Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഞ്ചാലിമേട് ഇനി പറന്ന് കാണാം; 450 മീറ്റർ സിപ് ലൈൻ; കാഴ്ചകൾ ഇവിടെ വേറെയുമുണ്ട്

ഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചർശിച്ചവർ തീർച്ചയായും കണ്ടിട്ടുള്ള സ്ഥാലമായിരിക്കും പാഞ്ചാലിമേട്. പുൽമേടുകളും കാറ്റും മലനിരകളുമെല്ലാമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.

യാത്രകളിൽ സാഹസികത തേടി ഇടുക്കിയിലെത്തുന്നവർക്കും ഇനി പാഞ്ചാലിമേട്ടിലേക്ക് ധൈര്യമായി വരാം. വയനാട് ബാണാസുര സാഗറിലും വാഗമണിലുമെല്ലാം വലിയ സ്വീകാര്യത നേടിയ സിപ് ലൈൻ ഇവിടേയും എത്തിയിരിക്കുകയാണ്. സ്വകാര്യ സംരംഭകരുമായി യോജിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.

zip2-

ഡി ടി പി സിയും ഭാരത് മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 450 മീറ്റര്‍ നീളത്തിലാണ് സിപ് ലൈൻ. 35 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 350 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. സ്‌കൈ സൈക്ലിങ്, ബഞ്ചി ട്രംപോലൈന്‍, റോക്കറ്റ് ഇജക്റ്റര്‍, ട്രംപോലൈന്‍ പാര്‍ക്ക്, ഇന്‍ഡോര്‍ ഗെയിംസ് എന്നിവയും ഇവിടെ നടപ്പാക്കും

പ്രകൃതിരമണീയമായ പാഞ്ചാലിമേട്

ഇടുക്കിയിലെ ഏകദിന യാത്രയ്ക്ക് തിരഞ്ഞെടുക്കാൻ പറ്റിയ മികച്ചൊരു ഇടമാണ് പാഞ്ചാലിമേട്. കുട്ടിക്കാനം -മുണ്ടക്കയം റൂട്ടിൽ മുറിഞ്ഞപുഴയിൽ നിന്നും കണയങ്കവയൽ റോഡിൽ ഏകദേശം നാല് കിലോമീറ്റർ അകലത്താണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. സാഹസിക യാത്രയ്ക്കും ട്രെക്കിങ്ങിനും വളരെ അധികം പേര് കേട്ട പ്രദേശം കൂടിയാണ് ഇവിടം.

പഞ്ചപാണ്ഡവർ വനവാസകാലത്ത് താമസിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം. മലമുകളിലുള്ള കുളത്തിലാണ് പാഞ്ചാലി കുളിച്ചതെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെ പാഞ്ചാലി കുളിച്ച കുളവും പാണ്ഡവൻമാരുടെ സാന്നിധ്യവുമെല്ലാമാണ് ഇവിടം പാഞ്ചാലിമേടെന്ന പേരിൽ അറിയപ്പെടാൻ കാരണമായതത്രേ.

കുന്നുകളാൽ ചുറ്റപ്പെട്ട ഇവിടുത്തെ ഒരുകുന്നിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രമുണ്ട്. മറ്റൊരു കുന്നിൽ കുരിശുമലയാണ്. ഇവിടെ നിന്ന് നോക്കിയാൽ ആലപ്പുഴ ബീച്ചിന്റേയും ലൈറ്റ് ഹൗസിന്റേയും വിദൂരക്കാഴ്ചകൾ ആസ്വദിക്കാനാകും. പാഞ്ചാലിമേടിന്റെ തന്നെ ഭാഗമായ ഭീമന്‍ ഗുഹയിലേക്ക് ഗൈഡഡ് ട്രക്കിംഗ് സൗകര്യവുമുണ്ട്. മകരജ്യോതി കാണാനും ആളുകൾ ഇവിടെ എത്താറുണ്ട്, പ്രത്യേകിച്ച് തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർ. ഇവിടുന്ന് ശബരിമലയിലേക്ക് 70 കിമിയാണ് ഉള്ളത്.

പാഞ്ചാലിമേട്ടിൽ വെയിലുള്ള സമയത്തെ യാത്ര ഒഴിവാക്കി സായാഹ്ന കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നതായിരിക്കും നല്ലത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ഇവിടം സന്ദർശിച്ച് മടങ്ങാവുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+