമി സഞ്ചരിച്ചാൽ പാലുകാച്ചിമലയിൽ എത്താം. സാഹസിക യാത്രയാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ തീർച്ചയായും നിങ്ങളെ പാലുകാച്ചിമല അമ്പരപ്പിക്കും.

പാലകാച്ചിമലയെന്നാൽ വെറും സാഹസികതയും കാഴ്ചയും മാത്രമല്ല കേട്ടോ. പുരാണവുമായി ബന്ധപ്പെട്ടുള്ള കഥകളും ഈ സ്ഥലത്തെ ചുറ്റിപറ്റിയുണ്ട്. ശിവനും പാർവതിയും കൊട്ടിയൂരിലേക്കുള്ള യാത്രയ്ക്കിടയിൽ ഇവിടത്തെ പാറക്കെട്ടുകളിൽ വിശ്രമിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ സമയത്ത് കൂറ്റൻ പാറകൾ അടുപ്പാക്കി അതിൻമേൽ പാലു കാച്ചിയത്രേ. അതുകൊണ്ടാണ് ഈ സ്ഥലത്തിന് പാലുകാച്ചിമലയെന്ന പേര് വന്നതെന്നാണ് പഴമക്കാർ വിശ്വസിക്കുന്നത്.

കൊട്ടിയൂർ വനത്തിലെ വൻമരങ്ങൾക്ക് ചുവട്ടിലൂടെയാണ് മുകളിലേക്കൂടെയുള്ള ട്രെക്കിങ്. മുകളിലെത്തിയാൽ വലിയ പാറക്കെട്ടുകളായിരിക്കും സഞ്ചാരികളെ വരവേൽക്കുക. ഈ യാത്രയ്ക്കിടെ അപൂർവ്വമായ പല സസ്യങ്ങളേയും പക്ഷികളേയുമെല്ലാം യാത്രക്കാർക്ക് കാണാൻ സാധിക്കും.

ഇവിടുത്ത സൂര്യോദയം കാണാനാണ് കാഴ്ചക്കാർ കൂടുതലായി എത്താറുള്ളത്. മഞ്ഞ് കെട്ടിയ മലമുകളും ആ മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി സൂര്യൻ ഉദിച്ചുയരുന്നതുമെല്ലാം ഇവിടുത്തെ രസകരമായ കാഴ്ചയാണ്. മഞ്ഞ് പൂർണമായും ഇറങ്ങി പോയാലായിരിക്കും ഇവിടുത്തെ കാഴ്ചകൾ ഭംഗിയായി കാണാൻ സാധിക്കുക. മലമുകളിൽ നിന്ന് നോക്കിയാൽ അറബിക്കടലിന്‌റെ ദൂരക്കാഴ്ച ഇവിടെ നിന്ന് കാണാൻ സാധിക്കും. മാത്രമല്ല കണ്ണൂർ വിമാനത്താവളവും ദൃശ്യമാകും. വിമാനത്താവളത്തിന്റെ പ്രധാന സിഗ്നൽ കേന്ദ്രവും പാലുകാച്ചിമലയിൽ തന്നെ.

പാലുകാച്ചിപ്പാറ തലശ്ശേരിയില്‍ നിന്നും 28 കിലോ മീറ്റർ സഞ്ചരിച്ചാൽ എത്താം. കണ്ണൂരില്‍ നിന്നും 34 കിലോ മീറ്ററാണ് പാലുകാച്ചിമലയിലേക്ക് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+