കോടപൊതിഞ്ഞ പൊന്മുടി, ആനയിറങ്ങുന്ന ഗവി, സാഹസികതയുടെ റോസ് മല.. സഞ്ചാരികളേ,ഒരുങ്ങിക്കോ
നല്ല മഞ്ഞ് മൂടി നിൽക്കുന്ന വഴികൾ, കണ്ണെടുക്കാൻ തോന്നാത്ത പ്രകൃതി ഭംഗിയും കാഴ്ചകളും ത്രില്ലടിപ്പിക്കുന്ന സാഹിക അനുഭവങ്ങളും..എല്ലാം ആസ്വദിച്ചാലോ? വൈകേണ്ട കൊല്ലം കെഎസ്ആർടിസിയുടെ നവംബർ മാസത്തിലെ ട്രാവൽ പാക്കേജുകൾ തിരഞ്ഞെടുത്തോളൂ. കേരളത്തിൽ നവംബർ മാസത്തിൽ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് അവർ ഈ മാസത്തെ പാക്കേജുകൾ തയ്യാറാക്കിയിരിക്കുന്നത്. വെറും 650 രൂപയ്ക്ക് അടിച്ചുപൊളിക്കാൻ കഴിയുന്ന യാത്ര പാക്കേജുകൾ അടക്കം ഈ മാസം ഉൾപ്പെടുത്തിയിട്ടുണ്ട്.
10 ന് മൂന്ന് യാത്രകളാണ് കൊല്ലത്ത് നിന്ന് പോകുന്നത്. അതിൽ ഒന്ന് റോസ്മലയിലേക്ക് ഉള്ളതാണ്. രാവിലെ ആറരയോടെ പുറപ്പെട്ട് പോകുന്ന ഏകദിന പാക്കേജ് ണിത്. മറ്റൊന്ന് വാഗമണലേക്കാണ്. കോട്ടയം ഇടുക്കി അതിർത്തിയിലുള്ള വാഗമൺ സാഹസിക സഞ്ചാരികളുടെ പ്രീയപ്പെട്ട സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. ശൈത്യകാലത്ത് തന്നെയാണ് ഇവിടെ സന്ദർശിക്കേണ്ടത്. മൊട്ടക്കുന്നും പൈൻമരക്കാടും കൂടാതെ ചില്ലുപാലവുമെല്ലാം സഞ്ചാരികൾക്കിവിടെ കാണാം. ഒരു ദിവസത്തെ ഈ പാക്കേജിന് 1020 രൂപയാണ് ചിലവ്. രാവിലെ 5 മണിയോടെയാണ് കൊല്ലത്ത് നിന്നും യാത്ര പുറപ്പെടുക. പത്തനംതിട്ട ക്ഷേത്രങ്ങളിലേക്ക് 650 രൂപയുടെ മറ്റൊരു പാക്കേജും 10 ന് ഉണ്ട്. രാവിലെ 5 ന് പുറപ്പെട്ട് രാത്രിയോടെ എത്തുന്നതാണ് പാക്കേജ്.

നവംബർ 15 ന് രണ്ട് പാക്കേജുകൾ ഉണ്ട് ഒന്ന് പത്തനംതിട്ടയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്ക്. 90 കിമിയോളം കോട മൂടിയ കാട്ടുവഴി താണ്ടിയാണ് ഗവിയിലേക്ക് എത്തേണ്ടത്. കെഎസ്ആർടിസിയുടെ വൈബ് പിടിച്ചുള്ള ഈ യാത്രക്ക് 1750 രൂപയാണ് ചെവവ് വരുന്നത്. ഇതും ഏകദിന പാക്കേജ് ആണ്. 15 നുള്ള മറ്റൊരു യാത്ര മലബാറിലേക്കാണ്. മലബാറിലെ പ്രശസ്ത സ്ഥലങ്ങൾ കണ്ട് മടങ്ങാൻ കൊല്ലത്ത് നിന്ന് കുറച്ചേറെ ദിവസം എടുക്കുമല്ലോ. രണ്ട് രാത്രിയും രണ്ട് പകലുകളും ആണ് യാത്ര. രാത്രി 8 നാണ് കൊല്ലത്ത് നിന്ന് വണ്ടി പുറപ്പെടുക.
നവംബർ 16 ന് അയ്യപ്പക്ഷേത്രങ്ങളും ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ യാത്രകളുമാണ് ഉളളത്. ഈ യാത്രക്ക് 820 രൂപയാണ് പാക്കേജ് തുക. അയപ്പക്ഷേത്രങ്ങൾ സന്ദർശിക്കാൻ 650 രൂപയാണ്.
17 ന് പൊൻമുടി, 21 ഗവി, 23 ന് മൂന്നാർ, 24 ന് റോസ്മല, 27 ന് ഗവി, 29 ന് കപ്പൽ യാത്ര, 30 ന് അയ്യപ്പക്ഷേത്രങ്ങൾ, റോസ്മല, ഡിസംബർ 1 ന് മെട്രോ വൈബ്സ് യാത്രകളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9747969768,9495440444,7592928817












Click it and Unblock the Notifications