പൊൻമുടി കയറാം,മഴയിൽ കുളിച്ച് കോടമഞ്ഞിലൂടെ മലകയറാം, ആനക്കുളി കണ്ട് വരാം; 590 രൂപ മുതൽ മഴയാത്ര പാക്കേജ്
കാലവർഷം ഇക്കുറി നേരത്തേയെത്തി, മൺസൂൺ യാത്രകൾക്കും ആളുകൾ പോയിത്തുടങ്ങി. മഴക്കാലത്ത് കേരളത്തിലെ പല സ്ഥലങ്ങളുടെയും രൂപവും ഭാവവും മാറും. ഒരിക്കൽ പോയാൽ പിന്നെ തിരികെ പോരാൻ തോന്നിപ്പിക്കാത്ത വിധത്തിലായിരിക്കും ഓരോ സ്ഥലങ്ങളുടെയും സൗന്ദര്യം. എന്നാൽ കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും ഉൾപ്പെടെ പോക്കറ്റ് ഒട്ടും കാലിയാക്കാതെ മഴയാത്ര പോയാലോ.
മറ്റാരുമല്ല, കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ട്രാവൽ പാട്ണർ ആയി മാറിയ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ് ജൂൺ മാസത്തിൽ അടിപൊളി മഴ യാത്രകൾ ഒരുക്കിയിട്ടുള്ളത്. ഏതു സീസണിലും മനസ്സു നിറയ്ക്കുന്ന കാഴ്ചകളുമായി നിൽക്കുന്ന മാമലക്കണ്ടവും മറയൂരും കാന്തല്ലൂരും പിന്നെ കോടമഞ്ഞിൻറെ കുസൃതിയുമായി നിൽക്കുന്ന പൊന്മുടിയും കണ്ടുവന്നാലോ. കൊട്ടാരക്കര കെഎസ്ആർടിസി ജൂൺ ആദ്യ വാരത്തിൽ സംഘടിപ്പിക്കുന്ന യാത്രകൾ ഏതൊക്കെയെന്ന് നോക്കാം.

പൊന്മുടി, നെയ്യാർ ഡാം, കാപ്പുകാവ് പാക്കേജ്
തിരുവനന്തപുരം ജില്ലയിലെ ഏകദിന യാത്രകൾക്ക് പറ്റിയ ഇടമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പൊന്മുടി. പച്ചപ്പിനു നടുവിലൂടെ പോകുന്ന ഹെയർപിൻ റോഡും മനോഹരമായ കാഴ്ചകളും കാടിനിടയിലൂടെ എത്തുന്ന കോടമഞ്ഞും തണുപ്പും ആസ്വദിച്ച് കെഎസ്ആർടിസി ബസിൽ പോകുന്നത് ആലോചിച്ചാൽ തന്നെ ഒരു സുഖമാണ്. ഏതു കാലാവസ്ഥയിലും വരാൻ പറ്റിയ ഇവിടം ഏറ്റവും രസകരമാകുന്ന നേരം രാവിലെയും വൈകുന്നേരവുമാണ്.
തിരുവനന്തപുരത്ത് കുട്ടിയാനകളുടെ കുറുമ്പും ആനക്കുളിയും ഉൾപ്പെടെയുള്ള ആനക്കാഴ്ചകൾ കാണാൻ പറ്റിയ, കോട്ടൂര്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രവും നെയ്യാർ ഡാമും കൂടി ഉൾപ്പെട്ടതാണ് കൊട്ടാരക്കരയിൽ നിന്നുള്ള ഈ യാത്ര. ജൂൺ 6 വെള്ളിയാഴ്ച രാവിലെ 6.00 മണിക്ക് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഓർഡിനറി ബസിലാണ് പോകുന്നത്. രാത്രി 9.00 മണിക്ക് തിരികെ എത്തും. 590 രൂപയാണ് ടിക്കറ്റ് നിരക്ക്.
