Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടമഞ്ഞിൽ കുളിച്ച് പൊൻമുടി.. മഴയത്ത് പോയി കണ്ടില്ലേ വൻ നഷ്ടം; 490 രൂപയുടെ പാക്കേജുമായി കെഎസ്ആർടിസി

തിരുവനന്തപുരം; കോട എന്ന് പറഞ്ഞാൽ ആളെ മറയ്ക്കുന്ന തരത്തിലുള്ള കോട, ഇടയ്ക്കിടെ പെയ്യുന്ന മഴ, കെ എസ് ആർ ടി സിയിൽ മഴയും കാറ്റും കോടയും ആസ്വദിച്ച് കൊണ്ടൊരു യാത്ര ഇത്രയുമൊക്കെ ആസ്വദിക്കാൻ മനസുണ്ടെങ്കിൽ പാറശാല കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ പൊൻമുടി യാത്ര പാക്കേജ് തിരഞ്ഞെടുക്കാം. യാത്രയെ കുറിച്ച് കൂടുതൽ അറിയാം

പൊൻമുടിയിലേക്കുള്ള യാത്ര

ഈ മഴയത്ത് നിർബന്ധമായും കേരളത്തിൽ കണ്ടിരിക്കേണ്ട ഒരു സ്ഥലമേതാണെന്ന് ചോദിച്ചാൽ പട്ടികയിൽ ഏറ്റവും ആദ്യം ഉൾപ്പെടുന്ന സ്ഥലങ്ങളിൽ ഒന്ന് പൊൻമുടി ആയിരിക്കും. തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് പൊൻമുടി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടം. തിരുവനന്തപുരം നഗരത്തിൽ നിന്ന് 61 കിലോമീറ്റർ സഞ്ചരിച്ചാൽ പൊൻമുടിയിൽ എത്താം.

ponmudi2-

പൊൻമുടിയുടെ യാത്ര ആസ്വദിക്കാൻ ഏറ്റവും വല്ല വാഹനം കെ എസ് ആർ ടി സി തന്നെയാണ്. ആനവണ്ടിയിൽ മഴയും കാറ്റും കോടയും രസിച്ചുള്ള യാത്ര. ചുറ്റും പച്ചപ്പും മരങ്ങളും നിറഞ്ഞ 12 ഓളം ഹയർപിൻ വളവ് താണ്ടി വേണം പൊൻമുടിയിൽ എത്താൻ. ഈ സമയത്ത് പോയാൽ പ്രകൃതിയെ അതിന്റെ ഏറ്റവും മനോഹരമായ രൂപത്തിൽ സഞ്ചാരികൾക്ക് കാണാനാകും.

പൊൻമുടിയിലേക്ക് നേരെ പോകുകയല്ല, ഇവിടേക്കുള്ള യാത്രയിലുള്ള ഇടത്താവളമായ കല്ലാറാണ് കാഴ്ചകളിൽ ഒന്ന്. പൊന്മുടിയുടെ മലനിരകളിൽ നിന്നാണ് കല്ലാർ ഉത്ഭവിക്കുന്നത്. ഇത് സമതലങ്ങളിലേക്ക് പ്രവേശിക്കുന്നിടമാണ് ഇത്. റോഡരികിൽ നിന്നും കുറച്ച് അകലെയായി മീൻമുട്ടി വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. കല്ലാറിന്റെ തീരത്തുള്ള നടപ്പാതയിലൂടെയാണ് ഇവിടേക്ക് പോകേണ്ടത്. ഏകദേശം ഒരു കിലോമീറ്ററോളം സഞ്ചരിക്കണം. പുഴമുറിച്ച് കടന്നാൽ വെള്ളച്ചാട്ടം കാണാം.

ഇത് കൂടാതെ കോട്ടൂരും കൂടി സന്ദർശിക്കും. കോട്ടൂർ വനമേഖലയിലേക്ക് അധിക ദൂരം സന്ദർശകർക്ക് പ്രവേശനമില്ല. എന്നാൽ ഒന്നര കിലോമീറ്റർ സന്ദർശകർക്ക് പാകോനാകും. ഇവിടെ നിന്ന് തോട്ടുംപാറ, കതിരുമുടി, അഗസ്ത്യകുടം, പാണ്ടിപത്ത് എന്നീ മുടികൾ സഞ്ചാരികൾക്ക് കാണാനാകും. പൊൻമുടി കുന്നുകളും കാണാം. ജുലൈ 27 നാണ് പാറശാല കെ എസ് ആർ ടി സിയുടെ പൊൻമുടി പാക്കേജ്. രാവിലെ അഞ്ചര മണിക്കാണ് ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടുക. രാത്രി എട്ട് മണിയടെ തിരികെ എത്താം. ഒരാൾക്ക് വരുന്ന ചെലവ് 490 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും -9895266476, 963311554, 9446704784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

കോട്ടയം കെ എസ് ആർ ടി സിയുടെ മറയൂർ-കാന്തല്ലൂർ പാക്കേജ്

മഴയെത്ത് മൂന്നാറിലേക്ക് ആളുകൾ ഓടുകയാണ്. എന്നാൽ മൂന്നാർ വരെ പോയി നിങ്ങളുടെ യാത്ര അവസാനിപ്പിക്കേണ്ടതില്ല. കാരണം തൊട്ടപ്പുറത്ത് മൂന്നറിനോളം മനോഹരമായ രണ്ടിടങ്ങൾ കൂടിയുണ്ട്. ചന്ദനക്കാടുകളുടെ മറയൂരും ശീതകാല പച്ചക്കറികൾക്ക് പേരുകേട്ട തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മനോഹര ഗ്രാമമായ കാന്തല്ലൂരും. മഴയും കോടയും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഇടങ്ങൾ.

കോട്ടം കെ എസ് ആർ ടി സി ഈ രണ്ട് ഇടങ്ങളിലേക്കും ജുലൈ 13 ന് ഒരു പാക്കേജ് നൽകുന്നുണ്ട്. ഏകദിന യത്രയാണ്. അതിരാവിലെ 7 ന് പുറപ്പെടും. മുരുഗൻ മല, ഭ്രമരം വ്യൂ പോയിന്റ്, സ്ട്രോബറി ഫാം, ശർക്കര ഫാക്ടറി, മറയൂർ ചന്ദനക്കാടുകൾ എന്നിവ കണ്ട് മടങ്ങുന്ന തരത്തിലാണ് പാക്കേജ്. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ചേർത്ത് 1450 രൂപയാണ് ഒരാൾക്കുള്ള ചെലവ്. മറ്റു ഭക്ഷണ ചിലവുകളും,എൻട്രി ടിക്കറ്റുകളം സ്വയം വഹിക്കണം. ബുക്ക് ചെയ്യാൻ 8089158178

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+