വാലന്റൈൻ ദിനത്തിൽ ബാങ്കോക്കും പട്ടായയും കറങ്ങാം, ഡിജെ പാർട്ടിയും ഡിന്നറും; ഇതാ ചെലവ് കുറഞ്ഞ പാക്കേജ്
കൊച്ചി: വാലന്റൈൻ ദിനത്തിൽ പങ്കാളിക്കൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? സ്ഥലം ആലോചിച്ച് ബുദ്ധിമുട്ടേണ്ട , ഇത്തവണ ബാങ്കോക്കും പട്ടായയും കറങ്ങാം. എന്തിനെന്നാണോ? വളരെ കുറഞ്ഞ ചെലവിൽ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കുമ്പോൾ എന്തിന് പോകാതിരിക്കണം? ഐ ആർ സി ടി സിയൊരുക്കുന്ന ചെലവ് കുറഞ്ഞ പാക്കേജിനെ കുറിച്ച് വിശദമായി അറിയാം
വിമാനയാത്രാ ചിലവും താമസവും ഭക്ഷണവും ഉൾപ്പെടുന്നതാണ് ഐ ആർ സി ടി സിയുടെ പാക്കേജ്. വാലന്‍റൈൻ ദിനത്തിലെ ഗാലാ ഡിന്നറും ഡിജെയുമാണ് പാക്കേജിന്റെ പ്രധാന ആകർഷണം. ഫെബ്രുവരി 13 ന് മുംബൈയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക. രാത്രി 12 മണിയോടെയാണ് ഫ്ലൈറ്റ്. പുലർച്ചെ 5.45 ഓടെ ബാങ്കോക്ക് ഇന്റർനാഷ്ണൽ എയർപോർട്ടിൽ വിമാനം ഉറങ്ങും. ഇതിന് ശേഷം ഫ്രഷ് ആയി യാത്ര തുടങ്ങാം. ആദ്യ ദിവസം പട്ടായ ടൈഗർ പാക്ക്, സന്ദർശിക്കാം. ഉച്ചക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ അൽകാസർ ഷോ കണ്ട് ഹോട്ടലിലേക്ക് മടക്കം. രാത്രി അത്താഴവും താമസവും.

14 ന് രാവിലെ ഐലൻഡ് ടൂറാണ്. ഇവിടെ നിന്ന് നൂംഗ് നൂച്ച് വില്ലേജും കണ്ട് വൈകീട്ട് ഡിജെയും ആസ്വദിച്ച് ഒരു കിടിലൻ വാലന്റൈൻസ് ഡേ സ്‌പെഷ്യൽ ഗാല ഡിന്നറും ആസ്വദിക്കാം. യാത്രയുടെ മൂന്നാം ദിവസം ബാങ്കോക്കിലാണ്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞാൽ ബാങ്കോക്ക് സിറ്റി ടൂർ. അതുകഴിഞ്ഞാൽ ഛോഫറായ നദി ക്രൂസിങ്. രാത്രിയോടെ ഹോട്ടലിലേക്ക് മടങ്ങും. 15 ന് രാവിലെയോടെ ഹോട്ടലിൽ നിന്ന് ഇറങ്ങി സഫാരി വേൾഡ് ആന്റ് മറൈൻ പാർക്കിലേക്ക്. ഒരു ദിവസം മുഴുവൻ അവിടൊണ് ചെലവഴിക്കുക. രാത്രി ഹോട്ടിലേക്ക്.
അഞ്ചാം ദിനം ഹോട്ടലിൽ നിന്നും ചെക്കൗട്ട് ചെയ്യും. ഇന്ത്യൻ ഹോട്ടലിലായിരിക്കും ഉച്ചഭക്ഷണം. അതിന് ശേഷം ഇന്ദ്ര മാർക്കറ്റ്റിൽ സഞ്ചാരികളെ ഡ്രോപ് ചെയ്യും. വൈകീട്ടോടെ ബാങ്കോക്ക് എയർപോർട്ടിലേ്ക്ക്. രാത്രി 11.10 നാണ് മുംബൈയിൽ തിരിച്ചെത്തുക.
സിംഗിൾ ഒക്യുപൻസിയിൽ മുതിർന്നവർക്ക് 67,300രൂപയും ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 58,900 രൂപയുമാണ് ചെലവ്. , ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 58,900 രൂപയും. കൂടുതൽ വിവരങ്ങൾക്ക് https://www.irctctourism.com/pacakage_description?packageCode=WMO033A


Click it and Unblock the Notifications