Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയാത്രകൾ ആയാലോ? പൊൻമുടി, ഇല്ലിക്കല്‍ കല്ല് , ഇലവീഴാപൂഞ്ചിറ..നിരവധി പാക്കേജുകൾ

മഴയെത്തിയതോടെ കേരളത്തിലെ കാടും മലകളും വെള്ളച്ചാട്ടങ്ങളും പുഴകളുമെല്ലാം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ചാരികൾ. ഇത്തവണ എവിടെ പോകും,ഏത് മല കയറും ഏത് കാട് കാണും എന്നൊക്കെയാണ് ആശങ്കയെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട, കൊല്ലം കെഎസ്ആർടിസി ബജറ്റ് സെൽ ഒരുക്കുന്ന ജൂണ്‍ മാസ ട്രാവൽ പാക്കേജുകൾ തിരഞ്ഞെടുക്കാം. കുറഞ്ഞ ചെലവിൽ യാത്ര ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമായിരിക്കും ഇത്. പാക്കേജുകൾ വിശദമായി അറിയാം.

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത്തവണത്തെ യാത്രാ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ തീര്‍ത്ഥാടന യാത്രയാണ് ഈ മാസത്തെ പ്രധാന ആകര്‍ഷണം. ജൂണ്‍ 7, 11, 15, 17, 18 തീയതികളില്‍ പുറപ്പെടുന്ന മൂന്ന് ദിവസം നീളുന്ന കൊട്ടിയൂര്‍ യാത്രയ്ക്ക് താമസവും യാത്രാനിരക്കും ഉള്‍പ്പെടെ 3000 രൂപയാണ് ചാര്‍ജ്. ജൂണ്‍ 6-ന് ഇല്ലിക്കല്‍ കല്ല് - ഇലവീഴാപൂഞ്ചിറ യാത്രയും (820 രൂപ), റോസ്മല യാത്രയും (520 രൂപ) ഉണ്ടായിരിക്കും. ജൂണ്‍ 7-ന് കുറ്റാലം ഉള്‍പ്പെടുന്ന അംബാസമുദ്രം യാത്രയും മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാറും സന്ദര്‍ശിക്കുന്ന പൊന്മുടി യാത്രയും (650 രൂപ) ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 21-നും പൊ•ുടിയിലേക്ക് യാത്രയുണ്ടാകും.

ksrtcpackage2-

തിരുവനന്തപുരം ഡബിള്‍ ഡക്കര്‍ ബസ്സിലെ സിറ്റി റൈഡും കന്യാകുമാരി സൂര്യോദയവും തൃപ്പരപ്പ് വെള്ളച്ചാട്ടവും ഉള്‍പ്പെടുത്തിയുള്ള കന്യാകുമാരി യാത്ര ജൂണ്‍ 11-ന് നടക്കും; നിരക്ക് 1150 രൂപ. ജൂണ്‍ 13-ന് മൂന്നാര്‍ - കാന്തല്ലൂര്‍ യാത്രയും (2380 രൂപ) ഇല്ലിക്കല്‍ കല്ല് യാത്രയും (820 രൂപ) ഉണ്ട്. കുട്ടനാടന്‍ ഭംഗിയും വേമ്പനാടന്‍ രുചികളും ഹൗസ് ബോട്ട് താമസവും ഭക്ഷണവും ഉള്‍പ്പെടെ അനുഭവവേദ്യമാക്കുന്ന കുമരകം ബോട്ട് യാത്ര ജൂണ്‍ 14-നാണ്; നിരക്ക് 1780 രൂപ. മഴക്കാലത്തെ പച്ചപ്പും കാനനഭംഗിയും വന്യമൃഗങ്ങളെ നേരില്‍ കാണാനുള്ള അവസരവുമൊരുക്കുന്ന ഗവി - അടവി - പരുന്തുംപാറ യാത്രകള്‍ ജൂണ്‍ 15, 23, 29 തീയതികളില്‍ നടക്കും. ഇതിനുപുറമേ ജൂണ്‍ 19-ന് ഊട്ടി യാത്രയും, ജൂണ്‍ 20-ന് വാഗമണ്‍, പൂവാര്‍ ബോട്ടിംഗ് യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 25-ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന കൊടൈക്കനാല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 2050 രൂപയാണ് നിരക്ക്. യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9747969768, 9995554409

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+