പൊൻമുടി കയറാം, മലക്കപ്പാറ, മാംഗോ മെഡോസ്, കാന്തല്ലൂർ.. ആഴ്ച മുഴുവൻ യാത്രകൾ, ചെലവ് കുറഞ്ഞ പാക്കേജ്
യാത്രകൾ എന്നും ആവേശമാണ്. ആവേശം കെടുത്തുന്നത് യാത്രയുടെ ചിലവാണ്. ഒരു കുടുംബത്തിന് ഒന്നിച്ച് യാത്ര പോയി വരണമെങ്കിൽ വണ്ടിച്ചെലവ് അടക്കം ആയിരങ്ങൾ പൊടിയും. കീശകാലിയാകാതെ യാത്ര പോകാൻ പ്ലാൻ ഉണ്ടെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ തന്നെയാണ് ഏറ്റവും നല്ല പോംവഴി. കുറഞ്ഞ ചെലവിൽ സുരക്ഷിതമായ യാത്ര തന്നെ നിങ്ങൾക്ക് ആസ്വദിക്കാം.
ജനവരി രണ്ടാം വാരം കൊട്ടക്കര കെ എസ് ആർ ടി സി നടത്തുന്ന പാക്കേജുകൾ ഇന്ന് പരിചയപ്പെടാം. മലകയറ്റവും ക്ഷേത്ര സന്ദർശനവും എല്ലാം ചേർത്തുള്ളതാണ് പാക്കേജ്. വിശദമായി അറിയാം

ഈ മാസം 11 ന് മൂന്ന് യാത്രകളാണ് കൊട്ടാകരയിൽ നിന്ന് പോകുന്നത്. ഒന്ന് വാഗമൺ-പരുന്തുംപാറ പാക്കേജ് ആണ്. രാവിലെ 5 ന് പുറപ്പെട്ട് രാത്രി 10.30 ന് മടങ്ങിയെത്താവുന്ന വിധത്തിലുള്ള ഏകദിനപാക്കേജ് ആണിത്. ഒരാൾക്ക് 940 രൂപയാണ് പാക്കേജിന് വരിക. മറ്റൊരു പാക്കേജ് മാംഗോമെഡോസ് കാണാനുള്ളതാണ്. രാവിലെ 6 നാണ് യാത്ര പുറപ്പെടുകയ വൈകീട്ടോളം പാർക്കിൽ ചിലവഴിച്ച് രാത്രി 9 ഓടെ തിരിക്കും. 1630 രൂപയാണ് പാക്കേജ് തുക. ഈ മാസം ഏറ്റവും കൂടുതൽ പേർ പോകാൻ ആഗ്രഹിക്കുന്ന മൂന്നാറിലേക്കുള്ളതാണ് മൂന്നാമത്തെ പാക്കേജ്. മൂന്നാർ കൂടാതെ തൊട്ടടുത്തുള്ള മറയൂരും കാന്തല്ലൂരും സന്ദർശിക്കും. ഏത് ദ്വിദിന പാക്കേജ് ആണ്. ഒരാൾക്ക് 2960 രൂപയാണ് പാക്കേജിനായി വരുന്നത്.
12 ന് തലസ്ഥാനത്തെ പൊൻമുടിയിലേക്കാണ് യാത്ര. ശൈത്യകാലത്ത് കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് പൊൻമുടി. മലമുകളിലെ മഞ്ഞും കാറ്റും കോടമൂടിയ ഹെയർപിൻ പാതകളുമെല്ലാം കാണാൻ രസമാണ്. പൊൻമുടി പാക്കേജ് ഒരു ദിവസത്തേക്കുള്ളതാണ്. 790 രൂപയാണ് പാക്കേജിന് ചെലവ് വരുന്നത്.
അതിർത്തി ഗ്രാമമായ മലക്കപ്പാറയിലേക്ക് കൊട്ടരക്കരയിൽ നിന്നും പാക്കേജ് ഉണ്ട്. 12 ന് തന്നെയാണ് ഇവിടേക്കും യാത്ര. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള യാത്രയാണ് മലക്കാറയിലേക്ക് പോകുമ്പോഴുള്ള പ്രധാന ആകർഷണം. ഈ വഴി പോകുമ്പോൾ കാട്ടുമൃഗങ്ങളേയും കാണാം കേട്ടോ. എന്ന് വെച്ച് കടുവയും പുലിയുമൊക്കെ വരുമെന്നും കരുതേണ്ട. തണുപ്പ് കാലാവസ്ഥ മാത്രം മതി അവിടെക്കുള്ള യാത്ര ആസ്വാദ്യകരമാക്കാൻ.
12,13 14 തീയതികളിൽ ക്ഷേത്ര സന്ദർശനവും ഉണ്ട്. 12 ന് അയ്യപ്പക്ഷേത്രം, 13 നും 14 നും തിരുവൈരാണിക്കുളം, 13 ന് പൗർണമിക്കാവ് എന്നിവിടങ്ങളിലേക്കാണ് യാത്ര.
യാത്രകളുടെ ബുക്കിങ്ങുകൾക്ക് -9567124271, 9447281459,9496269719 നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications