പൊൻമുടി, മാമലക്കണ്ടം, മറയൂർ, വട്ടവട..സ്ഥലങ്ങൾ വേറേയുമുണ്ട്; ബജറ്റ് പാക്കേജുമായി കെഎസ്ആർടിസി
കോട്ടയം: അവധിക്കാലത്ത് വിവിധ പാക്കേജുകളുമായി കോട്ടയം കെ എസ് ആർ ടി സി ബജറ്റ് സെൽ. ജില്ലയിലെ ഏഴു ഡിപ്പോകളില്‍നിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജുകൾക്ക് പുറമെ കൊച്ചിയില്‍ നെഫര്‍ട്ടിറ്റി എന്ന ആഡംബര കപ്പല്‍ യാത്രയും ബജറ്റ് ടൂറിസം സെല്‍ നടത്തുന്നുണ്ട്. ബസ് യാത്ര ചെലവും കപ്പല്‍ ചാര്‍ജും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ശിവഗിരി തീര്‍ഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദര്‍ശനം തുടങ്ങി ക്ഷേത്രങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജുകളും ഉണ്ട്.
പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, വട്ടവട, രാമക്കല്‍മേട്, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ട്രിപ്പുകളുണ്ട്. ഈ ഡിസംബറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങൾ കൂടിയാണിവ. കോടമഞ്ഞും അൽപം സാഹസികതയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്രകൾ ധൈര്യമായി തിരഞ്ഞെടുക്കാം.

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍
എരുമേലി - 9562269963,9447287735, പൊന്‍കുന്നം- 9497888032, 6238657110, ഈരാറ്റുപേട്ട - 9497700814,9526726383, പാലാ- 9447572249,9447433090, വൈക്കം- 9995987321,9072324543, കോട്ടയം- 8089158178,9447462823, ചങ്ങനാശേരി- 8086163011,9846852601, കൂത്താട്ടുകുളം - 9497415696,9497883291
കെ എസ് ആർ ടി സി യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്.
സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീര്‍ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ എസ് ആർ ടി സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയില്‍നിന്നുള്ള ബജറ്റ് ടൂറിസം സര്‍വീസും കോട്ടയം ജില്ലയുടെ കണക്കിലാണുള്‍പ്പെടുത്തുന്നത്. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകംപറഞ്ഞു.
കാസർഗോഡ് നിന്നും പാക്കേജ്
അവധിക്കാലം പ്രമാണിച്ച് കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ കാസര്‍കോട് യൂണിറ്റ് ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 25ന് വയനാട്, ഡിസംബര്‍ 26ന് കൊച്ചി നെഫര്‍റ്റിറ്റി കപ്പല്‍യാത്ര. ഫോണ്‍- 8848678173 ,9188938534.












Click it and Unblock the Notifications