Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയാത്ര ആസ്വദിക്കാൻ ബെസ്റ്റ് സ്പോട്ട്; 1000 രൂപയുടെ പാക്കേജുമായി കെഎസ്ആർടിസി

മഴയാത്രകൾ പോകണ്ടേ? മറ്റൊന്നും ആലോചിക്കേണ്ട ഇപ്പോൾ തന്നെ കെഎസ്ആർടിസിയുടെ കോട്ടയം ബജറ്റ് സെല്ലിലേക്ക് വിളിക്കാം. ഈ മഴയത്ത് കേരളത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായ പൊൻമുടിയിലേക്കാണ് കോട്ടയത്ത് നിന്ന് യാത്ര പോകുന്നത്. വെറുതെ പൊൻമുടി മാത്രം കണ്ട് മടങ്ങുന്നതല്ല പാക്കേജ്. വിശദമായി നോക്കാം

27 ന് അതിരാവിലെ നാലോടെ കോട്ടയത്ത് നിന്ന് പുറപ്പെടും. ആദ്യം പോകുന്നത് കോട്ടൂർ കാപ്പുകടവ് ആന പരിപാലന കേന്ദ്രത്തിലേക്കാണ്. ഇവിടെ
6 മാസം മുതൽ 75 വയസു വരെയുള്ള ആനകളെ കാണാനാകും. ആനകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ നിന്ന് അറിയാനും കഴിയും. കൂടാതെ ബാംബു റാഫ്റ്റിങ് പെഡൽ ബോട്ടിങ്, ബൗൾ ബോട്ടിങ് എന്നിവയും സഞ്ചാരികൾക്ക് ആസ്വദിക്കാം. നെയ്യാർ ഡാമിലേക്കായിരിക്കും അടുത്ത യാത്ര.

ksrtc-17

ഇവിടെ സ്പൂഡ് ബോട്ട്, കൂടാതെ ഡീർ പാർക്ക്, ക്രൊക്കോഡൈൽ പാർക്ക് എന്നിവയും സന്ദർശിക്കാം. അതുകഴിഞ്ഞാൽ നേരെ പൊൻമുടിയിലേക്കാണ്. കോടമഞ്ഞ് മൂടിക്കെട്ടിയാണ് പൊൻമുടിയുടെ നിൽപ്. തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ ആകാത്ത വിധം കോട നിറഞ്ഞ് നിൽപ്പുണ്ട് ഈ സമയത്ത്. കെ എസ് ആർ ടി സിയിൽ ഹെയർപിൻ വളവും ചുറ്റി മുകളിലേക്കുള്ള യാത്ര തന്നെ മതി മനസ് നിറക്കാൻ. മുകളിലെത്തി പൊൻമുടിയുടെ സൗന്ദര്യവും ആസ്വദിച്ച് മടങ്ങാം. ഒരാൾക്ക് പാക്കേജിന് വരുന്ന ചെലവ് 1000 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ- 8089158178

നാലമ്പല തീർത്ഥാടന പാക്കേജ്

നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി പത്തനംതിട്ട കെസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍.പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും.
തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര.

സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+