ഇനി വിമാനം നോക്കിയിരിക്കേണ്ട; കാശ്മീര്‍ ട്രിപ്പ് ട്രെയിനിലാക്കാം; കേരളത്തില്‍ നിന്ന് എങ്ങനെ എത്താം?
വരൂ. ശ്രീനഗര്‍ താഴ്വരയിലേക്ക് ഭയമേതുമില്ലാതെ യാത്ര പോകാം. ഭൂമിയിലെ സ്വര്‍ഗം എന്ന് വിളിക്കപ്പെടുന്ന ശ്രീനഗര്‍ മാടി വിളിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും കാശ്മീരില്‍ എത്തുന്നത്. എന്നാല്‍ ഈ യാത്ര കൂടുതല്‍ എളുപ്പമാകാന്‍ പോകുന്നു എന്നതാണ് പുതിയ പ്രത്യേകത. ശ്രീനഗറിനെ ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈന്‍ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ചെനാബ് നദിക്ക് കുറുകെ പിര്‍ പഞ്ചാല്‍ മലനിരകളെ ബന്ധിപ്പിക്കുന്ന റെയില്‍വേ ഓവര്‍ ബ്രിഡ്ജ് രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ യാത്രാനുഭവം സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ റെയില്‍വേ ലൈന്‍ എങ്ങനെയാണ് കേരളത്തില്‍ നിന്നുള്ള യാത്രകള്‍ക്ക് പ്രയോജനം ചെയ്യുക എന്നു നോക്കാം.

ഡല്‍ഹിയിലോ മുംബൈയിലോ എത്തി അവിടെ നിന്ന് വിമാന മാര്‍ഗം ശ്രീനഗറില്‍ എത്തുകയാണ് കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന എളുപ്പവഴി. രാവിലെ 10 മണിക്ക് പുറപ്പെട്ടാല്‍ വൈകിട്ട് അഞ്ച് ആകുമ്പോള്‍ ശ്രീനഗറില്‍ എത്തും. സാധാരണ ദിവസങ്ങളില്‍ പതിനായിരത്തിനും 15000-നും ഇടയ്ക്കാണ് കേരളത്തില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന യാത്രാക്കൂലി. ഇത്ര വലിയ തുക മുടക്കി പലപ്പോഴും ഒരു കുടുംബത്തിന് പോകാന്‍ കഴിയണമെന്നില്ല. പിന്നെയുള്ളത് റെയില്‍വേയാണ്. ശ്രീനഗറിനെ ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈന്‍ വന്നത് കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അടക്കം ഏറെ പ്രയോജനം ചെയ്യുന്നതാണ്.
കാശ്മീരിലേക്കു പോകാന്‍ ഡല്‍ഹിയിലാണ് ആദ്യം എത്തേണ്ടത്. ഇവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് പോണം. ജമ്മുവും പിന്നിട്ട് കത്ര വരെ നീളുന്ന വന്ദേ ഭാരത് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നുണ്ട്. കത്രയില്‍ ഇറങ്ങിയാല്‍, ജമ്മു കാശ്മീരിലെ പ്രസിദ്ധമായ വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ പോയിവരാം. പുതിയ റെയില്‍വേ ലൈന്‍ വഴി ഇവിടെനിന്ന് ശ്രീനഗറിലേക്ക് പോകാം. ഈ പാതയാണ് കേരളത്തില്‍ നിന്ന് അടക്കമുള്ള സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുക.
റെയില്‍വേ ലൈന്‍ രാജ്യത്തിന് സമര്‍പ്പിക്കും മുമ്പ് ജമ്മുവില്‍ നിന്ന് ബസിലോ ടാക്സിയിലോ വേണമായിരുന്നു ശ്രീനഗറിലെത്താന്‍. പലപ്പോഴും മഞ്ഞുകാലങ്ങളില്‍ ശ്രീനഗര്‍, ജമ്മു നാഷണല്‍ ഹൈവേയില്‍ ഗതാഗതം നിലച്ചിരുന്നതിനാല്‍ അത് പലപ്പോഴും സുരക്ഷിത മാര്‍ഗവും ആയിരുന്നില്ല. മണിക്കൂറുകള്‍ യാത്രാ സമയം ലാഭിക്കാം എന്നതാണ് പുതിയ റെയില്‍വേ ലൈന്‍ വന്നതോടെയുള്ള ഗുണം.
അതിമനോഹരമായ യാത്രാനുഭവമാണ് ശ്രീനഗറിലേക്കുള്ള പുതിയ റെയില്‍ ലൈന്‍ സമ്മാനിക്കുന്നത്. പ്രത്യേകിച്ച് മഞ്ഞുകാലങ്ങളില്‍ മഞ്ഞു പുതപ്പിനുള്ളിലൂടെ വന്ദേ ഭാരത് ട്രെയിന്‍ നീങ്ങുന്നത് അതിമനോഹര കാഴ്ചയാകും. കടുത്ത മഞ്ഞിനെ അടക്കം തരണം ചെയ്യാന്‍ കഴിയും വിധത്തിലുള്ള സംവിധാനമാണ് ശ്രീനഗറിലേക്കുള്ള യാത്രയില്‍ റെയില്‍വേ ഒരുക്കുന്നത്. മഞ്ഞുകാലങ്ങളില്‍ മൈനസ് 15 ഡിഗ്രി വരെ ഇവിടത്തെ താപനില താഴാറുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് വ്യത്യസ്തമായ ഒരു യാത്രാനുഭവം തന്നെയാകും സമ്മാനിക്കുക. ആദ്യ ഘട്ടത്തില്‍ രണ്ടു വന്ദേ ഭാരത് ട്രെയിനുകളാണ് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തുന്നത്.
കേരളത്തില്‍ നിന്ന് ശ്രീനഗറിലേക്കു പോകുന്ന യാത്രികരാണെങ്കില്‍ ഇനി ശ്രദ്ധിക്കേണ്ടത് ട്രെയിനില്‍ എങ്ങനെ അവിടെ എത്താം എന്നുള്ളതാണ്. ഡല്‍ഹിയില്‍ നിന്ന് ഒന്നുകില്‍ ജമ്മു താവി റെയില്‍വേ സ്റ്റേഷനിലേക്കോ അല്ലെങ്കില്‍ കത്ര സ്റ്റേഷനിലേക്കോ ടിക്കറ്റ് എടുക്കണം.
ശ്രീശക്തി എക്സ്പ്രസ്
രാത്രി 7.05-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ശ്രീശക്തി എക്സ്പ്രസ് രാവിലെ 5.40 നാണ് കത്ര സ്റ്റേഷനില്‍ എത്തുന്നത്. ഇവിടെ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ രാവിലെ എട്ടു പത്തിന് പുറപ്പെടും.
ഉത്തം സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ്
രാത്രി 8:55 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ഉത്തം സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് രാവിലെ 7.55 നാണ് കത്രയില്‍ എത്തുന്നത്. 8.10-നുള്ള വന്ദേ ഭാരത് ട്രെയിനില്‍ ഇവിടെനിന്ന് ശ്രീനഗറിലേക്ക് പോകാം.
ജമ്മു മെയില്‍
രാത്രി 9.30-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ജമ്മു മെയില്‍ 12 മണിക്കൂര്‍ എടുത്ത് പിറ്റേദിവസം രാവിലെ 9:30 നാണ് കത്രയിലെത്തുക. ഇവിടെ നിന്ന് ഉച്ചയ്ക്ക് ശേഷമുള്ള വന്ദേ ഭാരത് ട്രെയിനില്‍ കയറി ശ്രീനഗറിലേക്ക് പോകാം.
ഹിമസാഗര്‍ എക്സ്പ്രസ്
രാത്രി 9.30ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന ഹിമസാഗര്‍ എക്സ്പ്രസില്‍ കയറിയാല്‍ പിറ്റേന്ന് രാവിലെ 10.45-ന് കത്രയില്‍ എത്തം. ഇത്തരത്തിലുള്ള നിരവധി ട്രെയിനുകളാണ് ജമ്മു താവി വഴിയും കത്ര വഴിയും ഉള്ളത്. കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം.
വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മൂന്നു മണിക്കൂറാണ് കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള സമയം. രാവിലെ എട്ടു പത്തിന് പുറപ്പെടുന്ന വന്ദേഭാരത് ട്രെയിന്‍ 11.08 ആവുമ്പോള്‍ ശ്രീനഗറിലെത്തും. ഉച്ച കഴിഞ്ഞുള്ള സര്‍വീസ് രണ്ട് 2.55 നാണ് തുടങ്ങുന്നത്. വൈകിട്ട് 5.53 ആകുമ്പോള്‍ ഇത് ശ്രീനഗറില്‍ എത്തും. 715 രൂപയാണ് രാവിലത്തെ വന്ദേ ഭാരത് ട്രെയിനിലെ സാധാരണ നിരക്ക്. എക്സിക്യൂട്ടീവ് ക്ലാസില്‍ 1,320 രൂപ. ഉച്ച കഴിഞ്ഞുള്ള വന്ദേ ഭാരത് ട്രെയിനില്‍ ശ്രീനഗറിലേക്കുള്ള യാത്രാ നിരക്ക് 880 രൂപയാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അത് 1515 രൂപയാകും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications