Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊൻമുടി, ഗവി, അതിരപ്പിള്ളി , തൃപ്പരപ്പ് വെള്ളച്ചാട്ടം; 770 രൂപ മുതൽ പാക്കേജുകളുമായി കെഎസ്ആർടിസി

വളരെ കുറഞ്ഞ ചെലവിൽ മൺസൂൺ യാത്രാ പാക്കേജുകൾ തിരയുകയാണോ? എന്നാൽ ഇത് കൊല്ലം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കിയ മൺസൂൺ യാത്രകൾ തിരഞ്ഞെടുക്കാം. ഈ മഴയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. മാത്രമല്ല ചില തീർത്ഥാടന പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. വിശദമായി നോക്കിയാലോ?

പൊൻമുടി കാണാം

മഴ യാത്രകൾക്ക് ഏറ്റവും യോജിച്ച സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകളിലൊന്നായ പൊൻമുടി. കോടമൂടിയ ഹെയർപിൻ വളവുകൾ താണ്ടി പൊൻമുടിയിലെത്തിയാൽ അവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഈ മഴക്കാലത്തെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നായിരിക്കും.

ponmudi2-

ഏകദിന പാക്കേജ് ആണ് ഇത്. ജൂണ്‍ എട്ടിന് രാവിലെ 6.30 നാണ് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുക. പൊൻമുടി മാത്രമല്ല പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നീ സ്ഥലങ്ങൾ കൂടി പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 770 രൂപയാണ് നിരക്ക്.

ഗവിയിലേക്ക് വിട്ടോ

കോടമൂടിയ കാട്ടുവഴികളിലൂടെ ഒരു കിമി യാത്ര. അതുകഴിഞ്ഞ് ബോട്ടിങ്ങുമൊക്കെ ആസ്വദിച്ച് മടക്കം. ജൂണ്‍ 12, 24 തീയതികളിൽ നിന്നാണ് യാത്ര പോകുക. ഗവി മാത്രമല്ല അടവി ടൂറിസം സെന്റര്‍, പരുന്തുംപാറ എന്നീ സ്ഥലങ്ങളും പാക്കേജിൽ സന്ദർശിക്കും. പുലർച്ചെ അഞ്ചിന് പോയാൽ രാത്രി 10.30 ഓടെയാണ് തിരികെ എത്തുക. കുട്ടവഞ്ചി സവാരിയും എല്ലാ പ്രവേശന ഫീസുകളും ഉച്ചഭക്ഷണംവും ഗൈഡ് ഫീയും ചേർത്ത് 1,750 രൂപയാണ് നിരക്ക്.

അതിരപ്പള്ളി സില്‍വര്‍ സ്റ്റോം ട്രിപ്പ്

മഴക്കാലത്ത് കേരളത്തിൽ നിർബന്ധമായി കണ്ടിരിക്കേണ്ട വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. മഴ തുടങ്ങിയതോടെ ഇവിടേക്ക് നിരവധി സഞ്ചാരികൾ എത്തുന്നത്. ജൂൺ 13 ന് പോയി 14 മടങ്ങിയെത്തുന്ന തരത്തിലാണ് പക്കേജ്. പാര്‍ക്ക് എന്‍ട്രി ഫീ, സ്നോ പാര്‍ക്ക് ടിക്കറ്റ്, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടെ 2,140 രൂപയാണ് പാക്കേജ് നിരക്ക് വരുന്നത്.

തൃപ്പരപ്പ് വെള്ളച്ചാട്ടം കണ്ട് വരാം

ജൂണ്‍ 14ന് നടത്തുന്ന കന്യാകുമാരി യാത്രയില്‍ തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങളും സന്ദര്‍ശിക്കും 800 രൂപയാണ് നിരക്ക്. അതേ ദിവസം രാവിലെ 6.30ന് റോസ്മല, പാലരുവി,തെൻല എന്നീ സ്ഥലങ്ങളിലേക്കും പാക്കേജ് ഉണ്ട്. മഴ തുടങ്ങിയതോടെ റോസ്മല യാത്രക്ക് ഡിമാന്റ് ഏറിയിട്ടണ്ട്. പാക്കേജിൽ ഒരാൾക്ക് വരുന്ന ചിലവ് 770 രൂപയാണ്. എല്ലാ പ്രവേശന ഫീസും ഉള്‍പ്പെടെയാണിത്.

കോന്നിയും കുംഭാവുരുട്ടിയും കണ്ട് വരാം

കോന്നി, അടവി, അച്ചന്‍കോവില്‍, കുംഭാവുരുട്ടി എന്നീ നാല് സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ പാക്കേജ്. രാവിലെ ആറ് മണിക്കാണ് കൊല്ലത്ത് നിന്ന് യാത്ര പുറപ്പെടുക. ഒരാൾക്ക് വരുന്ന ചാർജ് 600 രൂപയാണ്.

ക്ഷേത്രങ്ങളും കണ്ട് വരാം

കെ എസ് ആർ ടി സി സെല്ലുകൾ നിരവധി ക്ഷേത്ര യാത്രകളും നടത്തി വരുന്നുണ്ട്. കൊല്ലത്ത് നിന്ന് ജൂൺ 10 ന് കണ്ണൂരിലെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കാണ് യാത്ര. തെക്കിന്‍റെ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർ കേരളത്തിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ വൈശാഖ മഹോത്സവം നടക്കുകയാണിപ്പോൾ. വ്യത്യസ്തമായ ചടങ്ങുകളു ആരാധന രീതികളുമാണ് ഈ സമയത്തുണ്ടാകുക. അക്കരകൊട്ടിയൂരും ഇക്കരക്കൊട്ടിയൂരും കണ്ട്, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠം എന്നീ പ്രശസ്ത ക്ഷേത്രങ്ങളും കണ്ടായിരിക്കും മടക്കം. ഈ യാത്രയില്‍ ഉള്‍പെടും. 3000 രൂപയാണ് നിരക്ക്. ഈ യാത്ര ജൂണ്‍ 26നും ഉണ്ടാകും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+