Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്പത്തെ മുന്തിരത്തോട്ടവും കാണാം, മധുരമീനാക്ഷി ക്ഷേത്രത്തിലും പോകാം; കീശകാലിയാവില്ല, കിടിലൻ പാക്കേജ്

ഈ ക്രിസ്മസ് - പുതുവത്സര യാത്ര കെ എസ് ആർ ടി സിക്കൊപ്പം ആയാലോ. അടിപൊളി പാക്കേജാണ് കെ എസ് ആർ ടി സി കൊല്ലം ബജറ്റ് സെൽ ഒരുക്കിയിരിക്കുന്നത്. കമ്പം-മധുര-ത‍ഞ്ചാവൂർ, പാലക്കാട് - നെല്ലിയാമ്പതി, വേളാങ്കണ്ണി,മലമേൽപ്പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ യാത്രകൾ.

14,28 തീയതികളിൽ മൂന്നാർ, 21, 23 തീയതികളിൽ കപ്പൽ യാത്ര, 31 ന് വാ​ഗമൺ പുതുവത്സര യാത്ര എന്നിവയുമുണ്ട്. 14, 27 തീയതികളിലൊരുക്കുന്ന മെട്രോവൈബ്സ് യാത്രയിൽ 870 രൂപയ്ക്ക് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾക്കൊപ്പം വാട്ടർ മെട്രോയും റെയിൽ മെട്രോയും സന്ദർശിക്കാം.

buss

കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നി അയ്യപ്പ ക്ഷേത്രങ്ങൾ തൊഴുത് പന്തളത്ത് ചെന്ന് തിരുവാഭരണദർശനും കണ്ട് മടങ്ങുന്ന അയ്യപ്പ തീർത്ഥാടനം 14,28 തീയതികളിൽ ആണ്. പൊന്മുടിയിലേക്കും 15, 22, 25 തീയതികളിൽ യാത്രയുണ്ട്. എല്ലാ പ്രവേശന ഫീസുകളും ഉൾപ്പെടെ 770 രൂപയാണ്.

കമ്പത്തെ മുന്തിരിത്തോട്ടങ്ങളുടെ ഭം​ഗി ആസ്വദിച്ച് മധുര മീനാക്ഷി ക്ഷേത്രം വഴി തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്ര ദർശനം നടത്തുന്ന യാത്ര 20 ന് രാത്രി 10 ന് ആണ്. ഒരാൾക്ക് 2350 രൂപ. ക്രിസ്മസ് അവധി ആരംഭിക്കുന്ന 21 നും 23 നും ആസൂത്രണം ചെയ്തിട്ടുള്ള നെഫർട്ടിറ്റി കപ്പൽ യാത്രയ്ക്കുള്ള ബുക്കിം​ഗ് നടന്നുകൊണ്ടിരിക്കുന്നു. രാവിലെ 10 ന് കൊല്ലം ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് എസി ലോ ഫ്ലോർ ബസിൽ എറണാകുളത്ത് എത്തി അഞ്ച് മണിക്കൂർ അറബിക്കടലിൽ കപ്പൽ യാത്ര നടത്താം. നിരക്ക് 4240 രൂപ.

21, 29 തീയതികളിൽ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രയ്ക്ക് 820 രൂപയാണ് നിരക്ക്. 22ന് രാവിലെ അഞ്ചിന് അയ്യപ്പൻ കോവിൽ തൂക്കുപാലം വഴി രാമക്കൽമേട്ടിലേക്കുള്ള യാത്രയ്ക്ക് 1070 രൂപയാണ്. 24-ന് രണ്ട് യാത്രകൾ ഉണ്ട്: ഒന്ന് കന്യാകുമാരിയിലേക്കും മറ്റൊന്ന് റോസ്മലയിലേക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടവും പദ്മനാഭപുരം കൊട്ടാരവും സന്ദർശിച്ച ശേഷം കന്യാകുമാരിയിലെ സൂര്യാസ്തമയം ആസ്വദിക്കാം.800 രൂപയാണ് നിരക്ക്.

ക്രിസ്മസ് ദിനത്തിൽ അഞ്ചുരുളി-കാൽവരി മൗണ്ട്-ഇടുക്കി യാത്ര രാവിലെ അഞ്ചിന് കൊല്ലത്ത് നിന്ന് തുടങ്ങും. നിരക്ക് 1020. കൊല്ലത്ത് നിന്നുള്ള ആദ്യ പാലക്കാട് യാത്ര 26 ന് രാത്രി എട്ടിന് തിരിക്കും. പാലക്കാട് കോട്ട,, കൽപ്പാത്തി, മലമ്പുഴ, തസ്രാക്, കൊല്ലങ്കോട് ​ഗ്രാമം എന്നിവ കണ്ട ശേഷം നെല്ലിയാമ്പതി സന്ദർശിക്കുന്ന രണ്ട് ദിവസത്തെ യാത്രയ്ക്ക് 2750 രൂപയാണ് നിരക്ക്. പാലോട് ബോട്ടാണിക്കൽ ​ഗാർഡൻ, മങ്കയം വെള്ളച്ചാട്ടം, കുര്യോട്ട് ഫാം മലമേൽപ്പാറ യാത്ര 29 ന്.

പുതുവർഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുർബാവയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്ന വേളങ്കണ്ണി യാത്ര 31 ന് രാവിലെ എട്ടിന് ആരംഭിക്കും. 2760 രൂപയാണ് നിരക്ക്, വാ​ഗമൺ യാത്ര 31 ന് രാവിലെ 9 മണിക്ക് തുടങ്ങും. അന്വേഷണങ്ങൾക്ക്: 97479 69768, 94954 40444.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+