മാമലക്കണ്ടം- ആനക്കുളം- മറയൂർ - കാന്തല്ലൂർ പാക്കേജ്
മഴക്കാലത്ത് ഇടുക്കിയുടെ ഭംഗി കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. തിരക്കുള്ള ഇടങ്ങൾ ഒഴിവാക്കി, കാഴ്ചകൾ ഒത്തിരിയുള്ള ചെലവഴിക്കുന്ന ഓരോ നിമിഷവും സന്തോഷം മാത്രം നല്കുന്ന ഇടുക്കിയിലെ ഇടങ്ങൾ തെരഞ്ഞെടുത്താണ് കൊട്ടാരക്കരയിൽ നിന്നുള്ള
മാമലക്കണ്ടം- ആനക്കുളം- മറയൂർ - കാന്തല്ലൂർ പാക്കേജ് പോകുന്നത്. രണ്ട് ദിവസമെടുത്ത് പ്രധാന കാഴ്തകൾ ഒക്കെ കാണാൻ പറ്റുന്ന വിധത്തിലാണ് ക്രമീകരണം. മൂന്നാറിനടുത്താണെങ്കിലും തണുപ്പു കൊണ്ടും വെള്ളച്ചാട്ടങ്ങളുടെയും കാഴ്ചകളുടെയും രസം കൊണ്ടും ഒരുപടി മുന്നിലാണ് മാമലക്കണ്ടം എപ്പോഴും. ഓഫ്ബീറ്റ് യാത്രാനുഭവങ്ങളും കാടും ഒക്കെ എക്സ്പ്ലോർ ചെയ്യുന്നവർക്കാണ് ഇവിടം കൂടുതൽ യോജിച്ചത്.
ആനകൾ കുളിക്കാനും വെള്ളം കുടിക്കാനും ഒക്കെയായി കാടിറങ്ങി വരുന്ന ആനക്കുളം മാമലക്കണ്ടം യാത്രയിലെ ഹിറ്റ് സ്പോട്ടാണ്. വൈകുന്നേരമാകുമ്പോഴേയ്ക്കും കൂട്ടമായി എത്തുന്ന ആനകളുടെ കാഴ്ച അകലെ നിന്ന് കാണാം. അത് മാത്രമല്ല, വെള്ളച്ചാട്ടങ്ങൾ ക്രോസ് ചെയ്ത്, ഇല്ലാവഴികളിയൂടെയും തേയിലത്തോട്ടങ്ങളിലൂടെയും ഒക്കെയുള്ള കെഎസ്ആർടിസി സാഹസിക യാത്രയും ഇവിടെ അനുഭവിച്ചറിയാം.
ഒരുകാത്ത് മൂന്നാർ യാത്രയിൽ ആളുകൾ വിട്ടുപോയിരുന്നെങ്കിലും ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ മറയൂരും കാന്തല്ലൂരും ഈ യാത്രയിൽ സന്ദർശിക്കുന്നുണ്ട്. മറഞ്ഞിരിക്കുന്ന ഊരായ മറയൂരിൽ ചന്ദനത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ഗുഹയും വ്യൂ പോയിന്‍റുകളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കാഴ്ചകളാണ്.
വേനലിലും കുളിരും കോടമഞ്ഞുമായി സഞ്ചാരികളെ സ്വീകരിക്കുന്ന ഇവിടം മഴക്കാലത്ത് പച്ചപ്പിന്റെ സ്വർഗ്ഗമായി മാറും. ആപ്പിൾ ഉൾപ്പെടെയുള്ള വിളയുന്ന കാന്തല്ലൂരിനെ സഞ്ചാരികള്‍ സ്നേഹത്തോടെ കേരളത്തിന്റെ കാശ്മീർ എന്നും വിളിക്കുന്നു.
ജൂണ്‍ 6 വെള്ളിയാഴ്ച രാവിലെ 4.30ന് കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള
മാമലക്കണ്ടം- ആനക്കുളം- മറയൂർ - കാന്തല്ലൂർ പാക്കേജ് യാത്ര ആരംഭിക്കും. 2890 രൂപയാണ് ടിക്കറ്റ് നിരക്ക്..
പാക്കേജുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 9567224271 9447281459, 9496269719,
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications