ദീപാവലിക്ക് ചെന്നൈയ്ക്ക് പോകുന്നുണ്ടോ? ട്രെയിന്‍ ടിക്കറ്റ് നാളെത്തന്നെ ബുക്ക് ചെയ്തോളൂ: വിശദാംശങ്ങള്‍
ഈ ദീപാവലി നാളുകളില്‍ ചെന്നൈയ്ക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടോ? എങ്കില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നാളെത്തന്നെ തുടങ്ങിക്കോളൂ. കാരണം ദക്ഷിണ റെയില്‍വേ കേരളത്തിനും ചെന്നൈയ്ക്കും ഇടയില്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതിയിടുന്നത്. ഉത്സവകാലത്തെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനാണ് ചെന്നൈ എഗ്മോറിനും തിരുവനന്തപുരം നോര്‍ത്തിനും ഇടയില്‍ ദീപാവലി കാലത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. ട്രെയിനുകളുടെ പൂര്‍ണ ഷെഡ്യൂളും സ്റ്റോപ്പുകളും ബുക്കിങ് വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു.
ഉത്സവകാലത്ത് നാട്ടിലേക്ക് മടങ്ങാനും കുടുംബത്തെ സന്ദര്‍ശിക്കാനും ഒക്കെ ആഗ്രഹിക്കുന്നവര്‍ക്കും വിനോദ യാത്രകള്‍ നടത്തുന്നവര്‍ക്കും ഉപകാരപ്പെടുന്നതാണ് ഈ ട്രെയിനുകള്‍. രണ്ടു ട്രെയിനുകളാണ് സ്പെഷ്യലായി സര്‍വീസ് നടത്തുന്നത്.

തമിഴ്നാട്ടിലും കേരളത്തിലും ഉടനീളം കണക്ടിവിറ്റി നല്‍കുന്നതാണ് ഈ ട്രെയിനുകള്‍. ഈ രണ്ട് സര്‍വീസുകളുടെയും മുന്‍കൂര്‍ റിസര്‍വേഷന്‍ നാളെ (ഞായറാഴ്ച) രാവിലെ എട്ടു മണിക്ക് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ദീപാവലി സീസണിലെ തിരക്ക് പരിഗണിച്ച് അവസാന നിമിഷം വരെ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ യാത്രക്കാര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ നം: 06108 തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ എക്സ്പ്രസും ട്രെയിന്‍ നം: 06107 ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസുമാണ് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലും കോയമ്പത്തൂരിലെ പോഡനൂര്‍, ഈറോഡ്, സേലം, കട്പാടി, പേരമ്പൂര്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ട്.
പ്രധാന ഉത്സവ സീസണുകളില്‍ കേരളത്തിനും ചെന്നൈയ്ക്കും ഇടയില്‍ യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ട്രെയിനുകള്‍ പലപ്പോഴും മതിയാകാതെ വരും. ഈ അവസരത്തിലാണ് മലയാളികള്‍ക്ക് പ്രയോജനം ചെയ്യുന്ന സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. വരും ദവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ട്രെയിന്‍ നം: 06108 തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് 21-ന് വൈകുന്നേരം 5.10 ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം 22-ന് രാവിലെ 11.00 ന് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും. തിരിച്ചുള്ള സര്‍വീസായ ട്രെയിന്‍ നം: 06107 ചെന്നൈ എഗ്മോര്‍-തിരുവനന്തപുരം നോര്‍ത്ത് എക്സ്പ്രസ് സ്പെഷ്യല്‍ 22-ന് ഉച്ചയ്ക്ക് 1.25 ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
16 എസി ത്രീ ടയര്‍ കോച്ചുകള്‍, രണ്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ എന്നിവ അടങ്ങുന്നതാണ് ട്രെയിന്‍ സര്‍വീസുകള്‍. റിസര്‍വ് ചെയ്യുന്നതിന് പുറമേ റിസര്‍വ് ചെയ്യാത്ത പരിമിതമായ സീറ്റുകളും ലഭ്യമാണ്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications